ഏകദിനത്തില്‍ വിജയിച്ച് കയറാന്‍ വിരാടും സംഘവും; ദക്ഷിണാഫ്രിക്കയില്‍ ഇവരെ സൂക്ഷിക്കുക
മുംബൈ: ചെസില്‍ തോറ്റു, ഇനി കാവിലെ പാട്ടുമത്സരത്തിന് കാണാം എന്ന് പറഞ്ഞത് പോലെയാണ് സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അവസ്ഥ. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ തോറ്റ ഒന്നാം നമ്പര്‍ ടീം ആശ്വാസം തേടുന്നത് വരാനിരിക്കുന്ന ഏകദിന പരമ്പരയിലാണ്. ആറ് മത്സരങ്ങളുള്ള ഏകദിന പരമ്പര കൈക്കലാക്കാന്‍ വിരാട് കോഹ്‌ലിയുടെ നേതൃത്തിലുള്ള സംഘം അരയും തലയും മുറുക്കി ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ പോരാട്ടം തീപാറും.
ഈ അവസരത്തില്‍ ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടം ഇവര്‍ തമ്മിലാണ്, വിരാട് കോഹ്‌ലി-ലുങ്കി എന്‍ഗിഡി. നിലവില്‍ മൂന്ന് ടെസ്റ്റില്‍ 286 റണ്‍ നേടി ഉയര്‍ന്ന റണ്‍ സ്‌കോററാണ് വിരാട്. 2017-ല്‍ 26 മത്സരങ്ങളില്‍ 1460 റണ്ണുമായി കൂടുതല്‍ റണ്‍ തികച്ച താരമായിരുന്നു ഇദ്ദേഹം. ഏകദിനത്തില്‍ ആദ്യമായി ഇറങ്ങുന്ന ലുങ്കി എന്‍ഗിഡി എന്ന 21-കാരനാണ് രണ്ട് ടെസ്റ്റിലും വിരാടിന്റെ അന്തകനായത്. ഭുവനേശ്വര്‍ കുമാറും, ഹഷിം അംലയും തമ്മിലുള്ള പോരാട്ടമാണ് മറ്റൊന്ന്. സ്ഥിരതയുള്ള ബൗളിംഗാണ് കുമാറിന്റെ മികവെങ്കില്‍ അതേ ഗുണം ബാറ്റിംഗില്‍ കാണിക്കുന്ന ആളാണ് അംല.

ജസ്പ്രീത് ബൂംറയുടെ യോര്‍ക്കറും, ഇന്ത്യക്കെതിരെ അഞ്ച് ഏകദിന സെഞ്ചുറി നേടിയിട്ടുള്ള ക്വിന്റണ്‍ ഡി കോക്കും തമ്മിലുള്ള പോരാട്ടമാണ് ഏവരും കാത്തിരിക്കുന്ന മറ്റൊരു പോരാട്ടം. ഫോമിലല്ലാത്ത ബാറ്റ്‌സ്മാന്‍മാരെ ഫോമിലാക്കുന്ന ഇന്ത്യയുടെ രീതി ആവര്‍ത്തിക്കാതിരുന്നാല്‍ കോക്കില്‍ നിന്നും രക്ഷപ്പെടാം. കാഗിസോ റബാഡ എറിയുന്ന അപ്രതീക്ഷിത ബൗണ്‍സറുകള്‍ നേരിടാന്‍ രോഹിത് ശര്‍മ്മയ്ക്ക് കഴിയുമോയെന്നും കാണികള്‍ കാത്തിരിക്കുന്നു. സൗത്ത് ആഫ്രിക്കക്കെതിരെ 12 ആണ് രോഹിതിന്റെ ശരാശരി.
മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയില്ലാതെ പട്ടിക പൂര്‍ത്തിയാകില്ല. കാലം കഴിഞ്ഞെന്ന് പലരും പ്രവചിച്ചെങ്കിലും ധോണി ധോണിയായി തുടരുന്നു. ഇമ്രാന്‍ തഹീറാണ് ധോണിയെ പരീക്ഷിക്കാന്‍ മറുവശത്ത് ഉണ്ടാവുക. ഇവരെല്ലാം തമ്മിലുള്ള ബലാബലത്തില്‍ വിജയം ആര്‍ക്കൊപ്പമാകും, കാത്തിരിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications