വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലില്‍ കുറവ് വിജയ ശതമാനമുള്ള അഞ്ച് നായകന്മാര്‍ ആരൊക്കെ? പട്ടിക ഇങ്ങനെ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റ മറ്റൊരു സീസണ്‍ കൂടി വരികയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ നടക്കുന്ന ടി20 മാമാങ്കത്തിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകള്‍. റണ്ണൊഴുകുന്ന കുട്ടി ക്രിക്കറ്റ് പൂരത്തിന് ഇത്തവണ ആരാധകര്‍ക്ക് പ്രവേശനമില്ലെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ല. സെപ്റ്റംബര്‍ 19ന് ആരംഭിച്ച് നവംബര്‍ 10നാണ് ഇത്തവണത്തെ ഐപിഎല്‍ അവസാനിക്കുന്നത്. രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സുമെല്ലാം കരുത്തുകാട്ടാന്‍ തലയെടുപ്പോടെ ഒരുങ്ങിക്കഴിഞ്ഞു. ഐപിഎല്ലില്‍ നായകന്മാരുടെ തീരുമാനങ്ങള്‍ നിര്‍ണ്ണായകമാകാറുണ്ട്. നാല് കിരീടത്തിലേക്ക് മുംബൈയെ നയിച്ച രോഹിത് ശര്‍മയാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച നായകന്‍. എന്നാല്‍ ഐപിഎല്‍ ചരിത്രത്തില്‍ കുറവ് വിജയ ശതമാനമുള്ള നായകന്‍മാര്‍ ആരൊക്കെയാണ്? നമുക്ക് പരിശോധിക്കാം.

കുമാര്‍ സംഗക്കാര

കുമാര്‍ സംഗക്കാര

മുന്‍ ശ്രീലങ്കന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന കുമാര്‍ സംഗക്കാരയാണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശം നായകന്‍. ഡെക്കാന്‍ ചാര്‍ജേഴ്‌സ്,കിങ്‌സ് ഇലവന്‍ പഞ്ചാബ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളെ നയിച്ചിട്ടുള്ള സംഗക്കാരയുടെ വിജയ ശതമാനം 34.04 മാത്രമാണ്. 47 മത്സരങ്ങളില്‍ ക്യാപ്റ്റനായി പ്രവര്‍ത്തിച്ച സംഗക്കാര 30 മത്സരങ്ങളിലും തോല്‍വി നേരിടേണ്ടി വന്നപ്പോള്‍ 15 മത്സരം ജയിച്ചു. രണ്ട് മത്സരം സമനിലയിലും അവസാനിച്ചു. ശ്രീലങ്കയെ 2011 ഏകദിന ലോകകപ്പില്‍ ഫൈനലിലേക്ക് നയിച്ചത് സംഗക്കാരയായിരുന്നു.

മഹേല ജയവര്‍ധന

മഹേല ജയവര്‍ധന

ശ്രീലങ്കയുടെ ഇതിഹാസ നായകന്മാരില്‍ ഒരാളായ മഹേല ജയവര്‍ധനയാണ് ഏറ്റവും മോശം വിജയ ശരാശരിയുള്ള രണ്ടാമത്തെ നായകന്‍. 35 ആണ് അദ്ദേഹത്തിന്റെ വിജയ ശരാശരി. 30 മത്സരത്തില്‍ 16 തോല്‍വിയും 9 ജയവുമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്,ഡല്‍ഹി ഡെയര്‍ഡെവിള്‍സ്,കൊച്ചി ടസ്‌കേഴ്‌സ് ടീമുകളെ നയിച്ച ജയവര്‍ധനയ്ക്ക് നേടാനായത്. ഐപിഎല്ലില്‍ വലിയ ബാറ്റിങ് പ്രകടനവും ജയവര്‍ധനക്ക് അവകാശപ്പെടാനാവില്ല.

അജിന്‍ക്യ രഹാനെ

അജിന്‍ക്യ രഹാനെ

ഇന്ത്യന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഈ പട്ടികയിലെ മൂന്നാം സ്ഥാനക്കാരനാണ്. 36 ആണ് അദ്ദേഹത്തിന്റെ വിജയ ശരാശരി. രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്ന രഹാനെ 25 മത്സരത്തില്‍ നിന്ന് 16 തോല്‍വിയും 9 വിജയവുമാണ് നേരിട്ടത്. ഐപിഎല്ലില്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം രഹാനെയ്ക്ക് അവകാശപ്പെടാമെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ വലിയ പരാജയമായിരുന്നു.

ഷെയ്ന്‍ വാട്‌സണ്‍

ഷെയ്ന്‍ വാട്‌സണ്‍

വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍ ഐപിഎല്‍ ക്യാപ്റ്റന്‍മാരിലെ മോശം വിജയ ശരാശരിയില്‍ നാലാം സ്ഥാനത്താണ്. 39.13ആണ് അദ്ദേഹത്തിന്റെ വിജയ ശരാശരി. രാജസ്ഥാനെ നയിച്ച വാട്‌സണ്‍ 24 മത്സരത്തില്‍ നിന്ന് നേടിയത് 13 തോല്‍വിയും എട്ട് വിജയവും രണ്ട് സമനിലയുമാണ്. നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാണ് അദ്ദേഹം.

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

മുന്‍ ഇന്ത്യന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലി ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 40.47ആണ് അദ്ദേഹത്തിന്റെ വിജയ ശതമാനം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,പൂനെ വാരിയേഴ്‌സ് ടീമുകളിലായി 42 മത്സരങ്ങളില്‍ നായകനായിരുന്ന ഗാംഗുലി 25 പരാജയം നേരിട്ടപ്പോള്‍ 17 മത്സരങ്ങളില്‍ വിജയിച്ചു. ഐപിഎല്ലില്‍ തന്റെ പ്രതാപത്തിനൊത്ത് തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

Story first published: Saturday, August 8, 2020, 17:22 [IST]
Other articles published on Aug 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X