ധോണി വിരമിക്കാനുള്ള അഞ്ച് കാരണങ്ങള്‍
ഒരു മുന്നറിയിപ്പും ഇല്ലാതെ മഹേന്ദ്ര സിംഗ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത് ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിരിക്കാം. എന്നാല്‍ ഈ തീരുമാനത്തിന് പിന്നില്‍ ഏറെ നാളത്തെ ആലോചന നടന്നിരുന്നുവെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തല്‍.
കഴിഞ്ഞ രണ്ട് വര്‍ഷമായി ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത പരസ്യമായി പലവേദിയിലും ധോണി തന്നെ പ്രകടിപ്പിച്ചിട്ടുള്ളതാണ്. എന്നിരിക്കിലും ഓസ്‌ട്രേലിയക്കെതിരായ പരമ്പര പൂര്‍ത്തിയാവുന്നതിന് മുമ്പ് വിരമിക്കല്‍ പ്രഖ്യാപിച്ചതാണ് ചര്‍ച്ച. ഇതിന് സമഗ്ര ക്രിക്കറ്റ് നിരീക്ഷകര്‍ നല്‍കുന്ന അഞ്ച് കാരണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ശാരീരിക സമ്മര്‍ദ്ദം
ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും പുറമെ ഐ പി എല്‍, ചാമ്പ്യന്‍സ് ട്രോഫി തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായി കളിക്കുന്നതുമൂലം ശരീരത്തിനുണ്ടാകുന്ന അധികസമ്മര്‍ദ്ദം ധോണിയെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചു.

വിദേശ പരമ്പരകളിലെ തോല്‍വി
വിദേശ പരമ്പരകളിലെ തുടര്‍ച്ചയായ തോല്‍വി ഒരു കാരണമാണ്. നായകനെന്ന നിലയില്‍ വിദേശത്ത് 30 ടെസ്റ്റുകളില്‍ ആറെണ്ണത്തില്‍ മാത്രമാണ് ധോണിക്ക് വിജയം നേടാനായത്. ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരെയുള്ള സമ്പൂര്‍ണ തോല്‍വികളും ഇതില്‍പെടുന്നു.

ബാറ്റിങ്ങിലെ പരാജയം
ടെസ്റ്റില്‍ ബാറ്റ്‌സ്മാനെന്ന നിലയിലെ സ്ഥിരതയില്ലായ്മയും വിദേശ പരമ്പരകളിലെ മോശം പ്രകടനവും വിരമിക്കല്‍ പ്രഖ്യാപനത്തിന്റെ കാരണങ്ങളിലൊന്നാണ്.

കോലിയുടെ വളര്‍ച്ച
ധോണി വിട്ടു നിന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോറ്റെങ്കിലും കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ പുറത്തെടുത്ത പോരാട്ടവീര്യം ഏറെ പ്രശംസിക്കപ്പെട്ടു. ഒപ്പം ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും കോലി പുറത്തെടുത്ത കളിമികവ്.

ഐപിഎല്‍ വിവാദം
ഐ പി എല്‍ ഒത്തുകളി വിവാദത്തോടെ നഷ്ടമാ പ്രതിച്ഛായ ഒരു വലിയ കാരണമാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനെന്ന നിലയിലും ഐ സി സി ചെയര്‍മാന്‍ ശ്രീനിവാസന്റെ അടുപ്പക്കാരനെന്ന നിലയിലും പൊതുസമൂഹത്തില്‍ നിന്നും ആരാധകരില്‍നിന്നും ധോണി ഒത്തിരി വിമര്‍ശനങ്ങള്‍ കേട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications