
ഇന്ത്യന്‍ താരങ്ങളെ സ്ലെഡ് ചെയ്യും
കളിയാവേശത്തിലേക്കെത്തിയാല്‍ എതിരാളികള്‍ ഇന്ത്യന്‍ താരങ്ങളായാല്‍ പോലും കോലിക്ക് യാതൊരു മതിപ്പുമില്ല. ടീമിന്റെ ജയത്തിനായി ഇന്ത്യന്‍ താരങ്ങളെപ്പോലും സ്ലെഡ്ജ് ചെയ്യാന്‍ കോലിക്ക് മടിയില്ല. ഐപിഎല്ലില്‍ ഇത്തരത്തില്‍ പല തവണ കോലിയുടെ ഭാഗത്ത് നിന്ന് ഇന്ത്യന്‍ താരങ്ങള്‍ക്കെതിരായി സ്ലെഡ്ജിങ് ഉണ്ടായിട്ട്. 2013ലെ ഐപിഎല്ലിനിടെ കെകെആര്‍ നായകനായിരുന്ന ഗൗതം ഗംഭീറുമായി കോലി ഉടക്കിയിരുന്നു. അന്ന് കയ്യാങ്കളിയിലേക്ക് എത്തുമായിരുന്ന വാക് പോരാട്ടം സഹതാരങ്ങള്‍ ഇടപെട്ടാണ് അവസാനിപ്പിച്ചത്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനെയും ഹൈദരാബാദിന്റെ മനീഷ് പാണ്ഡെയേയും കോലി സ്ലഡ്ജ് ചെയ്തതും വലിയ വാര്‍ത്തയായിരുന്നു.

പരിമിത ഓവറില്‍ കിരീടങ്ങളില്ല
എം എസ് ധോണിയില്‍ നിന്ന് വിരാട് കോലി നായകസ്ഥാനം ഏറ്റുവാങ്ങുമ്പോള്‍ നിരവധി പരിമിത ഓവര്‍ കിരീടങ്ങള്‍ ഇന്ത്യയുടെ അലമാരയിലുണ്ടായിരുന്നു. ധോണി ടി20 ലോകകപ്പ്,ഏകദിന ലോകകപ്പ്,ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ചെങ്കിലും ഒരു കിരീടം പോലും നേടിക്കൊടുക്കാന്‍ കോലിക്കായില്ല. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനോട് ഇന്ത്യ തോറ്റതും 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ പുറത്തായതുമെല്ലാം കോലിയ്ക്ക് ആരാധകര്‍ക്കിടിയിലെ പ്രീതി കുറയ്ക്കാന്‍ കാരണമായി.

കളിക്കളത്തിലെ പെരുമാറ്റം
സൗരവ് ഗാംഗുലി, എംഎസ് ധോണി തുടങ്ങിയ ഇന്ത്യന്‍ നായകന്മാരില്‍ നിന്നെല്ലാം വ്യത്യസ്തമായ സ്വഭാവം ഉള്ള നായകനാണ് കോലി. കളിക്കളത്തില്‍ സഹതാരങ്ങളെ അഭിനന്ദിക്കുന്നതിലും എതിര്‍ താരങ്ങളോടുമുള്ള പെരുമാറ്റത്തിലുമെല്ലാം കോലി പലപ്പോഴും വിമര്‍ശനം നേരിട്ടുണ്ട്. അഗ്രസീവ് സ്വഭാവം ക്രിക്കറ്റില്‍ നല്ലതാണെങ്കിലും കോലിയുടെ അമിത ആക്രമണോത്സുകത ഇഷ്ടപ്പെടാത്തവര്‍ ഏറെയാണ്. ഇത്തവണത്തെ ഐപിഎല്‍ എലിമിനേറ്ററില്‍ ദേവ്ദത്ത് പടിക്കല്‍ ബുദ്ധിമുട്ടേറിയ ക്യാച്ച് സിക്‌സര്‍ ആകാതെ തടുത്തെങ്കിലും കോലി യുവതാരത്തിന്റെ ശ്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സ്വീകരിച്ചത്.

കോലിയുടെ മികച്ച പ്രകടനത്തില്‍ അസൂയ
ക്രിക്കറ്റ് ആരാധകര്‍ക്ക് അവരുടെ ഇഷ്ട താരങ്ങള്‍ വ്യത്യസ്തമാണ്. ചിലര്‍ക്ക് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഹീറോയാണെങ്കില്‍ മറ്റ് ചിലര്‍ക്ക് ധോണിയോ ഗാംഗുലിയോ ദ്രാവിഡോ ആണ് ഇഷ്ടതാരങ്ങള്‍. വിരാട് കോലി ഇവരുടെയെല്ലാം റെക്കോഡിന് ഭീഷണി ഉയര്‍ത്തുന്നതില്‍ അസൂയകൊണ്ട് കോലിയെ ഇഷ്ടപ്പെടാത്ത ഇന്ത്യന്‍ ആരാധകരുമുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിന സെഞ്ച്വറി റെക്കോഡിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന താരമാണ് കോലി.

ക്യാപ്റ്റന്‍ കൂളല്ല കോലി
പൊതുവേ ഇന്ത്യന്‍ നായകന്മാരെല്ലാം ശാന്ത സ്വഭാവക്കാരാണ്. ഗാംഗുലി, ദ്രാവിഡ്, ധോണി തുടങ്ങിയ നായകന്മാരെല്ലാം തന്നെ കളത്തില്‍ അമിത ആവേശമില്ലാത്ത നായകന്മാരായിരുന്നു. എന്നാല്‍ കോലി അങ്ങനെയല്ല. ഉരുളക്ക് ഉപ്പേരി പോലെ മറുപടിയും പരിഹാസത്തിന് അതേ രീതിയില്‍ത്തന്നെ മറുപടിയും പറയുന്ന കോലിയുടെ പെരുമാറ്റം പല ഇന്ത്യന്‍ ആരാധകരും ഇഷ്ടപ്പെടുന്നില്ല. കോലിയുടെ അമിതാവേശം ഇഷ്ടപ്പെടാത്ത ആളുകളാണ് കൂടുതല്‍.


Click it and Unblock the Notifications