Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ദേശീയ ജഴ്‌സി അണിഞ്ഞ നാട്ടുകാരനല്ല', സമീപ കാലത്തായി രാജ്യം മാറിയ അഞ്ച് ക്രിക്കറ്റ് താരങ്ങള്‍

കേപ്ടൗണ്‍: സമീപകാലത്തായി ചില ക്രിക്കറ്റ് താരങ്ങള്‍ സ്വന്തം രാജ്യം വിട്ട് മറ്റൊരു രാജ്യത്തേക്ക് കൂടുമാറ്റം നടത്തിയിട്ടുണ്ട്. പലരും നിലവിലെ ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ശേഷമാണ് മറ്റൊരു രാജ്യത്തേക്ക് കുടിയേറിയത്. കുടുംബ പരമായ സാഹചര്യമാണ് പലരുടെയും കൂടുമാറ്റത്തിന് കാരണം. ഇത്തരത്തില്‍ കൂടുമാറ്റം നടത്തിയവരില്‍ പല പ്രമുഖ താരങ്ങളും ഉള്‍പ്പെടും. ഇത്തരത്തില്‍ അടുത്തിടെ മറ്റൊരു രാജ്യത്തിലേക്ക് കുടിയേറി പാര്‍ത്ത അഞ്ച് ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

മോണി മോര്‍ക്കല്‍

മോണി മോര്‍ക്കല്‍

ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസ് ബൗളര്‍മാരിലൊരാളായ മോണി മോര്‍ക്കല്‍ സമീപകാലത്തായി രാജ്യം മാറിയ താരമാണ്. കഴിഞ്ഞ മാസമാണ് അദ്ദേഹം ഓസ്‌ട്രേലിയന്‍ പൗരനായത്. ബിഗ്ബാഷ് ലീഗ് ടീമായ ബ്രിസ്ബണ്‍ ഹീറ്റുമായി അദ്ദേഹം കരാറുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലുമായി 247 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മോണി മോര്‍ക്കല്‍ 544 വിക്കറ്റുകളാണ് നേടിയത്. 36കാരനായ താരം 70 ഐപിഎല്ലുകളില്‍ നിന്നായി 77 വിക്കറ്റും നേടിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ്,ഡല്‍ഹി ഡയര്‍ഡെവിള്‍സ്,കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവര്‍ക്കുവേണ്ടി കളിച്ചിട്ടുള്ള അദ്ദേഹം 2012ലെ പര്‍പ്പിള്‍ ക്യാപ് ഉടമയാണ്.

കോറി ആന്‍ഡേഴ്‌സന്‍

കോറി ആന്‍ഡേഴ്‌സന്‍

ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സന്‍ കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ പ്രതിശ്രുത വധു അമേരിക്കക്കാരി ആയതിനാല്‍ അങ്ങോട്ട് താമസം മാറുകയും ചെയ്തു. അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റില്‍ കളിക്കാന്‍ മൂന്ന് വര്‍ഷത്തെ കരാറിലും അദ്ദേഹം ഒപ്പിട്ടിട്ടുണ്ട്. 36 പന്തില്‍ ഏകദിന സെഞ്ച്വറി നേടിയ താരമാണ് അദ്ദേഹം. ഐപിഎല്ലില്‍ മുംബൈ,ഡല്‍ഹി, ആര്‍സിബി ടീമുകളുടെ ഭാഗമായിരുന്നു.

അന്‍ഷുമാന്‍ രാത്ത്

അന്‍ഷുമാന്‍ രാത്ത്

ഹോങ്കോങ് ക്രിക്കറ്റ് ടീം നായകന്‍ അന്‍ഷുമാന്‍ രാത്ത് നിലവില്‍ ഇന്ത്യന്‍ പൗരനാണ്. 2018ലെ ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരേ 97 പന്തില്‍ 73 റണ്‍സുമായി അദ്ദേഹം തിളങ്ങിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹത്തെ വിദര്‍ഭ രഞ്ജി ട്രോഫി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 23കാരനായ താരം 38 മത്സരങ്ങളിലാണ് ഹോങ്കോങ്ങിനുവേണ്ടി കളിച്ചത്.

ഉസ്മാന്‍ ഖാദര്‍

ഉസ്മാന്‍ ഖാദര്‍

പാകിസ്താനില്‍ ജനിച്ചു വളര്‍ന്ന ഉസ്മാന്‍ ഖാദര്‍ പിന്നീട് ഓസ്‌ട്രേലിയയിലേക്ക് കൂടുമാറി. ക്രിക്കറ്റ് കരിയര്‍ ഓസ്‌ട്രേലിയയിലെ ആഭ്യന്തര ടീമുകള്‍ക്കൊപ്പമായിരുന്നു. ബിബിഎല്ലില്‍ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സിന്റെ ഭാഗമായിരുന്നു അദ്ദേഹം പിതാവിന്റെ ആഗ്രഹം പൂര്‍ത്തിയാക്കാനാണ് വീണ്ടും പാകിസ്താനിലേക്കെത്തിയത്. ന്യൂസീലന്‍ഡിനെതിരേ നടക്കാനിരിക്കുന്ന പര്യടനത്തിനുള്ള പാകിസ്താന്‍ ടീമിന്റെ ഭാഗമാണ് അദ്ദേഹം.

സമി അസ്‌ലം

സമി അസ്‌ലം

മുന്‍ പാകിസ്താന്‍ ടെസ്റ്റ് ഓപ്പണര്‍ സമി അസ്‌ലം ഇപ്പോള്‍ അമേരിക്കന്‍ പൗരനാണ്. പാകിസ്താനുവേണ്ടി 13 ടെസ്റ്റും നാല് ഏകദിനവും കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം യുഎസ്എയിലേക്ക് മാറിയത്. വരുന്ന സീസണ്‍ മുതല്‍ അമേരിക്കയ്ക്കുവേണ്ടി അദ്ദേഹം ആഭ്യന്തര സീസണ്‍ കളിക്കും.

Story first published: Sunday, December 6, 2020, 16:36 [IST]
Other articles published on Dec 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+