Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നടിയില്‍ അല്ല ക്രിക്കറ്റില്‍ ശ്രദ്ധ കൊടുക്കണമെന്ന് ഹര്‍ദിക് പാണ്ഡ്യയ്ക്ക് ഉപദേശം

മുംബൈ: ബോളിവുഡും ഇന്ത്യ ക്രിക്കറ്റും തമ്മിലുള്ള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഗ്ലാമറും പണവും ഒഴുകുന്ന ഇരു മേഖലയിലുള്ളവരും പരസ്പരം പ്രണയത്തിലാകുന്നതും ഗോസിപ്പുകളില്‍ വീഴുന്നതുമൊക്കെ പതിവാണ്. അടുത്തകാലത്ത് ഇന്ത്യയുടെ ഏറ്റവും വലിയ കണ്ടെത്തലായ ഹര്‍ദിക് പാണ്ഡ്യയും ഇപ്പോള്‍ പ്രണയ ഗോസിപ്പിലാണ്.

ബോളിവുഡ് സുന്ദരി പരിണീതി ചോപ്രയാണ് വാര്‍ത്തയിലെ കക്ഷി. കഴിഞ്ഞദിവസം പരിണീതിയുടെ ട്വീറ്റില്‍ ഇരുവരും നടത്തിയ കമന്റുകളാണ് ഇത്തരമൊരു ഗോസിപ്പ് പടരാന്‍ ഇടയാക്കിയത്. എന്നാല്‍, നടിമാരിലല്ല ക്രിക്കറ്റില്‍ ശ്രദ്ധകൊടുക്കാനാണ് ഹര്‍ദിക്കിന് ആരാധകരുടെ ഉപദേശം. ക്രിക്കറ്റില്‍ നിന്നും ശ്രദ്ധതെറ്റിക്കരുതെന്നും ആരാധകര്‍ അപേക്ഷിക്കുന്നു.

hardik-pandya600-20-1476986088-07-1504759725.jpg -Properties

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയശേഷം തുടര്‍ച്ചയായി റാങ്കിങ് മെച്ചപ്പെടുത്തുകയാണ് ഹര്‍ദിക്. ടെസ്റ്റില്‍ അറങ്ങേറിയ ഹര്‍ദിക് ഇതിനകം ഒരു സെഞ്ച്വറി നേടുകയും ചെയ്തു. ഇന്ത്യന്‍ ടീമില്‍ അവിഭാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കെ ഹോളിവുഡ് സുന്ദരികള്‍ താരത്തെ വഴിതെറ്റിക്കുമെന്നാണ് ഇപ്പോള്‍ ആരാധകരുടെ ഭയം. അതുകൊണ്ടുതന്നെ പ്രണയം ക്രിക്കറ്റിനോട് മതിയെന്നാണ് ആരാധകര്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനോട് പറയുന്നത്.

Story first published: Thursday, September 7, 2017, 10:19 [IST]
Other articles published on Sep 7, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+