Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി ഒരു സംഭവം തന്നെ... പക്ഷെ ഈ റെക്കോര്‍ഡുകള്‍, ഇവ തകര്‍ക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പാടുപെടും!!

മുംബൈ: ലോക ക്രിക്കറ്റിലെ ഇതിഹാസ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലേക്ക് അതിവേഗം മുന്നേറുതയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും ഉജ്ജ്വല പ്രകടനമാണ് അദ്ദേഹം നടത്തുന്നത്.

ചുരുങ്ങിയ കാലം കൊണ്ടു പല റെക്കോര്‍ഡുകളും കോലിയുടെ ബാറ്റിങ് കരുത്തിനു മുന്നില്‍ തകര്‍ന്നു വീണിരുന്നു. ഇനിയുമൊരു എട്ട് ഒമ്പതു വര്‍ഷം വരെ കളിക്കളത്തില്‍ ഇതേ ഫോമില്‍ തുടരാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ റെക്കോര്‍ഡുകള്‍ അദ്ദേഹത്തിന്റെ പേരിലാവുമെന്നതില്‍ സംശയമില്ല.

എന്നാല്‍ കോലിക്ക് ഒരുപക്ഷെ ഒരിക്കലും തകര്‍ക്കാന്‍ കഴിയാത്ത ചില റെക്കോര്‍ഡുകളുമുണ്ട്. ഇന്ത്യന്‍ നായകന് മുന്നില്‍ വെല്ലുവിളിയുയര്‍ത്തി നില്‍ക്കുന്ന അഞ്ചു പ്രധാന റെക്കോര്‍ഡുകള്‍ ഏതൊക്കെയെന്നു നോക്കാം.

ബ്രാഡ്മാന്റെ ബാറ്റിങ് ശരാശരി

ബ്രാഡ്മാന്റെ ബാറ്റിങ് ശരാശരി

ഇതിഹാസ ബാറ്റ്‌സ്മാന്‍ ഡോണ്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡ് തകര്‍ക്കുക കോലിക്ക് അസാധ്യമാവും. ടെസ്റ്റില്‍ 99.94 ആണ് ബ്രാഡ്മാന്റെ ശരാശരി. ഇതിന്റെ അടുത്തുപോലുമെത്താന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. നിലവില്‍ ടെസ്റ്റിലെ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിക്ക് ഉടമയായ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (63.75) ബ്രാഡ്മാനേക്കാള്‍ ഏറെ പിന്നിലാണ്.
ടെസ്റ്റില്‍ കോലിയുടെ നിലവിലെ ബാറ്റിങ് ശരാശരി 53.40 ആണ്. അതുകൊണ്ടു തന്നെ ബ്രാഡ്മാന്റെ റെക്കോര്‍ഡുകള്‍ തല്‍ക്കാലത്തേക്കു മറക്കുകയാവും അദ്ദേഹത്തിന് ഉത്തമം.

ഏറ്റവുമധികം അന്താരാഷ്ട്ര സിക്‌സര്‍

ഏറ്റവുമധികം അന്താരാഷ്ട്ര സിക്‌സര്‍

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവുമധികം സിക്‌സറുകളെന്ന റെക്കോര്‍ഡും കോലിക്ക് അപ്രാപ്യമാണ്. പാകിസ്താന്റെ മുന്‍ സൂപ്പര്‍ താരം ഷാഹിദ് അഫ്രീഡിയാണ് 476 സിക്‌സറുകളുമായി പട്ടികയില്‍ തലപ്പത്തു നില്‍ക്കുന്നത്.
കോലി ഇതുവരെ 162 സിക്‌സറുകള്‍ മാത്രമേ നേടിയിട്ടുള്ളൂ. അഫ്രീഡിക്കൊപ്പമെത്താന്‍ അദ്ദേഹത്തിന് ഇനിയും 315 സിക്‌സറുകള്‍ കൂടി വേണം.
സിക്‌സറുകള്‍ കളിക്കുന്നതിനേക്കാളുപരി ബൗണ്ടറികള്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കളിക്കുന്ന ശൈലിയാണ് കോലിയുടേത്. അതുകൊണ്ടു തന്നെ അഫ്രീഡിയുടെ റെക്കോര്‍ഡും അദ്ദേഹത്തിന് മറികടക്കുക ദുഷ്‌കരമാവും.

ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍

ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ പേരിലാണ്. 400 റണ്‍സ് അടിച്ചെടുത്താണ് ലാറ ലോകറെക്കോര്‍ഡിട്ടത്. ഈ റെക്കോര്‍ഡ് കോലിക്ക് തിരുത്തുക അസാധ്യമെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ ഇതിനൊപ്പം എത്തുകയോ മറികടക്കുകയോ ചെയ്യണമെങ്കില്‍ അദ്ദേഹത്തിന് അദ്ഭുതങ്ങള്‍ തന്നെ കാണിക്കേണ്ടിവരും.
കരിയറില്‍ ഇതുവരെ ട്രിപ്പിള്‍ സെഞ്ച്വറി നേടാന്‍ പോലും കോലിക്കായിട്ടില്ല. ട്രിപ്പളിള്‍ നേടാനായാല്‍ ഒരു പക്ഷെ അദ്ദേഹത്തിന് ലാറയ്ക്ക് അരികിലെത്താന്‍ സാധിച്ചേക്കും.

വേഗമേറിയ ഏകദിന സെഞ്ച്വറി

വേഗമേറിയ ഏകദിന സെഞ്ച്വറി

ലാറയുടെ പേരിലുള്ള റെക്കോര്‍ഡ് പോലെ തന്നെ ഇതും കോലിക്ക് തീര്‍ത്തും അസാധ്യമെന്നു പറയാനാവില്ല. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നിലവില്‍ ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സിന്റെ പേരിലാണ്. 31 പന്തിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
എല്ലാ പന്തും തകര്‍ത്തടിക്കുകയെന്ന ഡിവില്ലിയേഴ്‌സിന്റെ ശൈലിയല്ല കോലിയുടേത്. സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും കൂടുതല്‍ റണ്‍സ് നേടി അവസരം ലഭിച്ചാല്‍ മാത്രം ബൗണ്ടറിയും സിക്‌സറും നേടുകയെന്ന ശൈലിയാണ് കോലി പിന്തുടരുന്നത്. അതുകൊണ്ടു തന്നെ ഡിവില്ലിയേഴ്‌സിന്റെ ഈ റെക്കോര്‍ഡും കോലിക്ക് മറക്കേണ്ടിവരും.

ഏറ്റവുമധികം അന്താരാഷ്ട്ര ഫിഫ്റ്റികള്‍

ഏറ്റവുമധികം അന്താരാഷ്ട്ര ഫിഫ്റ്റികള്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം അര്‍ധസെഞ്ച്വറികളെന്ന റെക്കോര്‍ഡ് ഇന്ത്യയുടെ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. 164 അര്‍ധസെഞ്ച്വറികളാണ് സച്ചിന്റെ പേരിലുള്ളത്. പലപ്പോഴും 90 കളിലും 99ലുമെല്ലാം സച്ചിന്‍ പുറത്തായിട്ടുണ്ട്.
എന്നാല്‍ ഫിഫ്റ്റി തികച്ചാല്‍ അതില്‍ കൂടുതല്‍ എണ്ണവും സെഞ്ച്വറിയിലെത്തിക്കാനുള്ള പ്രത്യേക മിടുക്ക് കോലിക്കുണ്ട്. ഏകദിനത്തില്‍ അവസാനത്തെ 11 അര്‍ധസെഞ്ച്വറികളില്‍ എട്ടും കോലി സെഞ്ച്വറിയാക്കിയിരുന്നു. ടെസ്റ്റിലും ഇതു തന്നെയാണ് സ്ഥിതി. അവസാന 12 ഫിഫ്റ്റികളില്‍ എട്ടും അദ്ദേഹം 100 കടത്തിയിരുന്നു.
ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ഫിഫ്റ്റിയേക്കാള്‍ കൂടുതല്‍ സെഞ്ച്വറികളാണ് കോലി നേടിയത്. നിലവില്‍ 80 അര്‍ധസെഞ്ച്വറികളും 56 സെഞ്ച്വറികളും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിയുടെ പേരിലുണ്ട്.

Story first published: Monday, February 26, 2018, 11:27 [IST]
Other articles published on Feb 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+