വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകത്തില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന 10 കായിക താരങ്ങള്‍ ആരൊക്കെ? ഫോബ്‌സിന്റെ പട്ടിക പുറത്ത്

ലണ്ടന്‍: കോവിഡ് മഹാമാരി ലോകത്തെ വേട്ടയാടുമ്പോഴും കായിക താരങ്ങളുടെ വരുമാനത്തിലും പ്രതിഫലത്തിലും വലിയ മാറ്റങ്ങളൊന്നുമില്ല. ഫോബ്‌സിന്റെ ലോകത്തിലെ 10 സമ്പന്നരുടെ പട്ടികയിലെ താരങ്ങളുടെ സമ്പത്തിന്റെ കണക്കുകള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. അവസാന 12 മാസത്തെ താരങ്ങളുടെ പ്രതിഫലത്തെ അടിസ്ഥാനമാക്കി ഏറ്റവും പ്രതിഫലം പറ്റുന്ന 10 കായിക താരങ്ങളുടെ പട്ടിക ഫോബ്‌സ് പുറത്തുവിട്ടിട്ടുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

കോണര്‍ മഗ്രിഗര്‍

മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് താരം കോണര്‍ മഗ്രിഗറാണ് തലപ്പത്ത്. 32കാരനായ അദ്ദേഹം അയര്‍ലന്‍ഡുകാരനാണ്.2020 ജനുവരി മുതല്‍ 22 മില്യന്‍ ഡോളറാണ് മഗ്രിഗറിന്റെ സമ്പാദ്യമെന്നാണ് ഫോബ്‌സ് കണക്കുകള്‍ പറയുന്നത്. 180 മില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ 12 മാസത്ത സമ്പാദ്യം. കളത്തിനകത്തെ പ്രതിഫല കണക്കുകള്‍ മാത്രമാണിത്. മെയ് 1 2020 മുതല്‍ മെയ് 1 2021 വരെ താരങ്ങള്‍ക്ക് ലഭിച്ച സമ്മാനത്തുകയടക്കം ഇതില്‍ ഉള്‍പ്പെടും.

ലയണല്‍ മെസ്സി

രണ്ടാം സ്ഥാനത്ത് ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയാണ്. ഈ വര്‍ഷത്തോടെ ബാഴ്‌സയുമായി കരാര്‍ അവസാനിക്കുന്ന മെസ്സിക്ക് പോയവര്‍ഷത്തെ സമ്പാദ്യം 130 മില്യന്‍ ഡോളറാണ്. ഇത്തവണ മെസ്സി ബാഴ്‌സലോണ വിടുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. മൂന്നാം സ്ഥാനത്ത് യുവന്റസിന്റെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്. 120 ദശലക്ഷം ഡോളറാണ് റൊണാള്‍ഡോയുടെ പോയവര്‍ഷത്തെ പ്രതിഫലം.

ഡാക്ക് പ്രസ്‌കോട്ട്

അമേരിക്കന്‍ ഫുട്‌ബോള്‍ ഡല്ലാസ് കൗബോയിയുടെ ക്വാര്‍ട്ടര്‍ബാക്കായ ഡാക്ക് പ്രസ്‌കോട്ടാണ് നാലാം സ്ഥാനത്ത്. 107.5 മില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ പ്രതിഫലം. അഞ്ചാം സ്ഥാനത്ത് അമേരിക്കയുടെ ബാസ്‌കറ്റ്‌ബോള്‍ താരം ലിബ്രോന്‍ ജെയിംസാണ്. 36കാരനായ താരത്തിന് ലഭിച്ച പ്രതിഫലം 96.5 ദശലക്ഷം ഡോളറാണ്.

നെയ്മർ

ആറാം സ്ഥാനത്ത് പിഎസ്ജിയുടെ ബ്രസീല്‍ സ്‌ട്രൈക്കര്‍ നെയ്മറാണ്.29കാരനായ താരത്തിന് 95 ദശലക്ഷം ഡോളറാണ് പ്രതിഫലമായി ലഭിച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ആരാധക പിന്തുണയുള്ള താരമാണ് നെയ്മര്‍. ഏഴാം സ്ഥാനത്ത് സ്വിസര്‍ലന്‍ഡിന്റെ ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡററാണ്. 90 ദശലക്ഷം ഡോളറാണ് അദ്ദേഹത്തിന്റെ പ്രതിഫലം.

ലൂയിസ് ഹാമില്‍ട്ടൻ

അമേരിക്കയുടെ ഫോര്‍മുലവണ്‍ കാര്‍ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടനാണ് എട്ടാം സ്ഥാനത്ത്. മൈക്കല്‍ ഷുമാക്കറുടെ ലോകകിരീട റെക്കോഡിനെ കടത്തിവെട്ടാനൊരുങ്ങുന്ന ഹാമില്‍ട്ടന് 82 ദശലക്ഷം ഡോളറാണ് പ്രതിഫലമായി ലഭിക്കുന്നത്. ഒമ്പതാം സ്ഥാനത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ താരം ടോം ബ്രാഡിയാണ്. 76 ദശലക്ഷം ഡോളറാണ് അദ്ദേഹത്തിന്റെ പ്രതിഫലം.10ാം സ്ഥാനത്ത് അമേരിക്കയുടെ കെവിന്‍ ഡുറാന്റാണ്. 75 ദശലക്ഷം ഡോളറാണ് അദ്ദേഹത്തിന്റെ പ്രതിഫലം.

Story first published: Thursday, May 13, 2021, 16:10 [IST]
Other articles published on May 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X