പുതിയ സീസണില്‍ നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്ത കളിക്കാരുടെ ലിസ്റ്റ് മുന്‍ ചാംപ്യന്മാരായ സണ്‍റൈസേഴ്സ് ഹൈദരാബാദ് പുറത്തുവിട്ടു. കാര്യമായ സര്‍പ്രൈസ് പുറത്താവലുകളൊന്നും തന്നെയില്ല. വെറും അഞ്ചു പേരെ മാത്രമാണ് എസ്ആര്‍എച്ച് തഴഞ്ഞത്. 22 കളിക്കാര്‍ പുതിയ സീസണിലും ടീമില്‍ തുടരും. ലേലത്തിനായി ഇനി ഹൈദരാബാദിന്റെ പഴ്സില്‍ ശേഷിക്കുന്നത് വെറും 10.75 കോടി രൂപ മാത്രമാണ്. ഒഴിവാക്കപ്പെട്ട അഞ്ചു താരങ്ങളും കഴിഞ്ഞ സീസണില്‍ കൡക്കാന്‍ അവസരം ലഭിക്കാത്തവരാണ്. കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ തന്നെ പരിക്കേറ്റ് പിന്മാറേണ്ടി വന്ന ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷ് സ്ഥാനം നിലനിര്‍ത്തി. വരാനിരിക്കുന്ന ലേലത്തില്‍ ഒന്നോ, രണ്ടോ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെയും ഒരു വിദേശ ബൗളറെയും ഹൈദരാബാദ് പുതുതായി ടീമിലേക്കു കൊണ്ടു വന്നേക്കും.
ഡേവിഡ് വാര്‍ണര്‍ക്കു കീഴില്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഹൈദരാബാദിനായിരുന്നു. എലിമിനേറ്ററില്‍ റോല് ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ അവര്‍ തകര്‍ത്തു വിട്ടിരുന്നെങ്കിലും സെമി ഫൈനലിനു തുല്യമായ ക്വാളിഫയര്‍ രണ്ടില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു തോറ്റു പുറത്താവുകയായിരുന്നു.
2016ലെ ഐപിഎല്ലില്‍ കിരീടം നേടിയ ശേഷം തുടര്‍ന്നുള്ള നാലു സീസണുകളിലും ക്വാളിഫയര്‍ കളിച്ച ടീമുകളിലൊന്ന് കൂടിയാണ് ഹൈദരാബാദ്. കഴിഞ്ഞ സീസണിലെ എല്ലാ മല്‍സരങ്ങളിലും കളിപ്പിച്ചില്ലെങ്കിലും ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിലെ നിലനിര്‍ത്താന്‍ അവര്‍ തീരുമാനിച്ചു. ബൗളിങില്‍ ടീമിന്റെ തുറുപ്പുചീട്ടും അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്സേഷനുമാ റാഷിദ് ഖാനും ഹൈദരാബാദിനായി അടുത്ത സീസണിലും പന്തെറിയും.
ഒഴിവാക്കെപ്പട്ടവരില് പ്രമുഖ താരങ്ങള്‍ ഇംഗ്ലണ്ടിന്റെ ബില്ലി സ്റ്റാന്‍ലേക്കും വെസ്റ്റ് ഇന്‍ഡീസിന്റെ ഫാബിയന്‍ അലനുമാണ്. മലയാളി പേസര്‍ ബേസില്‍ തമ്പി അടുത്ത സീസണും ഹൈദരാബാദില്‍ തുടരും. പകരക്കാരനായി വന്നു മിന്നുന്ന പ്രകടനം നടത്തിയ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡാരന്‍ സമി പുതിയ സീസണിലും ടീമിലുണ്ടാവും.
നിലനിര്‍ത്തിയ കളിക്കാര്‍
കെയ്ന്‍ വില്ല്യംസണ്, ഡേവിഡ് വാര്‍ണര്‍, മനീഷ് പാണ്ഡെ, വിരാട് സിംഗ്, പ്രിയം ഗാര്‍ഗ്, അബ്ദുള്‍ സമദ്, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, സന്ദീപ് ശര്‍മ, സിദ്ധാര്‍ത്ഥ് കൗള്‍, ടി നടരാജന്, അഭിഷേക് ശര്‍മ, ഷഹബാസ് നദീം, മിച്ചല്‍ മാര്‍ഷ്, വിജയ് ശങ്കര്‍, ജോണി ബെയര്‍സ്റ്റോ, വൃധിമാന്‍ സാഹ, ശ്രീവത്സ് ഗോസ്വാമി, ബേസില്‍ തമ്പി, ജാസണ്‍ ഹോള്‍ഡര്‍.
ഒഴിവാക്കപ്പെട്ടവര്‍
ബില്ലി സ്റ്റാന്‍ലേക്ക്, ഫാബിയന്‍ അല്ലന്, സഞ്ജയ് യാദവ്, ബവനക സന്ദീപ്, യാര പൃഥ്വി രാജ്