Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോവിഡ് കാലത്ത് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത സമ്മാനിച്ച അഞ്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍

മുംബൈ: കോവിഡ് വൈറസിന്റെ വ്യാപനം ലോകത്തെ സംബന്ധിച്ച് പ്രതിസന്ധിയുടെയും നഷ്ടങ്ങളുടെയും ഓര്‍മകളാണ് സമ്മാനിച്ചത്. വൈറസ് വ്യാപനം ഇനിയും നിയന്ത്രിക്കാനാവാത്തതില്‍ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് സമസ്ത മേഖലകളും പോകുന്നത്. കോവിഡിനെത്തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കി. ആരവങ്ങളും ആവേശങ്ങളുമില്ലാതെ നാല് ചുമരുകള്‍ക്കുള്ളിലേക്ക് ജീവിതങ്ങള്‍ ഒതുങ്ങി. എന്നാല്‍ ഈ പ്രതിസന്ധികള്‍ക്കിടയിലും ചില മനോഹര സന്തോഷ വാര്‍ത്ത ആരാധകര്‍ക്ക് സമ്മാനിച്ച ചില ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

വിരാട് കോലി ജൂനിയറെത്തുന്നു

വിരാട് കോലി ജൂനിയറെത്തുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഈ കോവിഡ് കാലത്ത് ആരാധകരുമായി പങ്കുവെച്ചത്. അത് മറ്റൊന്നുമില്ല കോവിഡ് ജൂനിയറിനായുള്ള കാത്തിരിപ്പിനെക്കുറിച്ചാണ് അദ്ദേഹം ആരാധകരോട് പറഞ്ഞത്. രോഹിത്-അനുഷ്‌ക ദമ്പതികള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്നതിന്റെ സന്തോഷം കോലി തന്നെയാണ് ആരാധകരെ അറിയിച്ചത്. ഗര്‍ഭിണിയായ അനുഷ്‌കയോടൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഹര്‍ദിക് പാണ്ഡ്യയുടെ വിവാഹം

ഹര്‍ദിക് പാണ്ഡ്യയുടെ വിവാഹം

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ബോളിവുഡ് താരം നഡാഷ സ്റ്റാന്‍കോവിക്കും തമ്മിലുള്ള വിവാഹം കോവിഡ് കാലത്ത് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയായിരുന്നു. പിന്നീട് ഇരുവര്‍ക്കും കുഞ്ഞ് പിറന്ന സന്തോഷ വാര്‍ത്തയും അദ്ദേഹം പങ്കുവെച്ചിരുന്നു. പരിക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിന് പുറത്തായിരുന്ന ഹര്‍ദിക് നഡാഷയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കുവേണ്ടി പങ്കുവെച്ചിരുന്നു.

യുസ്‌വേന്ദ്ര ചാഹലിന്റെ കല്യാണ നിശ്ചയം

യുസ്‌വേന്ദ്ര ചാഹലിന്റെ കല്യാണ നിശ്ചയം

ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ യുസ് വേന്ദ്ര ചാഹലിന്റെ കല്യാണ നിശ്ചയം ഈ കോവിഡ് കാലത്താണ് നടന്നത്. ആഗസ്റ്റ് 8ന് ഇന്‍സ്റ്റഗ്രാമില്‍ ധനശ്രീയുമായുള്ള ചിത്രം പങ്കുവെച്ചാണ് ചാഹല്‍ ആരാധകരുമായി വിവാഹ നിശ്ചയത്തിന്റെ വാര്‍ത്ത പങ്കുവെച്ചത്. നര്‍ത്തികിയും യുട്യൂബറുമാണ് ധനശ്രീ. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്ന താരമാണ് ചാഹല്‍.

സുരേഷ് റെയ്‌നയ്ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നു

സുരേഷ് റെയ്‌നയ്ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നു

എം എസ് ധോണിക്ക് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിച്ച റെയ്‌ന ഈ കോവിഡ് കാലത്ത് ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള വകയും നല്‍കിയിരുന്നു. തന്റെ രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കുന്ന സന്തോഷമാണ് റെയ്‌ന ആരാധകരുമായി പങ്കുവെച്ചത്. കുഞ്ഞിനും ഭാര്യയ്ക്കും ഒപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഗാര്‍ഷ്യ എന്നാണ് റെയ്‌നയുടെ മൂത്ത കുട്ടിയുടെ പേര്.

വിജയ് ശങ്കറിന് കല്യാണം

വിജയ് ശങ്കറിന് കല്യാണം

ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ തന്റെ കല്യാണ നിശ്ചയത്തിന്റെ വിവരം പുറത്തുവിട്ടതും കോവിഡ് കാലത്താണ്. ഇന്‍സ്റ്റഗ്രാമില്‍ പ്രതിശ്രുത വധു വൈശാലി വിശ്വേശ്വരന്റെ ചിത്രം ഉള്‍പ്പെടെ പോസ്റ്റ് ചെയ്താണ് സന്തോഷ വാര്‍ത്ത വിജയ് ശങ്കര്‍ ആരാധകരുമായി പങ്കുവെച്ചത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമാണ് വിജയ് ശങ്കര്‍.

Story first published: Sunday, August 30, 2020, 10:37 [IST]
Other articles published on Aug 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+