വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത് ശര്‍മയുടെ 'ഇതിഹാസ' ഇന്നിങ്‌സിന് ഇന്ന് ആറ് വയസ്; ആഘോഷമാക്കി ആരാധകര്‍

മുംബൈ: ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന നേട്ടം രോഹിത് ശര്‍മ സ്വന്തം പേരിലാക്കിയിട്ട് ഇന്നേക്ക് ആറ് വര്‍ഷം. 2014 കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ശ്രീലങ്കയ്‌ക്കെതിരേ രോഹിത് ശര്‍മ അടിച്ചെടുത്തത് 264 റണ്‍സാണ്. 173 പന്തുകള്‍ നേരിട്ട് 33 ഫോറും 9 സിക്‌സുമാണ് രോഹിത് പറത്തിയത്. ശ്രീലങ്കയുടെ ബൗളര്‍മാര്‍ തലങ്ങും വിലങ്ങും പറന്ന മത്സരത്തില്‍ എകദിനത്തിലെ ഒട്ടുമിക്ക റെക്കോഡുകളും രോഹിത് പഴങ്കഥയാക്കുകയായിരുന്നു.

On this day: Rohit Sharma scores a record-shattering 264 against Sri Lanka at Kolkata
രോഹിത്

ഓപ്പണറായി ഇറങ്ങി പതിയെ തുടങ്ങിയ രോഹിത് 50 ഓവറിലെ അവസാന പന്തിലാണ് പുറത്തായത്. ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ 100 പന്തുകള്‍ നേരിട്ട രോഹിത് രണ്ടാം സെഞ്ച്വറി പൂര്‍ത്തിയാക്കാനെടുത്തത് വെറും 51 പന്തുകള്‍. ഓപ്പണിങ്ങില്‍ മികച്ച താരത്തെ തേടുകയായിരുന്ന ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനമായിരുന്നു രോഹിതിന്റേത്. കരിയറില്‍ ഇതിനോടകം മൂന്ന് ഇരട്ട സെഞ്ച്വറിയാണ് രോഹിത് സ്വന്തമാക്കിയത്.

രോഹിത്

ഏകദിനത്തില്‍ ഒന്നിലധികം ഇരട്ട സെഞ്ച്വറി നേടുന്ന ഏക താരമാണ് രോഹിത് ശര്‍മ. 2013ല്‍ ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് രോഹിത് തന്റെ ആദ്യ ഡബിള്‍ (209) നേടിയത്. രണ്ടാമത്തെ ഇരട്ട സെഞ്ച്വറിയാണ് രോഹിതിനെ ലോകറെക്കോഡിലെത്തിച്ചത്. 2017ല്‍ മൊഹാലിയില്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് (208*) തന്റെ മൂന്നാം ഇരട്ട സെഞ്ച്വറി നേടിയത്.

രോഹിത്

സച്ചിന്‍ ടെണ്ടുല്‍ക്കറാണ് (200*) ആദ്യമായി ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ താരം. പിന്നീട് വീരേന്ദര്‍ സെവാഗ് (219) സച്ചിന്റെ റെക്കോഡ് മറികടന്നു. പിന്നീടാണ് രോഹിതിന്റെ പ്രകടനം ഉണ്ടാകുന്നത്. മാര്‍ട്ടിന്‍ ഗുപ്റ്റലിന്റെ (237*)പേരിലാണ് ഏകദിനത്തിലെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍. ക്രിസ് ഗെയ്ല്‍ (215),ഫഖര്‍ സമാന്‍ (210*) എന്നിവരും ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയവരാണ്.

രോഹിത്

ഈഡന്‍ ഗാര്‍ഡനില്‍ അന്ന് ശ്രീലങ്കയെ 153 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 404 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക 251 റണ്‍സിന് പുറത്തായി. രോഹിതിന്റെ റെക്കോഡ് ബാറ്റിങ് പ്രകടനത്തിന്റെ ആറാം വാര്‍ഷികം സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ ആഘോഷമാക്കുന്നുണ്ട്. രോഹിതിന്റെ ട്രിബ്യൂട്ട് ഒരുക്കിയാണ് ആരാധകര്‍ സന്തോഷം പങ്കുവെക്കുന്നത്.

രോഹിത്

രോഹിതിന്റെ ഈ റെക്കോഡ് മറികടക്കുക അത്ര എളുപ്പമല്ല. ഓപ്പണറായി ഇറങ്ങി 50 ഓവര്‍വരെ ക്രീസില്‍ നില്‍ക്കുകയെന്നത് തന്നെ വളരെ പ്രയാസമുള്ള കാര്യമാണ്. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി ഉള്‍പ്പെടെ ലോകകപ്പിലെ റെക്കോഡ് പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. 224 ഏകദിനത്തില്‍ നിന്നായി 49.27 ശരാശരിയില്‍ 9115 റണ്‍സാണ് രോഹിതിന്റെ പേരിലുള്ളത്. ഇതില്‍ 29 സെഞ്ച്വറിയും മൂന്ന് ഇരട്ട സെഞ്ച്വറിയും 43 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

Story first published: Friday, November 13, 2020, 10:35 [IST]
Other articles published on Nov 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X