For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ടീമില്‍ അരങ്ങേറുന്നതിന് മുമ്പ് ദ്രാവിഡ് നല്‍കിയ ഉപദേശമെന്ത്? അജിന്‍ക്യ രഹാനെ

സതാംപ്റ്റണ്‍: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനാണ് അജിന്‍ക്യ രഹാനെ. ക്ലാസിക് ശൈലികൊണ്ട് ആരാധക മനസില്‍ ഇടം പിടിച്ച രഹാനെയെ ഒരു കാലഘട്ടത്തില്‍ രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനായിവരെ വാഴ്ത്തിയിരുന്നു. ഷോട്ടുകളുടെ മനോഹാരിതയാണ് രഹാനെയുടെ പ്രധാന സവിശേഷത. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് അദ്ദേഹത്തിന് സ്ഥാനം.

രാഹുല്‍ ദ്രാവിഡിന്റെ ശൈലിയോട് പലപ്പോഴും ഉപമിക്കപ്പെടുന്നതിനാല്‍ത്തന്നെ രാഹുല്‍ ദ്രാവിഡിനെ റോള്‍ മോഡലായാണ് രഹാനെയും കാണുന്നത്. ഇപ്പോഴിതാ അരങ്ങേറ്റത്തിന് മുമ്പ് എന്ത് ഉപദേശമാണ് രാഹുല്‍ ദ്രാവിഡ് നല്‍കിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അജിന്‍ക്യ രഹാനെ. 'ദുലീപ് ട്രോഫി ഫൈനലിലാണ് അത് നടന്നതെന്നാണ് ഓര്‍മ.2008-2009 സീസണില്‍ സൗത്ത് സോണിനെതിരായ മത്സരം.രാഹുല്‍ ദ്രാവിഡ് ആ സമയം ചെന്നൈയില്‍ കളിക്കുന്നുണ്ടായിരുന്നു.

ആ മത്സരത്തില്‍ 165,98 എന്നിങ്ങനെ റണ്‍സ് ഞാന്‍ നേടി. ആ മത്സരശേഷം രാഹുല്‍ ദ്രാവിഡ് എന്നെ വിളിച്ചിട്ട് പറഞ്ഞു. നിന്നെക്കുറിച്ച് ഞാന്‍ ഒരുപാട് വായിച്ചിരിക്കുന്നു. നീ ഒരുപാട് റണ്‍സ് നേടുന്നുണ്ട്. ഒരു താരമെന്ന നിലയില്‍ ഇന്ത്യന്‍ ടീമിലേക്ക് വിളി പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണ്. നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്നത് തുടരുക എന്ന് മാത്രമാണ് പറയാനുള്ളത്'-ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയോട് രഹാനെ പറഞ്ഞു.

ajinkyarahane

'നീ ചെയ്തുകൊണ്ടിരിക്കുന്ന തുടര്‍ന്നാല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വിളി സ്വാഭാവികമായി എത്തിക്കൊള്ളും.അതിന്റെ പുറകെ ഓടണ്ട അത് നിന്നെ പിന്തുടര്‍ന്ന് വന്നുകൊള്ളും'- രാഹുല്‍ ഭായിപ്പോലൊരു താരത്തില്‍ നിന്ന് അത്തരമൊരു അഭിപ്രായമുണ്ടായത് വലിയ പ്രചോദനമായി.ഒരുപാട് ഉയര്‍ച്ചയും താഴ്ചയും കണ്ട ആളാണ് അദ്ദേഹം. അടുത്ത സീസണില്‍ 1000 റണ്‍സിലധികം നേടി. ഇത് കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയതെന്നും രഹാനെ പറഞ്ഞു.

ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ മധ്യനിരയില്‍ നിര്‍ണ്ണായക സ്ഥാനമുള്ള താരമാണ് രഹാനെ. കോലിയുടെ അഭാവത്തില്‍ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ബാറ്റിങ്ങിലെ സ്ഥിരത സമീപകാലത്ത് പ്രശ്‌നമാകുന്നുണ്ടെങ്കിലും വിദേശ മൈതാനങ്ങളിലെ ഇന്ത്യയുടെ പ്രധാന ആശ്രയങ്ങളിലൊന്ന് രഹാനെയാണ്.

2011ല്‍ ടി20യിലൂടെ ഇന്ത്യന്‍ ടീമിലെത്തിയ രഹാനെ 2011ല്‍ത്തന്ന ഏകദിനത്തിലും അരങ്ങേറി. 2013ലാണ് അദ്ദേഹം ടെസ്റ്റ് അരങ്ങേറ്റം നടത്തുന്നത്. 73 ടെസ്റ്റില്‍ നിന്ന് 41.29 ശരാശരിയില്‍ 4583 റണ്‍സും 90 ഏകദിനത്തില്‍ നിന്ന് 35.26 ശരാശരിയില്‍ 2962 റണ്‍സും 20 ടി20യില്‍ നിന്ന് 375 റണ്‍സുമാണ് രഹാനെയുടെ പേരിലുള്ളത്.

Story first published: Friday, June 11, 2021, 15:30 [IST]
Other articles published on Jun 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+