മീന്‍ ഇഷ്ടമല്ല, ബൈക്ക് വളരെയിഷ്ടം; ഇഷ്ടങ്ങളും ഇഷ്ടക്കുറവുകളും ധോണി തുറന്നുപറയുന്നു
എം എസ് ധോണിയെക്കുറിച്ച് വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല. 1983 ല്‍ കപില്‍ ദേവിന്റെ ചെകുത്താന്‍മാര്‍ ഒരു ലോകകപ്പ് നേടിയതിന് ശേഷം ഇന്ത്യയ്ക്് 24 വര്‍ഷം കാത്തിരിക്കേണ്ടി വന്നു ഒരു ലോകകപ്പ് ഉയര്‍ത്താന്‍. പിന്നെ നാല് വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ ഏകദിനത്തിലും ഒരു ലോകകപ്പ് ഇന്ത്യ നേടി. ഈ രണ്ട് വിജയങ്ങളിലേക്കും ഇന്ത്യയെ നയിച്ച ധോണിക്ക് ഈ ലോകകപ്പുകള്‍ എത്ര പ്രിയങ്കരമായിരിക്കണം?
എന്നാല്‍ ഈ ലോകകപ്പ് വിജയങ്ങളല്ല, പാരച്യൂട്ട് റെജിമെന്റില്‍ ലഫ്റ്റനന്റ് കേണലായി സ്ഥാനമേറ്റ നിമിഷമാണ് തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷം എന്നാണ് ധോണി പറയുന്നത്. അതാണ് ധോണി. എല്ലാറ്റിലും വലുത് ധോണിക്ക് രാജ്യമാണ്. അതിന് ശേഷം അച്ഛനും അമ്മയും. എങ്കില്‍ എത്രാമതായിരിക്കും ഭാര്യ സാക്ഷി ധോണി. ധോണി തന്നെ പറയുന്നത് കേള്‍ക്കൂ

സാക്ഷി മൂന്നാമതാണ്
രാജ്യത്തിനും മാതാപിതാക്കള്‍ക്കും പിന്നില്‍ മൂന്നാമതേ സാക്ഷി വരൂ എന്ന് ധോണി പറയുന്നു. ഇത് ഞാന്‍ തന്നെ സാക്ഷിയോട് പറഞ്ഞിട്ടുണ്ട്. എന്റെ രാജ്യത്തെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത്.

തെളിവുണ്ട് കാണണോ
ജനിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് ധോണി ആദ്യമായി മകള്‍ സിവയെ കാണുന്നത്. രാജ്യത്തിന് വേണ്ടിയുള്ള ഡ്യൂട്ടിയാണ് പ്രധാനം എന്ന് പറഞ്ഞാണ് ധോണി മകളെ കാണാന്‍ പോലും എത്താതിരുന്നത്. ഓസ്‌ട്രേലിയയില്‍ പരമ്പര കളിക്കുകയായിരുന്നു മകള്‍ ജനിക്കുമ്പോള്‍ ധോണി

കരച്ചിലോട് കരച്ചില്‍
ഞാന്‍ രാജ്യത്തിന് വേണ്ടി ഡ്യൂട്ടിയിലാണ് എന്ന് പറഞ്ഞാലൊന്നും അവള്‍ക്ക് മനസിലാകില്ല. ചെന്നൈയ്്ക്ക് വേണ്ടി ഐ പി എല്‍ കളിച്ചാലും സ്ഥിതി ഇത് തന്നെ. അവള്‍ക്ക് കരയണം. കരഞ്ഞുകൊണ്ടേയിരിക്കും - മകള്‍ സിവയെക്കുറിച്ച് ധോണി പറയുന്നു.

മീന്‍ കഴിക്കാന്‍ ഇഷ്ടമില്ലാത്ത ധോണി
സാക്ഷിക്ക് മീന്‍ ഇഷ്ടമാണ്. എനിക്കിഷ്ടമല്ല. മീന്‍ വളരെ ടേസ്റ്റിയാണ് എന്നാണ് സാക്ഷി പറയുന്നത്. പക്ഷേ എനിക്കിഷ്ടമല്ല - ധോണി ഭക്ഷണക്കാര്യത്തെ കുറിച്ച് പറയുന്നു.

മദ്യപാനവും ഇല്ല
മദ്യത്തിന്റെ കയ്പ് രുചിയാണ് ധോണിക്ക് ഇഷ്ടമാകാതിരുന്നതത്രെ. എന്നാല്‍ മറ്റ് പലരും അത് ആസ്വദിക്കുന്നതില്‍ ധോണിക്ക് പ്രയാസമൊന്നുമില്ല

ആരൊക്കെയാണ് ഹീറോസ്
സച്ചിന്‍, ദ്രാവിഡ്, അമിതാഭ് ബച്ചന്‍ എന്നിവരാണ് ധോണിയുടെ ഹീറോസ്. ഇതില്‍ തന്നെ ദ്രാവിഡ്, വിനയത്തോടെ നോ എന്ന് പറയാന്‍ പഠിപ്പിച്ചു എന്നത് ധോണി പ്രത്യേകം ഓര്‍മിക്കുന്നു.

ബൈക്കുകളോട് പ്രിയം
ധോണിക്ക് ബൈക്കുകള്‍ വളരെ ഇഷ്ടമാണ്. അത് പഴയതോ പുതിയതോ ആകട്ടെ, ചെലവേറിയതോ വില കുറഞ്ഞതോ ആകട്ടെ. ധോണിയുടെ ബൈക്കുകളോടുള്ള ഇഷ്ടം ഏറെ പ്രശസ്തവുമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications