വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കണ്‍ട്രോള്‍ പോയാല്‍ ധോണിയും പൊട്ടിത്തെറിക്കും!! ഇതാ ക്യാപ്റ്റന്‍ കൂളിന്റെ മറ്റൊരു മുഖം

ചില മല്‍സരങ്ങള്‍ക്കിടെ ധോണിയും പ്രകോപിതനായിട്ടുണ്ട്

മുംബൈ: കളിക്കളത്തിനകത്തും പുറത്തും വളരെ കൂളായി കാണപ്പെടുന്നതു കൊണ്ടു തന്നെയാണ് മുന്‍ നായകന്‍ എംഎസ് ധോണിയെ ക്യാപ്റ്റന്‍ കൂളെന്നു വിശേഷിപ്പിക്കുന്നത്. ഏതു വികാരത്തെയും കളിക്കളത്തില്‍ സമചിത്തതയോടെ നേരിടാനുള്ള അസാധാരണ മിടുക്ക് അദ്ദേഹത്തിനുണ്ട്. അമിത ആഹ്ലാദപ്രകടനവും ആവേശവുമെല്ലാം ഒരിക്കലും അദ്ദേഹത്തില്‍ നിന്നു കാണാനായിട്ടുമില്ല.

ആഷസ് 2019: സ്മിത്ത് എന്തു നേടിയിട്ടും കാര്യമല്ല... ചതിയനെന്ന പേര് പോവില്ല!! തുറന്നടിച്ച് മുന്‍ താരംആഷസ് 2019: സ്മിത്ത് എന്തു നേടിയിട്ടും കാര്യമല്ല... ചതിയനെന്ന പേര് പോവില്ല!! തുറന്നടിച്ച് മുന്‍ താരം

എന്നാല്‍ ഇത്രയേറെ വികാരങ്ങളെ നിയന്ത്രിക്കുന്ന ധോണി അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ സ്വന്തം ടീമംഗങ്ങളോടു കുപിതനായ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇവ ഏതൊക്കെയായിരുന്നുവെന്നു ഒന്നു നോക്കാം.

മനീഷ് പാണ്ഡെ (2018, സെഞ്ചൂറിയന്‍)

മനീഷ് പാണ്ഡെ (2018, സെഞ്ചൂറിയന്‍)

കഴിഞ്ഞ വര്‍ഷം സെഞ്ചൂറിയനില്‍ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 മല്‍സരത്തിനിടെ മനീഷ് പാണ്ഡെയോട് ധോണി പൊട്ടിത്തെറിച്ചിരുന്നു. കളിയില്‍ ഇന്ത്യ നാലിന് 90 റണ്‍സെന്ന നിലയിലുള്ളപ്പോഴായിരുന്നു ഇത്. ധോണിയും പാണ്ഡെയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടിലൂടെ ടീമിനെ കരകയറ്റുകയായിരുന്നു. 20ാം ഓവറിലെ ആദ്യ പന്തില്‍ ലെഗ് സൈഡിലേക്ക് ഷോട്ട് കളിച്ച പാണ്ഡെ പക്ഷെ സിംഗിളെടുക്കാന്‍ ശ്രമിക്കാതെ പന്തിനെ നോക്കിനിന്നത് ധോണിയെ പ്രകോപിപ്പിക്കുകയായിരുന്നു.
സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ തൊട്ടടുത്ത പന്തില്‍ ധോണി വിളിച്ചു പറയുന്നതും കാണാമായിരുന്നു.

ഖലീല്‍ അഹമ്മദ് (അഡ്‌ലെയ്ഡ് 2019)

ഖലീല്‍ അഹമ്മദ് (അഡ്‌ലെയ്ഡ് 2019)

ഈ വര്‍ഷം ഓസ്‌ട്രേലിയക്കെതിരേ അഡ്‌ലെയ്ഡില്‍ നടന്ന ഏകദിന പരമ്പരയ്ക്കിടെയും ധോണിയുടെ നിയന്ത്രണം വിട്ടിരുന്നു. അന്ന് പേസര്‍ ഖലീല്‍ അഹമ്മദാണ് ധോണിയുടെ ശകാരമേറ്റുവാങ്ങിയത്. രണ്ടാം ഏകദിനത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഇന്ത്യക്കു ജയിക്കാന്‍ രണ്ടോവറില്‍ 16 റണ്‍സ് വേണമെന്നിരിക്കെ ക്രീസിലുണ്ടായിരുന്ന ധോണിക്കു കാല്‍വേദനയെ തുടര്‍ന്ന് ചികില്‍സ തേടേണ്ടി വന്നിരുന്നു. അപ്പോള്‍ ഖലീലും യുസ്വേന്ദ്ര ചഹലുമാണ് ഡ്രിങ്ക്‌സുമായി ഗ്രൗണ്ടിലേക്കു വന്നത്. ഖലീല്‍ പിച്ചിലൂടെ ഓടിക്കയറിയത് ധോണിയെ പ്രകോപിപ്പിക്കുകയായിരുന്നു. തുടര്‍ന്നു ഖലീലിനെ ശകാരിച്ച അദ്ദേഹം ഇനി തെറ്റ് ആവര്‍ത്തിക്കരുതെന്നു ഉപദേശിക്കുകയും ചെയ്യുകയായിരുന്നു.

കുല്‍ദീപ് യാദവ് (ഏഷ്യാ കപ്പ് 2018)

കുല്‍ദീപ് യാദവ് (ഏഷ്യാ കപ്പ് 2018)

കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പിനിടെ ഇന്ത്യയുടെ യുവ സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും ധോണി ശകാരിച്ചിരുന്നു. അഫ്ഗാനിസ്താനെതിരായ കളിയില്‍ ഇന്ത്യയുടെ സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റനായിരുന്നു ധോണി. രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം അനുവദിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. കളിയില്‍ ബൗള്‍ ചെയ്യവെ ധോണിയുടെ ഫീല്‍ഡിങ് ക്രമീകരണത്തില്‍ കുല്‍ദീപ് അതൃപ്തി പ്രകടിപ്പിച്ചതാണ് സംഭവത്തിന്റെ തുടക്കം. തുടര്‍ന്ന് കുപിതനായ ധോണി നീ ബൗള്‍ ചെയ്യുന്നുണ്ടോ, അതോ ഞാന്‍ ബൗളറെ മാറ്റണോയെന്നു കുല്‍ദീപിനോടു ചോദിക്കുകയായിരുന്നു.

ദീപക് ചഹര്‍ (ഐപിഎല്‍ 2019)

ദീപക് ചഹര്‍ (ഐപിഎല്‍ 2019)

ഈ വര്‍ഷത്തെ ഐപിഎല്ലിനിടെ ചെന്നൈ സൂപ്പര്‍കിങ്‌സ് ക്യാപ്റ്റനായിരുന്ന ധോണി ടീമിലെ യുവ പേസര്‍ ദീപക് ചഹറിനെയും ശകാരിച്ചിരുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബും ചെന്നൈയും തമ്മിലായിരുന്നു മല്‍സരം. നിര്‍ണായക ഓവറില്‍ പഞ്ചാബിന് ജയിക്കാന്‍ 39 റണ്‍സ് വേണമെന്നിരിക്കെ ചഹറായിരുന്നു ബൗളര്‍. തുടര്‍ച്ചയായി രണ്ടു നോ ബൗളുകള്‍ ചഹര്‍ എറിഞ്ഞത് ധോണിയെ പ്രകോപിതനാക്കുകയായിരുന്നു. തുടര്‍ന്ന് ചഹറിന് അടുത്തേക്ക് വന്ന അദ്ദേഹം ഉപദേശം നല്‍കുകയും ചെയ്യുകയായിരുന്നു. പിന്നീടുള്ള പന്തുകള്‍ നന്നായെറിഞ്ഞ് ചഹര്‍ ധോണിയുടെ പ്രതീക്ഷ കാക്കുകയും ചെയ്തു.

Story first published: Monday, September 9, 2019, 12:57 [IST]
Other articles published on Sep 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X