
എട്ട് ഐപിഎല്‍ ഫൈനല്‍ കളിച്ച ഏക ടീം
ഐപിഎല്ലിന്റെ 12 വര്‍ഷത്തെ ചരിത്രത്തില്‍ കൂടുതല്‍ കിരീടം മുംബൈ ഇന്ത്യന്‍സാണ് (നാല് തവണ) നേടിയതെങ്കിലും കൂടുതല്‍ ഫൈനല്‍ കളിച്ച ടീം ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. രണ്ട് വര്‍ഷം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തുനിന്നിട്ടും എട്ട് ഫൈനല്‍ കളിക്കാന്‍ എം എസ് ധോണി നായകനായുള്ള സിഎസ്‌കെയ്ക്ക് സാധിച്ചു. 2010, 2011, 2018 സീസണുകളിലാണ് സിഎസ്‌കെ ഐപിഎല്‍ കിരീടം ചൂടിയത്. 2008, 2012, 2013, 2015, 2019 സീസണുകളിലാണ് സിഎസ്‌കെ റണ്ണേഴ്‌സപ്പായത്.

തുടര്‍ച്ചയായ 10 ജയം
ഐപിഎല്ലില്‍ തോല്‍വി അറിയാതെ കൂടുതല്‍ മത്സരം ജയിച്ച ടീമെന്ന റെക്കോഡ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പേരിലാണ്. 2012ലും 2014ലും ഐപിഎല്‍ കിരീടം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 2014ലെ സീസണിലാണ് തോല്‍വി അറിയാതെ തുടര്‍ച്ചയായി 10 മത്സരങ്ങള്‍ ജയിച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് കൊല്‍ക്കത്തയുടെ 10 തുടര്‍ ജയങ്ങളുമായുള്ള ഓട്ടത്തിന് ബ്രേക്കിട്ടത്. ഈ റെക്കോഡും തിരുത്തപ്പെടുക എളുപ്പമാവില്ല.

ഒരു സീസണില്‍ 973 റണ്‍സ്
ഒരു ഐപിഎല്‍ സീസണില്‍ 973 നേടിയ വിരാട് കോലിയുടെ റെക്കോഡ് മറികടക്കുക എളുപ്പമാകില്ല. 2016 ഐപിഎല്‍ സീസണിലാണ് ആര്‍സിബി നായകനായ കോലിയുടെ റെക്കോഡ് ബാറ്റിങ് പ്രകടനം പിറന്നത്. എന്നാല്‍ ഐപിഎല്ലില്‍ ഒരു കിരീടം പോലും നേടാന്‍ ആര്‍സിബിക്ക് സാധിച്ചിട്ടില്ല. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡും കോലിയുടെ പേരിലാണ്.

ഐപിഎല്ലില്‍ മൂന്ന് ഹാട്രിക്ക്
ഇന്ത്യന്‍ പ്രീമിയര്‍ ചരിത്രത്തില്‍ മൂന്ന് ഹാട്രിക്കെന്ന റെക്കോഡ് മറികടക്കുകയും എളുപ്പമാകില്ല. പരിചയസമ്പന്നനായ സ്പിന്നര്‍ അമിത് മിശ്രയാണ് ഐപിഎല്ലില്‍ മൂന്ന് ഹാട്രിക്ക് നേടിയ ഏക താരം. 2008, 2011, 2013 സീസണിലാണ് അമിത് മിശ്രയുടെ ഹാട്രിക് നേട്ടം. ഐപിഎല്ലില്‍ 15 ബൗളര്‍മാര്‍ ഹാട്രിക്ക് നേടിയിട്ടുണ്ടെങ്കിലും മൂന്ന് ഹാട്രിക്ക് നേട്ടം അമിത് മിശ്രയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്.

മികച്ച ബൗളിങ് പ്രകടനം
ഐപിഎല്ലിലെ മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോഡ് വെസ്റ്റ് ഇന്‍ഡീസിന്റെ അല്‍സാരി ജോസഫിന്റെ പേരിലാണ്. അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി 3.4 ഓവറില്‍ 12 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് ജോസഫ് വീഴ്ത്തിയത്. 2008ല്‍ പാകിസ്താന്റെ സൊഹൈല്‍ തന്‍വീര്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി 14 റണ്‍സ് വഴങ്ങി 6 വിക്കറ്റ് നേടിയിട്ടുണ്ട്. അല്‍സാരി ജോസഫിന്റെ പേരിലുള്ള റെക്കോഡ് തിരുത്തുക ഐപിഎല്ലില്‍ അത്ര എളുപ്പമാവില്ല.


Click it and Unblock the Notifications