വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐ.പി.എല്‍: ഇവര്‍ ഭൂലോക തോല്‍വികള്‍, ഈ സീസണിലെ മോശം വിദേശ താരങ്ങളുടെ ഇലവനിതാ

ഈ സീസണിലെ മോശം വിദേശ താരങ്ങളുടെ ഇലവനിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശ സീസണിന് കൊടിയിറങ്ങിയിരിക്കുന്നു. വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ മുംബൈ ഇന്ത്യന്‍സാണ് 12ാം സീസണിലെ കിരീടം ചൂടിയത്. ജയപരാജയങ്ങള്‍ മാറി മറിഞ്ഞ ഫൈനല്‍ മത്സരത്തില്‍ കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഒരു റണ്‍സിനാണ് മുംബൈ തോല്‍പ്പിച്ചത്. പതിവ് സീസണിലേതുപോലെ ശക്തമായ മത്സരങ്ങള്‍ക്കണ്ട ഈ സീസണില്‍ പല പ്രമുഖ വിദേശതാരങ്ങളും പ്രതീക്ഷ നിലവാരം പുലര്‍ത്താത്തത് ഫ്രാഞ്ചൈസികള്‍ക്ക് തിരിച്ചടിയായി.

358 റണ്‍സ് നേടിയിട്ടും പാക്കിസ്ഥാന് തോല്‍വി; ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ തച്ചുതകര്‍ത്തു 358 റണ്‍സ് നേടിയിട്ടും പാക്കിസ്ഥാന് തോല്‍വി; ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ തച്ചുതകര്‍ത്തു

വാശിയേറിയ ലേലത്തില്‍ കോടികള്‍ വാരിയെറിഞ്ഞ് സ്വന്തമാക്കിയ പലരും ദയനീയ പ്രകടനമാണ് പുറത്തെടുത്തത്. ഇത്തവണയും കൂടുതല്‍ തിരിച്ചടി നേരിട്ടത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനാണ്. പ്രതീക്ഷകള്‍ സജീവമായിരുന്നെങ്കിലും അവസാന സ്ഥാനക്കാരായാണ് ബംഗളൂരു മടങ്ങിയത്. ഐ.പി.എല്ലിന്റെ ആവേശം അവസാനിച്ച് ഏകദിന ലോകകപ്പിലേക്ക് ക്രിക്കറ്റ് പ്രേമികളുടെ മനസ്സ് ചേക്കേറവെ ഈ സീസണില്‍ മോശം വിദേശതാരങ്ങളുടെ ഇലവന്‍ ഒന്ന് പരിശോധിക്കാം.

കെയ്ന്‍ വില്യംസണ്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

കെയ്ന്‍ വില്യംസണ്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണ് ഈ സീസണ്‍ അത്ര മികച്ചതായിരുന്നില്ല. അവസാന സീസണിലെ വെടിക്കെട്ട് പ്രകടനം ഇക്കുറി ആവര്‍ത്തിക്കാന്‍ കഴിയാതിരുന്ന വില്യംസണ്‍ ഒമ്പത് ഇന്നിങ്‌സില്‍ നിന്ന് 156 റണ്‍സാണ് ആകെ നേടിയത്. അവസാന സീസണില്‍ 735 റണ്‍സുമായി ലീഗിലെ ടോപ് സ്‌കോററായിരുന്നു വില്യംസണ്‍. പരിക്കിനെത്തുടര്‍ന്ന് സീസണിലെ ആദ്യ മത്സരങ്ങള്‍ താരത്തിന് നഷ്ടമായിരുന്നു. ഷോള്‍ഡറിനേറ്റ പരിക്ക് താരത്തിന്റെ ലോകകപ്പ് പ്രതീക്ഷകല്‍ക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയുമുണ്ട്.

ഷിംറോന്‍ ഹെറ്റ്‌മെയര്‍ (റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു)

ഷിംറോന്‍ ഹെറ്റ്‌മെയര്‍ (റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു)

വിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനെ 4.2 കോടി രൂപയ്ക്കാണ് ബംഗളൂരു ടീമിലെത്തിച്ചത്. ദേശീയ ടീമിലെ മികച്ച പ്രകടനം വിലയിരുത്തി താരത്തെ ടീമിലെത്തിച്ച ബംഗളൂരുവിന് പിഴച്ചു. ആദ്യ നാല് മത്സരങ്ങളില്‍ 0,5,9,1 എന്നിങ്ങനെയായിരുന്നു ഹെറ്റ്‌മെയറിന്റെ സ്‌കോര്‍. ബംഗളൂരുവിന്റെ അവസാന മത്സരത്തില്‍ 75 റണ്‍സുമായി ടീമിന്റെ വിജയശില്‍പ്പിയായത് മാറ്റിനിര്‍ത്തിയാല്‍ ഹെറ്റ്‌മെയര്‍ നിരാശപ്പെടുത്തി.

കോളിന്‍ ഇന്‍ഗ്രാം (ഡല്‍ഹി ക്യാപിറ്റല്‍സ്)

കോളിന്‍ ഇന്‍ഗ്രാം (ഡല്‍ഹി ക്യാപിറ്റല്‍സ്)

ദക്ഷിണാഫ്രിക്കയുടെ ട്വന്റി20 സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ കോളിന്‍ ഇന്‍ഗ്രാമില്‍ പ്രതീക്ഷ ഏറെയായിരുന്നെങ്കിലും നിരാശപ്പെടുത്തി. 6.4 കോടി രൂപയ്ക്ക് ടീമിലെത്തിയ താരം 12 ഇന്നിങ്‌സില്‍ നിന്ന് ആകെ നേടിയത് 184 റണ്‍സ്. അടിച്ചുതകര്‍ത്തു കളിക്കണ്ട സമയത്തെ താരത്തിന്റെ മെല്ലെപ്പോക്ക് ടീമിന് തിരിച്ചടിയായി. പ്ലേ ഓഫില്‍ ഇന്‍ഗ്രാമിന് പകരം കോളിന്‍ മണ്‍റോയ്ക്കാണ് ഡല്‍ഹി അവസരം നല്‍കിയത്.

ഡേവിഡ് മില്ലര്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്)

ഡേവിഡ് മില്ലര്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്)

ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിശേഷണമുള്ള ഡേവിഡ് മില്ലറും ഇത്തവണ സമ്പൂര്‍ണ്ണ പരാജയം.കില്ലര്‍ മില്ലറെന്ന വിളിപ്പേരിന് കളങ്കം സൃഷ്ടിച്ച് 10 ഇന്നിങ്‌സില്‍ നിന്ന് താരം നേടിയത് 213 റണ്‍സ്. അടുത്ത സീസണില്‍ മില്ലറിനെ പഞ്ചാബ് ഒഴിവാക്കാനാണ് സാധ്യത.

ആഷ്ടണ്‍ ടെര്‍ണര്‍ (രാജസ്ഥാന്‍ റോയല്‍സ് )

ആഷ്ടണ്‍ ടെര്‍ണര്‍ (രാജസ്ഥാന്‍ റോയല്‍സ് )

ഓസ്‌ട്രേലിയന്‍ താരമായ ആഷ്ടണ്‍ ടെര്‍ണറെ ടീമിലെത്തിച്ച് മദ്ധ്യനിരയുടെ കരുത്തുയര്‍ത്തുക എന്ന രാജസ്ഥാന്‍ തന്ത്രം പാളി. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ ടെര്‍ണര്‍ അവസാന മത്സരത്തില്‍ മൂന്ന് റണ്‍സും നേടി. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ ടെര്‍ണര്‍ക്ക് മികവ് ഐ.പി.എല്ലില്‍ ആവര്‍ത്തിക്കാനായില്ല.

ബെന്‍ സ്‌റ്റോക്‌സ് (രാജസ്ഥാന്‍ റോയല്‍സ്)

ബെന്‍ സ്‌റ്റോക്‌സ് (രാജസ്ഥാന്‍ റോയല്‍സ്)

12.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ ടീമിലെത്തിച്ച ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ഈ സീസണില്‍ പരാജയമായിരുന്നു. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 123 റണ്‍സും ആറ് വിക്കറ്റും മാത്രമാണ് താരം നേടിയത്. ബാറ്റിങ്ങിലെ പതിവ് വെടിക്കെട്ട് ഇത്തവണ ആവര്‍ത്തിക്കാന്‍ കഴിയാത്ത സ്റ്റോക്‌സ് ടീമിന്റെ മോശം പ്രകടനത്തിന്റെ പ്രധാന കാരമാണ്.

കോളിന്‍ ഡി ഗ്രാന്റ്‌ഹോം (റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു)

കോളിന്‍ ഡി ഗ്രാന്റ്‌ഹോം (റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു)

കിവീസിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ വിശേഷണമുള്ള കോവിന്‍ ഡി ഗ്രാന്റ്‌ഹോമിനും ഈ സീസണില്‍ തിളങ്ങാനായില്ല. നാല് മത്സരത്തില്‍ നിന്ന് 46 റണ്‍സ് മാത്രമാണ് താരം നേടിയത്. പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താത്തതോടെ താരത്തെ ബംഗളൂരു പ്ലേയിങ് ഇലവനില്‍ നിന്ന് തഴഞ്ഞിരുന്നു.

ആന്‍ഡ്രേ ടൈ (കിങ്‌സ് ഇലവന്‍ പഞ്ചാബ്)

ആന്‍ഡ്രേ ടൈ (കിങ്‌സ് ഇലവന്‍ പഞ്ചാബ്)

അവസാന സീസണില്‍ 24 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ്പിന് ഉടമയായ ആന്‍ഡ്ര ടൈയും ഇത്തവണ തിളങ്ങിയില്ല. ആറ് മത്സരത്തില്‍ നിന്ന് മൂന്ന് വിക്കറ്റ് മാത്രമാണ് താരം നേടിയത്. ഇതോടെ ടീമിലെ സ്ഥാനവും ടൈയ്ക്ക് നഷ്ടമായി. റണ്‍സ് വിട്ടുകൊടുക്കുന്നതിലും ടൈ മുന്നിലായതോടെ പകരം വില്‍ജിയോണിന് പഞ്ചാബ് അവസരം നല്‍കി.

ലോക്കി ഫെര്‍ഗൂസന്‍(കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)

ലോക്കി ഫെര്‍ഗൂസന്‍(കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)

കിവീസ് പേസറായ ലോക്കി ഫെര്‍ഗൂസനും പ്രതീക്ഷ കാത്തില്ല. 10.76 റണ്‍സ് എക്കോണമിയില്‍ പന്തെറിഞ്ഞതോടെ താരത്തിന്റെ ടീമിലെ സ്ഥാനവും തെറിച്ചു. ഫെര്‍ഗൂസന് പകരം ഹാരി ഗുര്‍ണിക്ക് ടീമില്‍ ഇടം ലഭിച്ചു. അടുത്ത സീസണില്‍ താരത്തെ കൊല്‍ക്കത്ത കൈയൊഴിയുമെന്നാണ് സൂചന.

മുജീബുര്‍ റഹ്മാന്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്)

മുജീബുര്‍ റഹ്മാന്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്)

അഫ്ഗാനിസ്ഥാന്റെ സ്പിന്‍ ബൗളര്‍ മുജീബുര്‍ റഹ്മാനും അവസാന സീസണിലെ മികവ് ആവര്‍ത്തിക്കാനായില്ല. പരിക്കിന്റെ പിടിയിലായിരുന്ന താരം പല മത്സരങ്ങളിലും നന്നായി തല്ലുവാങ്ങി. 10 റണ്‍സ് മുകളില്‍ റണ്‍സ് വഴങ്ങിയ താരം അഞ്ച് മത്സരങ്ങളില്‍ നിന്ന് നേടിയത് വെറും മൂന്ന് റണ്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 66 റണ്‍സ് വിട്ടുകൊടുത്ത മുജീബിന്റെ പേരിലാണ് ഐ.പി.എല്ലിലെ ഏറ്റവും മോശം ബൗളിങ് പ്രകടനം

ടിം സൗത്തി (റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു)

ടിം സൗത്തി (റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു)

പരിചയസമ്പന്നനായ കിവീസ് പേസര്‍ ടിം സൗത്തിയും ഇത്തവണ നിരാശപ്പെടുത്തി. മൂന്ന് മത്സരത്തില്‍ നിന്ന് ഒരു വിക്കറ്റ് മാത്രം നേടിയ സൗത്തി 13.11 റണ്‍സിന് മുകളിലാണ് ഒരോവറില്‍ റണ്‍സ് വഴങ്ങിയത്. ഇതോടെ ടീമിലെ സ്ഥാനം തെറിച്ച സൗത്തിയെ അടുത്ത സീസണില്‍ ബംഗളൂരു പുറത്താക്കുമെന്നുറപ്പ്.

Story first published: Wednesday, May 15, 2019, 10:24 [IST]
Other articles published on May 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X