വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിദേശ ലീഗുകളില്‍ കളിച്ച അഞ്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെ? പട്ടികയില്‍ യുവരാജും

മുംബൈ:ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ വിദേശ ക്രിക്കറ്റ്‌ലീഗുകളില്‍ കളിക്കുന്നത് ബിസിസിഐ അത്രയ്ക്ക് പ്രോത്സാഹിപ്പിക്കാറില്ല. പലപ്പോഴും വിദേശ ലീഗുകളില്‍ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ അനുമതി തേടുമ്പോള്‍ എന്‍ഒസി നല്‍കാന്‍ ബിസിസി ഐ വിസമ്മതിക്കാറുണ്ട്. ഇതിനെതിരേ കഴിഞ്ഞിടെ റോബിന്‍ ഉത്തപ്പയും ഇര്‍ഫാന്‍ പഠാനും പ്രതികരിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ വിദേശ ലീഗുകളില്‍ പങ്കെടുക്കുന്നത് കൂടുതല്‍ പരിക്കിനും മത്സരഭാരം ഉയര്‍ത്താനും കാരണമാകുമെന്നും വിലയിരുത്തിയാണ് പലപ്പോഴും ബിസിസി ഐ എന്‍ഒസി നല്‍കാന്‍ മടിക്കുന്നത്. എങ്കിലും ചില ഇന്ത്യന്‍ താരങ്ങള്‍ വിദേശ ലീഗുകളില്‍ കളിച്ചിട്ടുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

പ്രവീണ്‍ താംബെ

പ്രവീണ്‍ താംബെ

ഇന്ത്യന്‍ ദേശീയടീമില്‍ കളിച്ചിട്ടില്ലെങ്കിലും ആഭ്യന്തര മത്സരങ്ങളിലൂടെയും ഐപിഎല്ലിലൂടെയും സുപരിചിതനാണ് പ്രവീണ്‍ താംബെ. പ്രായം പോരാട്ടത്തിന് മാനദണ്ഡമല്ലെന്ന് പ്രകടനത്തിലൂടെ തെളിയിച്ച അദ്ദേഹം യുഎഇ ടി10 ലീഗിലാണ് കളിച്ചത്. ബിസിസി ഐയുടെ അനുമതി ഇല്ലാതെയായിരുന്നു താംബ മത്സരത്തിനിറങ്ങിയത്. ഇതോടെ താരത്തെ ഇത്തവണത്തെ ഐപിഎല്ലില്‍ കളിക്കുന്നതിന് വിലക്കുകയും ചെയ്തു.

താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് താംബയെ സ്വന്തമാക്കിയിരുന്നത്. ഐപിഎല്ലില്‍ വിലക്കുവന്നതോടെ ഇത്തവണത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ താംബെ കളിക്കും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമകളുടെ കീഴിലുള്ള കരീബിയന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനുവേണ്ടിയാവും താംബെ കളിക്കുക.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യയുടെ രണ്ട് ലോകകപ്പ് കിരീടങ്ങളുടെ പിന്നിലും നിര്‍ണ്ണായകമായ താരമാണ് യുവരാജ് സിങ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ള യുവരാജ് കഴിഞ്ഞ വര്‍ഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിച്ചതിന് ശേഷവും ക്രിക്കറ്റില്‍ തുടരാന്‍ താല്‍പര്യപ്പെട്ട യുവരാജ് നല്‍കിയ എന്‍ഒസി അപേക്ഷ ബിസിസിഐ പരിഗണിക്കുകയും വിദേശ ലീഗില്‍ കളിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. ഗ്ലോബല്‍ ഡി20 കാനഡയ്ക്കുവേണ്ടിയാണ് ആദ്യം അദ്ദേഹം കളിച്ചത്. പിന്നീട് അബുദാബി ടി10 ലീഗില്‍ മറാത്ത അറേബ്യന്‍സിനുവേണ്ടിയും യുവരാജ് കളിച്ചു. ഡ്വെയ്ന്‍ ബ്രാവോ, ലസിത് മലിംഗ, ക്രിസ് ലിന്‍ തുടങ്ങിയവും യുവിയുടെ സഹതാരങ്ങളായി ഉണ്ടായിരുന്നു.

സച്ചിനും കോലിയും ബൗള്‍ ചെയ്തു പുറത്താക്കിയവരുണ്ട്, എല്ലാം വമ്പന്‍ താരങ്ങള്‍!

മന്‍പ്രീത് ഗോണി

മന്‍പ്രീത് ഗോണി

ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുണ്ടെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനൊപ്പമാണ് മന്‍പ്രീത് ഗോണിയെ കൂടുതല്‍ സുപരിചിതം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ അനുഭവസമ്പത്തില്ലാത്ത ഗോണി ഗ്ലോബല്‍ ടി20 കാനഡ ലീഗില്‍ ടൊറണ്ടോ നാഷണല്‍സിനുവേണ്ടിയാണ് കളിച്ചത്. 2008ലെ ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ഗോണി.ചെന്നൈയ്‌ക്കൊപ്പം ഐപിഎല്‍ കിരീടത്തിലും അദ്ദേഹം പങ്കാളിയായിട്ടുണ്ട്. ഡെക്കാന്‍ ചാര്‍ജേഴ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, ഗുജറാത്ത് ലയണ്‍സ് ടീമിന്റെയും ഭാഗമായിരുന്നു ഗോണി.

രോഹിത് അസാധ്യ ബാറ്റ്‌സ്മാന്‍, എങ്ങനെ ബൗള്‍ ചെയ്തിട്ടും കാര്യമില്ല- പുകഴ്ത്തി ഓസീസ് പേസര്‍

സഹീര്‍ ഖാന്‍

സഹീര്‍ ഖാന്‍

ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസര്‍മാരിലൊരാളായ സഹീര്‍ ഖാന്‍ വിരമിച്ച ശേഷമാണ് വിദേശ ലീഗില്‍ കളിച്ചത്. 2019ലെ അബുദാബി ടി10 ലീഗിലാണ് സഹീര്‍ കളിച്ചത്. 2011ലെ ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്ന സഹീര്‍ ഖാന്‍. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് പരിശീലകനാണ് നിലവില്‍ സഹീര്‍.

ധോണിക്കു പിറന്നാള്‍ ആശംസിക്കാതിരുന്ന പ്രമുഖ താരങ്ങള്‍... ഉടക്കുണ്ടായിരുന്ന യുവി പോലും ആശംസിച്ചു!

മുരളി കാര്‍ത്തിക്

മുരളി കാര്‍ത്തിക്

മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ മുരളി കാര്‍ത്തികും വിദേശ ലീഗില്‍ കളിച്ചിട്ടുണ്ട്. സ്റ്റാന്‍ഫോര്‍ഡ് ടി20 ലീഗാണ് അദ്ദേഹം കളിച്ചത്. 11 മത്സരത്തില്‍ നിന്ന് 14 വിക്കറ്റുമായി മിന്നും പ്രകടനവും അദ്ദേഹം പുറത്തെടുത്തിരുന്നു. കാര്‍ത്തികിന്റെ ടീം ലീഗ് കിരീടവും നേടിയിരുന്നു. അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിങും സ്പിന്‍ ബൗളിങ്ങില്‍ വിസ്മയം തീര്‍ത്തസമയത്തും ടീമില്‍ അവസരം ലഭിച്ചിരുന്ന സ്പിന്നറായിരുന്നു മുരളി. ഐപിഎല്ലില്‍ കൊല്‍ക്കത്ത, പൂനെ വാരിയേഴ്‌സ് ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.

Story first published: Thursday, July 9, 2020, 14:44 [IST]
Other articles published on Jul 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X