വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിപ്പടയും പെണ്‍പടയും ഒരേ വിമാനത്തില്‍, ഒരുമിച്ച് പറക്കും! ഇന്ത്യന്‍ ചരിത്രത്തില്‍ ഇതാദ്യം

ഇംഗ്ലണ്ടിലാണ് ഇരീമും പര്യടനം നടത്തുന്നത്

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി പുരുഷ, വനിതാ ടീമുകള്‍ ഒരുമിച്ച്, ഒരേ വിമാനത്തില്‍ യാത്ര ചെയ്യാന്‍ തയ്യാറെടുക്കുന്നു. ഇംഗ്ലണ്ടിലേക്കാണ് ഇരുടീമുകളുടെയും കളിക്കാര്‍ ഒരുമിച്ച് യാത്ര ചെയ്യുക. വിരാട് കോലിക്കു കീഴില്‍ പുരുഷ ടീം ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പരയുമാണ് കളിക്കുക. മിതാലി രാജിനു കീഴില്‍ വനിതാ ടീമാവട്ടെ ഇംഗ്ലണ്ടുമായി മൂന്നു ഫോര്‍മാറ്റുകളിലും പരമ്പര കളിക്കും. ജൂണ്‍ രണ്ടിന് മുംബൈയില്‍ നിന്നാണ് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഇരുടീമുകളും ഇംഗ്ലണ്ടിലേക്കു പറക്കുക.

India men and women's cricket teams may travel together to England
1

മേയ് 19ന് ഒത്തുചേരാനാണ് ഞങ്ങളോടു ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ന്നു യാത്ര തിരിക്കുന്നതു വരെ ഞങ്ങള്‍ ക്വാറന്റീനിലായിരിക്കും. ജൂണ്‍ ആദ്യവാരം ഇംഗ്ലണ്ടിലേക്കു യാത്ര തിരിക്കുകയും ചെയ്യുമെന്ന് വനിതാ ടീമിലെ ഒരു താരം വ്യക്തമാക്കി. ഇംഗ്ലണ്ടിലെത്തിയ ശേഷം ഇവിടെ ഒരാഴ്ച ടീം നിരീക്ഷത്തില്‍ കഴിയും. അതിനു ശേഷമായിരിക്കും പരിശീലനം ആരംഭിക്കുക.

പ്രധാനപ്പെട്ട ഇവന്റുകള്‍ക്കു മുന്നോടിയായുള്ള തയ്യാറെടുപ്പുകളില്‍ ബിസിസിഐ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. മുംബൈയിലെ ബയോ ബബ്‌ളിനൊപ്പം ചേരുന്നതിനു മുമ്പ് ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട എല്ലാവരുടെയും വീടുകളിലെത്തി കൊവിഡ് പരിശോധന നടത്താനുള്ള ക്രമീകരണം ബിസിസിഐ ഒരുക്കിയിരുന്നു. താരങ്ങളുടെ മാത്രമല്ല അവരുടെ കുടുംബാംഗളുടെയും സാംപിളുകള്‍ ശേഖരിച്ചിരുന്നു.

പ്രതിരോധത്തില്‍ ഏറ്റവും വിശ്വസ്തരായ ആധുനിക ക്രിക്കറ്റിലെ അഞ്ച് ടെസ്റ്റ് താരങ്ങളുടെ പട്ടിക ഇതാപ്രതിരോധത്തില്‍ ഏറ്റവും വിശ്വസ്തരായ ആധുനിക ക്രിക്കറ്റിലെ അഞ്ച് ടെസ്റ്റ് താരങ്ങളുടെ പട്ടിക ഇതാ

WTC Final: വാഗ്നറെ ഇനി കോലി കൂളായി അടിക്കും, ബോള്‍ട്ടിനെയും പേടിക്കേണ്ട- ഇതിനായി ഒരു തുറുപ്പുചീട്ട് തയ്യാര്‍!WTC Final: വാഗ്നറെ ഇനി കോലി കൂളായി അടിക്കും, ബോള്‍ട്ടിനെയും പേടിക്കേണ്ട- ഇതിനായി ഒരു തുറുപ്പുചീട്ട് തയ്യാര്‍!

കോവിഷീല്‍ഡ് വാക്‌സിനു പകരം കോവാക്‌സിനെടുക്കാനും താരങ്ങളോടു ബിസിസിഐ നിര്‍ദേശിച്ചിരുന്നു. യുകെയില്‍ ഇതിന്റെ ലഭ്യത കൂടുതലായതിനെ തുടര്‍ന്നാണിത്. കാരണം ആദ്യ ഡോസ് ഇന്ത്യയില്‍ നിന്നെടുത്ത ശേഷം കളിക്കാര്‍ രണ്ടാം ഡോസെടുക്കുന്നത് ഇംഗ്ലണ്ടില്‍ വച്ചായിരിക്കും. ഭൂരിഭാഗം കളിക്കാരും ഇതിനകം വാക്‌സിനെടുത്തു കഴിഞ്ഞു.

ഇന്ത്യന്‍ പുരുഷ ടീം
രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശല്‍ദ്ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്, കെഎല്‍ രാഹുല്‍, വൃധിമാന്‍ സാഹ.
സ്റ്റാന്റ്ബൈ താരങ്ങള്‍- അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, അര്‍സാന്‍ നഗ്വാസ്വല്ല.

ഇന്ത്യന്‍ വനിതാ ടീം
മിതാലി രാജ് (ക്യാപ്റ്റന്‍), സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍, പൂനം റൗത്ത്, പ്രിയ പൂനിയ, ദീപ്തി ശര്‍മ, ജെമിമ റോഡ്രിഗസ്, ഷെഫാലി വര്‍മ, സ്‌നേഹ് റാണ, താനിയ ഭാട്ടിയ, ഇന്ദ്രാണി റോയ്, ജുലാന്‍ ഗോസ്വാമി, ശിഖ പാണ്ഡെ, പൂജ വസ്ത്രാക്കര്‍, അരുന്ധതി റെഡ്ഡി, പൂനം യാദവ്, ഏക്ത ബിഷ്ത്, രാധ യാദവ്.

Story first published: Monday, May 17, 2021, 19:16 [IST]
Other articles published on May 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X