കേട്ടറിവിനേക്കാള്‍ വലുതാണ് കോലിയെന്ന സത്യമെന്ന് മുന്‍ ഇംഗ്ലീഷ് സ്റ്റാര്‍!! ഇത് തള്ളല്ല...
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് വിമര്‍ശകരോടൊപ്പം ആരാധകരുടെ എണ്ണത്തിലും ഒരു കുറവുമില്ല. കോലിക്ക് പുതിയൊരു ആരാധകനെ കൂടി ലഭിച്ചിരിക്കുന്നു. ഇയാള്‍ ആള് ചില്ലറക്കാരനല്ല. ഒരു കാലത്ത് ലോക ക്രിക്കറ്റിലെ നമ്പര്‍ വണ്‍ ഓള്‍റൗണ്ടറായിരുന്ന ഇംഗ്ലീഷ് താരം ആന്‍ഡ്രു ഫ്‌ളിന്റോഫാണ് കോലിയുടെ കട്ടഫാന്‍. കോലിയെ എത്ര പുകഴ്ത്തിയിട്ടും ഫ്‌ളിന്റോഫിന് മതിയാവുന്നില്ല.

നിലവിലെ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച യുവതാരങ്ങളെന്ന് വിലയിരുത്തപ്പെടുന്നത് നാലു പേരാണ്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണ്‍, ഓസീസിന്റെ സ്റ്റീവ് സ്മിത്ത്, ഇന്ത്യയുടെ വിരാട് കോലി എന്നിവരാണിത്. എല്ലാവരും പ്രതിഭാശാലികളാണ്. എന്നാല്‍ കഴിവിന്റെ കാര്യത്തില്‍ മറ്റു മൂന്നു താരങ്ങളേക്കാള്‍ ഏറെ മുന്നിലാണ് കോലിയെന്ന് ഫ്‌ളിന്റോഫ് പറഞ്ഞു.

ടെസ്റ്റിലും നിശ്ചിത ഓവര്‍ ക്രിക്കറ്റിലും കോലിയുടെ ബാറ്റിങ് ശൈലി വ്യത്യസ്തമാണ്. ടെസ്റ്റില്‍ എല്ലാ തരത്തിലുള്ള ഷോട്ടുകളും അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ കാണാം. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഒരു റിസ്‌കുമെടുക്കാതെയാണ് കോലി ബാറ്റ് ചെയ്യുന്നതെന്ന് ഫ്‌ളിന്റോഫ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ കോലിക്ക് കാര്യമായി തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും അടുത്ത ഇംഗ്ലീഷ് പര്യടനത്തില്‍ താരം ഈ കുറവ് നികത്തുമെന്ന് ഫ്‌ളിന്റോഫ് പറയുന്നു. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തെ പിച്ചുകളിലും തിളങ്ങാനുന്ന മിടുക്ക് അദ്ദേഹത്തിനുണ്ട്.

കോലിക്കെതിരേ ബൗള്‍ ചെയ്യാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് ഫ്‌ളിന്റോഫ് പറഞ്ഞു. എന്നാല്‍ കോലിക്ക് എന്തെങ്കിലും വീക്‌നെസ് ഉള്ളതായി അറിയില്ലെന്നും അതുകൊണ്ട് തന്നെ ഏതു തരത്തിലാണ് ബൗള്‍ ചെയ്യേണ്ടതെന്നറിയില്ലെന്നും കോലി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications