വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ പതനത്തിന് കാരണമെന്ത്?... ഇതാ തോല്‍വിയുടെ അഞ്ച് കാരണങ്ങള്‍

ഒന്നാം ടെസ്റ്റില്‍ ഇഞ്ചോടിഞ്ച് പൊരുതിയ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ദയനീയമായി തകര്‍ന്നടിയുകയായിരുന്നു. അതും 2014ല്‍ മഹേന്ദ്രസിങ് ധോണിക്കു കീഴില്‍ മാസ്മരിക വിജയം സ്വന്തമാക്കിയ ലോര്‍ഡ്‌സില്‍. തിരിച്ചുവരാനുള്ള ഒരു പഴുതും നല്‍കാതെയാണ് ഇംഗ്ലണ്ട് ഇന്ത്യയെ പൂട്ടിയത്.

<strong>വരവറിയിച്ച് ക്രിസ്റ്റിയാനോ, അരങ്ങേറ്റത്തില്‍ ഗോള്‍; നിയന്ത്രണംവിട്ട് ആരാധകര്‍, കളി തടസ്സപ്പെട്ടു</strong>വരവറിയിച്ച് ക്രിസ്റ്റിയാനോ, അരങ്ങേറ്റത്തില്‍ ഗോള്‍; നിയന്ത്രണംവിട്ട് ആരാധകര്‍, കളി തടസ്സപ്പെട്ടു

ക്യാപ്റ്റനായതിനു ശേഷം വിരാട് കോലിക്കു കീഴില്‍ ഇന്ത്യ ഇത്ര വലിയ തോല്‍വിയേറ്റുവാങ്ങുന്നത് തന്നെ ആദ്യം. ലോക ഒന്നാം ടെസ്റ്റ് ടീമെന്ന ഖ്യാതിയുമായെത്തിയ ഇന്ത്യക്ക് ലോര്‍ഡ്‌സിലെ തകര്‍ച്ച ഒരു മുന്നറിയിപ്പ് കൂടിയാണ് നല്‍കിയിരിക്കുന്നത്. ശേഷിക്കുന്ന മൂന്ന് മല്‍സരങ്ങളില്‍ കൂടി ഉണര്‍ന്നു കളിച്ചില്ലെങ്കില്‍ പരമ്പരയില്‍ വരാന്‍ പോകുന്ന നാണംകെട്ട തോല്‍വിക്കുള്ള മുന്നറിയിപ്പ്.

ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കു മുന്നില്‍ കളിമറന്ന ഇന്ത്യ ഇന്നിങ്‌സിനും 159 റണ്‍സിനുമാണ് തകര്‍ന്നടിഞ്ഞത്. ബര്‍മിങ്ഹാമില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ പൊരുതി കീഴടങ്ങിയ ഇന്ത്യക്ക് ലോര്‍ഡ്‌സില്‍ ഒന്ന് ആശ്വാസിക്കാന്‍ പോലും വകയില്ല. വിജയത്തോടെ ഇംഗ്ലണ്ട് പരമ്പരയില്‍ 2-0ന് പിടിമുറുക്കുകയും ചെയ്തു.

<strong>ക്യാപ്റ്റനെന്ന നിലയില്‍ ലോര്‍ഡ്‌സില്‍ കോലിയുടെ വലിയ തോല്‍വി; ആ തീരുമാനം പിഴച്ചു</strong>ക്യാപ്റ്റനെന്ന നിലയില്‍ ലോര്‍ഡ്‌സില്‍ കോലിയുടെ വലിയ തോല്‍വി; ആ തീരുമാനം പിഴച്ചു

ചതിച്ചത് ടോസ്... ഇവിടെ തുടങ്ങുന്നു ഇന്ത്യന്‍ വീഴ്ച...

ചതിച്ചത് ടോസ്... ഇവിടെ തുടങ്ങുന്നു ഇന്ത്യന്‍ വീഴ്ച...

ലോര്‍ഡ്‌സില്‍ തിരിച്ചുവരാനുള്ള ഇന്ത്യയുടെ മോഹങ്ങള്‍ക്കു മേല്‍ ആദ്യ തിരിച്ചടി നല്‍കിയത് ടോസായിരുന്നു. ആദ്യദിനം മഴയെടുത്തതോടെ മല്‍സരത്തില്‍ ടോസ് നിര്‍ണായകമാവുമെന്നുറപ്പായിരുന്നു.

കാരണം, ഗ്രൗണ്ടിന് പേസര്‍മാര്‍ക്ക് ലഭിക്കുന്ന ഈര്‍പ്പം മഴയോടെ കൂടി വര്‍ധിച്ചു. ഇത് മുന്നില്‍ കണ്ട് ടോസ് ലഭിച്ച ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസ് ഭാഗ്യമില്ലായ്മ്മ തന്നെ വരാന്‍ പോവുന്ന തകര്‍ച്ചയുടെ മുന്നറിയിപ്പായി മാറുകയായിരുന്നു.

പേസര്‍മാര്‍ക്ക് ലഭിക്കുന്ന തുടക്കത്തിലെ മുന്‍തൂക്കം ഇംഗ്ലണ്ട് ബൗളര്‍മാര്‍ നന്നായി മുതലാക്കി. ഇന്ത്യന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. 36ാം ഓവര്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ഇന്ത്യ 107 റണ്‍സിന് ഓള്‍ഔട്ടായി.

ടീം സെലക്ഷനും പാളി... നിറംമങ്ങി കുല്‍ദീപ്...

ടീം സെലക്ഷനും പാളി... നിറംമങ്ങി കുല്‍ദീപ്...

ഒന്നാം ടെസ്റ്റില്‍ ഇഞ്ചോടിഞ്ച് പൊരുതിയ ടീമില്‍ മാറ്റം വരുത്താനുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും സെലക്ഷന്‍ കമ്മിറ്റിയുടെയും തീരുമാനമായിരുന്നു ഏറ്റവും വലിയ മണ്ടത്തരം. ഒന്നാം ടെസ്റ്റില്‍ നിന്ന് രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്.

ഓപ്പണര്‍ ശിഖര്‍ ധവാനു പകരം ചേതേശ്വര്‍ പുജാരയെ കൊണ്ടുവന്ന ഇന്ത്യ പേസര്‍ ഉമേഷ് യാദവിനു പകരക്കാരനായി ടീമിലുള്‍പ്പെടുത്തിയത് സ്പിന്നര്‍ കുല്‍ദീപ് യാദവിനെയായിരുന്നു. പുജാരയെ കളത്തിലിറക്കിയത് പിഴവായി ചൂണ്ടിക്കാണിക്കാനാവില്ല. എന്നാല്‍, ഉമേഷ് യാദവിനു പകരം കുല്‍ദീപിനെ ഇറക്കിയത് വന്‍ മണ്ടത്തരമായി പോയി. അതും പേസര്‍മാരെ പിന്തുണയ്ക്കാന്‍ സാധ്യതുണ്ടെന്ന് മുന്‍കൂട്ടി അറിയാവുന്ന ലോര്‍ഡ്‌സില്‍. 2014 ലെ ചരിത്രം കൂടി ഇന്ത്യയുടെ സെലക്ഷന്‍ കമ്മിറ്റി ഓര്‍ത്തിരുന്നെങ്കില്‍ ഈ മണ്ടത്തരം പറ്റില്ലായിരുന്നു.

ഇംഗ്ലീഷ് പേസര്‍മാര്‍ നിറഞ്ഞാടിയ ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ പേസര്‍മാരും മോശക്കാരല്ലായിരുന്നു. പക്ഷേ, ഉമേഷിലൂടെ ഒന്നും കൂടി ഇന്ത്യക്ക് ബൗളിങ് ആക്രമണം ശക്തമാക്കാനുള്ള അവസരമാണ് കുല്‍ദീപിനെ ഇറക്കിയതോടെ ഇല്ലാതായത്. ഒന്നാം ടെസ്റ്റില്‍ ഉമേഷ് ഭേദപ്പെട്ട പ്രകടനവും കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഉമേഷിനു പകരം കളത്തിലിറങ്ങിയ കുല്‍ദീപാവട്ടെ തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്തു. ഒമ്പത് ഓവര്‍ പന്തെറിഞ്ഞ കുല്‍ദീപിന് ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല. 44 റണ്‍സും താരം വിട്ടുകൊടുത്തു.

ഉത്തരവാദിത്വമില്ലാത്ത ബാറ്റിങ് നിര...

ഉത്തരവാദിത്വമില്ലാത്ത ബാറ്റിങ് നിര...

ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റുകളും ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ഉത്തരവാദിത്വമില്ലായ്മ്മ എടുത്തു കാണിച്ചു. പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിര കോലിയെന്ന വ്യക്തിയിലേക്ക് മാത്രം ഒതുങ്ങി പോവുന്ന കാഴ്ച. ഒന്നാം ടെസ്റ്റില്‍ കോലിയുടെ ചിറകിലേറി പൊരുതിയ ഇന്ത്യ രണ്ടാം ടെസ്റ്റിലും ക്യാപ്റ്റനു മേല്‍ കൂടുതല്‍ ഭാരം നല്‍കാനാണ് ശ്രമിച്ചത്.

പണ്ട് സചിന്‍ ടെണ്ടുല്‍ക്കര്‍ പുറത്തായാല്‍ ഇന്ത്യ തോറ്റു എന്നവസ്ഥയിലേക്ക് വന്ന കാലഘട്ടം ഓര്‍മ്മിപ്പിച്ചു. അതും ലോകോത്തര ബാറ്റ്‌സ്മാന്‍മാരുണ്ടായിട്ട് കോലി കളിക്കട്ടെ എന്ന മട്ടിലാണ് ഇന്ത്യന്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പെരുമാറുന്നത്.

ടെസ്റ്റ് സ്‌പെഷലിസ്റ്റായ ഓപ്പണര്‍ മുരളി വിജയാവട്ടെ ഇംഗ്ലീഷ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സനെ കാണുമ്പോഴേക്കും മുട്ടുവിറച്ച് കീഴടങ്ങുകയാണ്. തുടര്‍ച്ചയായ രണ്ടിന്നിങ്‌സിലും അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ആന്‍ഡേഴ്‌സനു മുന്നില്‍ വിജയ് വിക്കറ്റ് സംഭാവന നല്‍കി മടങ്ങി. ലോകേഷ് രാഹുലും അജിന്‍ക്യ രഹാനെയും ദിനേഷ് കാര്‍ത്തികും ചേതേശ്വര്‍ പുജാരയുമെല്ലാം വേഗത്തില്‍ ക്രീസ് വിടുന്ന തിരക്കിലായിരുന്നു. ഇംഗ്ലീഷ് ബൗളര്‍മാരെ ഒന്ന് പഠിച്ച് ക്ഷമയോടെ നേരിടാന്‍ പോലും തയ്യാറാവാതെയാണ് ഇന്ത്യന്‍ ബാറ്റ്‌സമാന്‍മാര്‍ കളംവിട്ടത്.

ഇംഗ്ലീഷ് ബൗളര്‍മാക്കു മുന്നില്‍ കളിമറക്കുന്നു...

ഇംഗ്ലീഷ് ബൗളര്‍മാക്കു മുന്നില്‍ കളിമറക്കുന്നു...

ആദ്യ രണ്ട് ടെസ്റ്റുകളിലും ഇംഗ്ലീഷ് ബൗളര്‍മാരായിരുന്നു ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. ജെയിംസ് ആന്‍ഡേഴ്‌സനെ എങ്ങനെ നേരിടണം എന്നു പോലും ഇന്ത്യ ഇതുവരെ പഠിച്ചിട്ടില്ല. ലോര്‍ഡ്‌സില്‍ രണ്ടിന്നിങ്‌സുകളിലായി ഒമ്പത് വിക്കറ്റുകളാണ് ആന്‍ഡേഴ്‌സന്‍ പിഴുതത്. അതില്‍ ഭൂരിഭാഗവും ഇന്ത്യയുടെ മുന്‍നിര താരങ്ങളെയായിരുന്നു. രണ്ട് ടെസ്റ്റ് കഴിഞ്ഞപ്പോഴേക്കും ആന്‍ഡേഴ്‌സന്റെ വിക്കറ്റ് നേട്ടം 13 ആയി.

സ്റ്റുവര്‍ട്ട് ബ്രോഡും ക്രിസ് വോക്‌സും സാം ക്യുറാനുമെല്ലാം നിര്‍ണായക സമയങ്ങളില്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കുന്നതില്‍ വിജയം കണ്ടെത്തുന്നു. ലോര്‍ഡ്‌സില്‍ കളിക്കാന്‍ കഴിയാതിരുന്ന ബെന്‍ സ്‌റ്റോക്‌സ് കൂടി ഇംഗ്ലീഷ് നിരയില്‍ തിരിച്ചെത്തുന്നതോടെ മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാവാനാണ് സാധ്യത.

പരിക്കും വില്ലന്‍... സന്ദര്‍ഭത്തിനൊത്ത് ഉയരാനാവുന്നില്ല...

പരിക്കും വില്ലന്‍... സന്ദര്‍ഭത്തിനൊത്ത് ഉയരാനാവുന്നില്ല...

ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യക്കു കിട്ടിയ വലിയ തിരിച്ചടികളായിരുന്നു സ്റ്റാര്‍ ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാറിനും ജസ്പ്രിത് ബുംറയ്ക്കും പരിക്കേറ്റത്. 2014ല്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ മികച്ച പ്രകടനമായിരുന്നു ഭുവനേശ്വര്‍ കാഴ്ചവച്ചത്. വ്യത്യസ്ഥ ബൗളിങ് ശൈലി കൊണ്ട് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ കെല്‍പ്പുള്ള ബൗളറാണ് ബുംറ. ഇരുവരുടെയും അഭാവം ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണായകമാവുന്നുണ്ട്. ക്യാപ്റ്റന്‍ കോലിക്ക് രണ്ടാം ടെസ്റ്റിലെ ഫീല്‍ഡിങിനിടെ പരിക്കേറ്റെന്ന വാര്‍ത്ത പരമ്പരയില്‍ ഇന്ത്യയെ കൂടുതല്‍ ആശങ്കയിലാക്കും.

മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയത് കോലിയുടെ ഒറ്റപ്പെട്ട ഇന്നിങ്‌സും ബൗളര്‍മാരുമായിരുന്നു. പക്ഷേ, രണ്ടാം ടെസ്റ്റില്‍ അതുണ്ടായില്ല. ബാറ്റിങ് നിരയ്‌ക്കൊപ്പം ഇന്ത്യന്‍ ബൗളര്‍മാരും ലോര്‍ഡ്‌സില്‍ നിറംമങ്ങി. സ്പിന്നര്‍ അശ്വിനില്‍ നിന്ന് ഒരു സംഭാവനയും രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ലഭിച്ചില്ല.

അതോടൊപ്പം, ഇംഗ്ലണ്ടിന്റെ ആദ്യ നാല് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ വേഗത്തില്‍ പുറത്താക്കിയിട്ടും ഇന്ത്യക്ക് തിരിച്ചുവരാന്‍ കഴിയാതെ പോയതും വീഴ്ചയായി. ക്രിസ് വോക്‌സ്, സാം ക്യുറാന്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവരെ പോലെയുള്ള മികച്ച ഓള്‍റൗണ്ടര്‍മാരില്ലാത്തതും ഇന്ത്യയുടെ തകര്‍ച്ചയുടെ ആഴം വര്‍ധിപ്പിക്കുന്നു. ഒരു മാസമായിട്ടും ഇംഗ്ലണ്ട് സാഹചര്യങ്ങളോട് ഇതുവരെ ഇന്ത്യ പൊരുത്തപ്പെട്ടിട്ടില്ലായെന്നതും തോല്‍വിയിലെ മറ്റൊരു കാരണമാണ്. പേസര്‍ ഇശാന്ത് ശര്‍മയില്‍ നിന്ന് മറ്റൊരു മാസ്മരിക ബൗളിങ് പ്രകടനം പ്രതീക്ഷിച്ചതും വെറുതെയായി.

Story first published: Monday, August 13, 2018, 14:51 [IST]
Other articles published on Aug 13, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X