കളി പറഞ്ഞും പങ്കുവെച്ചും ഈ പെണ്‍താരങ്ങള്‍; ലോകകപ്പിലെ അഞ്ച് വനിതാ അവതാരകര്‍ ഇവരാണ്
ലണ്ടന്‍: ഐ.സി.സി ഏകദിന ലോകകപ്പിന്റെ ആവേശത്തിന് കൊടിയേറിക്കഴിഞ്ഞു. ഇനി ജൂലൈ 14 വരെയുള്ള നാളുകള്‍ ക്രിക്കറ്റിന്റേതാണ്. സിരയില്‍ ക്രിക്കറ്റ് ലഹരി നിറച്ച് ആദ്യ മത്സരങ്ങളില്‍ പ്രമുഖ ടീമുകളെല്ലാം തന്നെ ജയിച്ചിട്ടുണ്ട്. കരീബിയന്‍ കരുത്തിന് മുന്നില്‍ പാകിസ്താന്‍ നാണം കെട്ടതും ആതിഥേയരായ ഇംഗ്ലണ്ടിനോട് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടതുമെല്ലാം ലോകകപ്പിന്റെ ആദ്യ ദിനങ്ങളിലെ പ്രധാന സംഭവങ്ങളാണ്യ കളിയാവേശം അതിര്‍ത്തികളില്ലാതെ നിറയവെ കളി വിശേഷം പങ്കുവെക്കാനും താരങ്ങളുമായി അഭിമുഖം നടത്താനുമായി നിരവധി പ്രമുഖരെയാണ് ചാനലുകള്‍ കളത്തിലിറക്കിയിരിക്കുന്നത്..മത്സരവീര്യം ഒട്ടുംചോരാതെ ആരാധകരിലേക്കെത്തിക്കാന്‍ പഴയ പ്രമുഖ താരങ്ങളെയെല്ലാം ഐ.സി.സിയും അവതാരകരായി കളത്തിലിറക്കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ആരാധക പ്രിയരായ ചില വനിതാ അവതാരകരുമുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം

റിഥിമാ പതക്ക്
സിനിമാ നടിയും പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ റിഥിമാ പതക്കാണ് വനിതാ അവതാരകരില്‍ ഒരാള്‍. ലോകകപ്പിന് മുമ്പ് തന്നെ പ്രമുഖ താരങ്ങളുമായുള്ള അഭിമുഖങ്ങളുമായി റിഥിമാ തന്റെ ക്രിക്കറ്റ് അവതരണ മികവ് കാട്ടിയിരുന്നു. മത്സരത്തിന് ശേഷം താരങ്ങളുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും ആരാധകരുടെ ഇടയിലേക്കിറങ്ങി അവരുടെ ആവേശവും പങ്കുവെച്ച് ഇതിനോടകം റിഥിമ ആരാധക മനസില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. കുറച്ചുദിവസം മുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായി റിഥിമ അഭിമുഖം നടത്തിയിരുന്നു.

പീയ ജനാതുല്‍
ബംഗ്ലാദേശ് സുന്ദരി പീയ ജനാതുലാണ് മറ്റൊരു അവതാരക. ബംഗ്ലാദേശിലെ ക്രിക്കറ്റ് ലീഡുകളില്‍ കളി പറഞ്ഞ് പീയ നിറ സാന്നിദ്ധ്യമാണെങ്കിലും ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റില്‍ അവതാരകയാവുന്നത് ആദ്യം. ബംഗ്ലാദേശ് താരങ്ങളോടൊപ്പം നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള പീയ ബംഗ്ലാദേശ് ടി.വി,ഗാസി ടി.വി എന്നിവയ്ക്കുവേണ്ടിയാണ് പീയ പ്രവര്‍ത്തിക്കുന്നത്.

സൈനബ് അബ്ബാസ്
പാകിസ്താനിലെ പ്രമുഖ കായിക അവതാരകയായ സൈനബ അബ്ബാസും ഇത്തവണ ലോകകപ്പിന് ആവേശം പകരുന്നു. പാകിസ്താന്റെ പ്രധാന കായിക പരിപാടികളിലെല്ലാം മുഖ്യ അവതാരികയാവുന്നത് സൈനബ് അബ്ബാസാണ്. പാകിസ്താന്‍ സൂപ്പര്‍ ലീഗിലും അവതാരകയായി സൈനബുണ്ടായിരുന്നു.

മായന്തി ലാങ്കര്‍
ഇന്ത്യന്‍ കായിക ലോകത്തിന് ഏറെ സുപരിചിതമായ മുഖം. ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യയായ മായന്തി ക്രിക്കറ്റ് അവതരണത്തില്‍ തന്റേതായ സ്ഥാനം നേരത്തെ തന്നെ നേടിയെടുത്ത അവതാരികയാണ്. പ്രമുഖ ക്രിക്കറ്റ് മത്സരങ്ങളിലെല്ലാം മുഖ്യ അവതാരകയായി മായന്തിയുണ്ടാവും. സ്റ്റാര്‍ സ്‌പോര്‍ട്‌സിനുവേണ്ടിയാണ് മായന്തി ഇത്തവണ കളി വിശേഷം പറയുന്നത്.

സഞ്ജന ഗണേസന്‍
സ്റ്റാര്‍ നെറ്റ് വര്‍ക്കിനുവേണ്ടിയാണ് സഞ്ജന ക്രിക്കറ്റ് വിശേഷം പങ്കുവയ്ക്കുന്നത്. എഞ്ചിനീയറിങ് ഗോള്‍ഡ് മെഡലോടുകൂടി പാസായ സഞ്ജന പിന്നീട് മോഡലിങ്ങിലേക്കും കായിക അവതരണത്തിലേക്കും ചുവടുമാറ്റുകയായിരുന്നു. മിസ് ഇന്ത്യ 2014ലെ ഫൈനലിസ്റ്റായിരുന്ന സഞ്ജന.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications