വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'എറിഞ്ഞ് ബാറ്റൊടിച്ചു', കണ്ണുതള്ളി ബാറ്റ്‌സ്മാന്‍, ഈ അഞ്ച് സംഭവങ്ങള്‍ തീര്‍ച്ചയായും അറിയണം

പന്തിനെ നേരിടുമ്പോള്‍ ബാറ്റ് വട്ടം ഒടിയുന്നത് അപൂര്‍വ്വമായാണ് ക്രിക്കറ്റ് ചരിത്രത്തില്‍ സംഭവിച്ചിട്ടുള്ളത്

1

ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്റെ പ്രധാന ആയുധം അവന്റെ ബാറ്റാണ്. ആകൃതിക്ക് പൊതുവായ ഘടനയുണ്ടെങ്കിലും ബാറ്റിന്റെ ഭാരം ഉള്‍പ്പെടെയുള്ള ചില കാര്യങ്ങള്‍ ബാറ്റ്‌സ്മാന്റെ ഇഷ്ടത്തിനനുസരിച്ച് മാറ്റാന്‍ സാധിക്കും. ഒട്ടുമിക്ക ബാറ്റും ഒരു കിലോഗ്രാമിന് മുകളില്‍ ഭാരം ഉള്ളതായിരിക്കും. നല്ല സ്‌ട്രോക്കും അതിനൊത്ത കട്ടിയുമുള്ള ബാറ്റുകള്‍ പന്ത് കൊണ്ട് പൊട്ടുന്നത് സാധാരണമാണെങ്കിലും പന്തിനെ നേരിടുമ്പോള്‍ ബാറ്റ് വട്ടം ഒടിയുന്നത് അപൂര്‍വ്വമായാണ് ക്രിക്കറ്റ് ചരിത്രത്തില്‍ സംഭവിച്ചിട്ടുള്ളത്. ഇത്തരത്തില്‍ പന്തിനെ നേരിടുമ്പോള്‍ ബാറ്റൊടിഞ്ഞ അനുഭവം നേരിട്ട അഞ്ച് താരങ്ങളിതാ.

കല്യാണം കഴിയുന്നതിന് മുമ്പെ അച്ഛനായി, ക്രിക്കറ്റിലെ അഞ്ച് വിരുതന്മാരിതാ, ഒരു ഇന്ത്യക്കാരനുംകല്യാണം കഴിയുന്നതിന് മുമ്പെ അച്ഛനായി, ക്രിക്കറ്റിലെ അഞ്ച് വിരുതന്മാരിതാ, ഒരു ഇന്ത്യക്കാരനും

'വഴിയേ പോയ പണി ഇരന്നു വാങ്ങി', സ്വന്തം പിഴവില്‍ പരിക്കേറ്റ് പുറത്തായ അഞ്ച് താരങ്ങളിതാ'വഴിയേ പോയ പണി ഇരന്നു വാങ്ങി', സ്വന്തം പിഴവില്‍ പരിക്കേറ്റ് പുറത്തായ അഞ്ച് താരങ്ങളിതാ

 'കാര്‍ത്തിക് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ വേണോ?, റിക്കി പോണ്ടിങ് പറയുന്നതിങ്ങനെ 'കാര്‍ത്തിക് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ വേണോ?, റിക്കി പോണ്ടിങ് പറയുന്നതിങ്ങനെ

മഹേല ജയവര്‍ധന

മഹേല ജയവര്‍ധന

ശ്രീലങ്കന്‍ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമാണ് മഹേല ജയവര്‍ധന. ഒരു തവണ ബാറ്റൊടിഞ്ഞ അനുഭവം ജയ വര്‍ധനക്കും നേരിടേണ്ടി വന്നിട്ടുണ്ട്. 2015ലെ ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലായിരുന്നു ഇത്. ഷപൂര്‍ സദ്രാന്റെ പന്തിലാണ് ജയവര്‍ധനയുടെ ബാറ്റ് തകര്‍ന്നത്. എന്നാല്‍ ഇതുകൊണ്ട് തളരാതെ മുന്നോട്ട് പോയ അദ്ദേഹം 120 പന്തില്‍ 100 റണ്‍സുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഏഞ്ചലോ മാത്യൂസുമായി 126 റണ്‍സിന്റെ കൂട്ടുകെട്ടാണ് ജയവര്‍ധന സൃഷ്ടിച്ചത്.

ജാവേദ് മിയാന്‍ദാദ്

ജാവേദ് മിയാന്‍ദാദ്

പാകിസ്താന്‍ സൂപ്പര്‍ താരം ജാവേദ് മിയാന്‍ദാദിനും ഇത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. 1993ലെ ദക്ഷിണാഫ്രിക്ക-പാകിസ്താന്‍ മത്സരത്തിലായിരുന്നു ഈ സംഭവം. മെയ്‌റിക്ക് പ്രിന്‍ഗ്ലിയുടെ പന്ത് നേരിട്ട മിയാന്‍ദാദിന് അപ്രതീക്ഷിതമായി തന്റെ ബാറ്റ് തകരുന്നതാണ് കാണാനായത്. പിന്നീട് മറ്റൊരു ബാറ്റുപയോഗിച്ച് മിയാന്‍ദാദ് കളി തുടര്‍ന്നു. ബാറ്റിന്റെ പിടിയോട് ചേര്‍ന്ന ഭാഗമാണ് തകര്‍ന്നു വീണത്.

മൈക്കല്‍ കാര്‍ബെറി

മൈക്കല്‍ കാര്‍ബെറി

2014ലെ ആഷസ് ടെസ്റ്റിനിടെയാണ് മൈക്കല്‍ കാര്‍ബെറിക്ക് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നത്. അഞ്ചാം ആഷസ് ടെസ്റ്റില്‍ ഓസീസ് പേസര്‍ റിയാന്‍ ഹാരിസ് കാര്‍ബെറിക്കെതിരേ പന്തെറിയുന്നു. പ്രതിരോധ ഷോട്ടിന് ശ്രമിച്ച കാര്‍ബെറി കണ്ടത് തന്റെ ബാറ്റ് നടുവെ പൊട്ടിച്ചിതറുന്നതാണ്. പിന്നീട് മറ്റൊരു ബാറ്റ് ഉപയോഗിച്ച് അദ്ദേഹം കളി തുടര്‍ന്നു. പരമ്പരയില്‍ 281 റണ്‍സാണ് കാര്‍ബെറി നേടിയത്.

ലക്ഷ്മിപതി ബാലാജി

ലക്ഷ്മിപതി ബാലാജി

ഇന്ത്യയുടെ പേസറായിരുന്ന ലക്ഷ്മിപതി ബാലാജി വാലറ്റത്ത് ബാറ്റിങ് വെടിക്കെട്ട് നടത്തുന്ന താരങ്ങളിലൊരാളാണ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ പ്രഹരിക്കുന്ന ബാലാജിയുടെ ബാറ്റ് തകര്‍ന്നത് 2004ല്‍ പാകിസ്താനെതിരായ മത്സരത്തിലാണ്. സൂപ്പര്‍ പേസര്‍ ഷുഹൈബ് അക്തറിനെ സിക്‌സറിന് ശ്രമിച്ച ബാലാജിയുടെ ബാറ്റ് പൊട്ടിത്തകര്‍ന്നു. ബാറ്റിന്റെ അടിവശമാണ് അടര്‍ന്നുവീണത്. ആരാധകര്‍ കൈയടികളോടെയാണ് ഈ സംഭവത്തെ ആസ്വദിച്ചത്. ഇന്ത്യയുടെ വാലറ്റത്ത് നിര്‍ണ്ണായക സ്ഥാനമുള്ള താരമാണ് ബാലാജി.

വുസി സിബന്‍ഡ

വുസി സിബന്‍ഡ

2010ലെ വെസ്റ്റ് ഇന്‍ഡീസും സിംബാബ് വെയും തമ്മിലുള്ള പരമ്പരയിലാണ് വുസി സിബിന്‍ഡയുടെ ബാറ്റ് തകര്‍ത്തത്. സിംബാബ് വെ ബാറ്റ്‌സ്മാന്‍ നിലയുറപ്പിച്ച് വരികെ കീമാര്‍ റോച്ചിന്റെ പന്തിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചതാണ്. ബാറ്റ്‌സ്മാന്റെ ബാറ്റ് തകര്‍ന്നുവെന്ന് മാത്രമല്ല പന്ത് സ്റ്റംപും പിഴുതു. 95 റണ്‍സുമായി തിളങ്ങിയ താരത്തിന് അഞ്ച് റണ്‍സകലെ സെഞ്ച്വറിയും നഷ്ടമായി.

Story first published: Sunday, June 12, 2022, 18:22 [IST]
Other articles published on Jun 12, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X