വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എല്ലാം നേടി, പക്ഷെ ഐപിഎല്ലില്‍ വെറും കാഴ്ചക്കാര്‍!! നഷ്ടം ക്രിക്കറ്റിന് തന്നെ

ഇതുവരെ ഐപിഎല്ലില്‍ കളിച്ചിട്ടില്ലാത്ത ചില പ്രമുഖ താരങ്ങളുണ്ട്

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ ആധുനിക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ വരെ ഐപിഎല്ലില്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് സീസണുകള്‍ക്കിടെ എത്രയെത്ര മഹാന്‍മാരായ താരങ്ങളുടെ പ്രകടനങ്ങള്‍ക്കാണ് സാക്ഷിയാവാന്‍ ഐപിഎല്ലിനു ഭാഗ്യമുണ്ടായത്.

പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളായിട്ടും ഒരിക്കല്‍പ്പോലും ഐപിഎല്ലില്‍ കളിച്ചിട്ടില്ലാത്ത താരങ്ങളും മറുഭാഗത്തുണ്ട്. പല കാരണങ്ങള്‍ കൊണ്ടുമാണ് ഇവരെ ഐപിഎല്ലിനു നഷ്ടമായത്. ഇത്തരത്തില്‍ ഐപിഎല്ലില്‍ ഇതുവരെ കളിച്ചിട്ടില്ലാത്ത അഞ്ചു പ്രമുഖ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

 ജോ റൂട്ട്

ജോ റൂട്ട്

നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായ ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ജോ റൂട്ടിന് ഇതുവരെ ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ഇത്തവണ ആദ്യമായി റൂട്ടിന്റെ പേര് ലേലത്തില്‍ ഉള്‍പ്പെട്ടിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഒരു ഫ്രാഞ്ചൈസിയും താരത്തിനു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ചില്ല.
ആഭ്യന്തര ക്രിക്കറ്റില്‍ യോര്‍ക്‌ഷെയറിനു വേണ്ടിയും ദേശീയ ടീമിനുവേണ്ടിയും നിരവധി മികച്ച പ്രകടനങ്ങള്‍ റൂട്ട് നടത്തിയിട്ടുണ്ട്. കരിയറില്‍ 25 ട്വന്റി20 മല്‍സരങ്ങളിലാണ് റൂട്ട് ഇതുവരെ കളിച്ചത്. 743 റണ്‍സ് താരം നേടിയിട്ടുണ്ട്. ഏറ്റവുമുയര്‍ന്ന സ്‌കോര്‍ 90 റണ്‍സാണ്. സ്‌ട്രൈക്ക്‌റേറ്റാവട്ടെ 128.7ഉം.

ദിനേഷ് രാംദിന്‍

ദിനേഷ് രാംദിന്‍

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിനു വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് വിക്കറ്റ്കീപ്പര്‍ കൂടിയായ ദിനേഷ് രാംദിന്‍. 2012, 16 വര്‍ഷങ്ങളില്‍ ട്വന്റി20 ലോകചാംപ്യന്‍മാരായ വിന്‍ഡീസ് ടീമിലെ അംഗം കൂടിയായിരുന്നു രാംദിന്‍. പക്ഷെ ഐപിഎല്ലില്‍ ഇതുവരെ അദ്ദേഹത്തിന് കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ല. ട്രിനിഡാഡ് ആന്റ് ടൊബാഗോ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ രാംദിന്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഗയാന ആമസോണ്‍ വാരിയേഴ്‌സ്, ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സ് എന്നിവര്‍ക്കു വേണ്ടിയും പാഡണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണിലെ കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ജേതാക്കള്‍ കൂടിയയിരുന്നു നൈറ്റ്‌റൈഡേഴ്‌സ്.
58 ട്വന്റി20 മല്‍സരങ്ങളില്‍ നിന്നും 115.66 സ്‌ട്രൈക്ക്‌റേറ്റില്‍ 421 റണ്‍സാണ് രാംദിന്റെ അക്കൗണ്ടിലുള്ളത്. ഉയര്‍ന്ന സ്‌കോര്‍ 55 റണ്‍സാണ്.

ജോഷ് ഹാസ്ല്‍വുഡ്

ജോഷ് ഹാസ്ല്‍വുഡ്

2015ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേസലിയ ജേതാക്കളായപ്പോള്‍ മികച്ച പ്രകടനം നടത്തിയ താരമാണ് പേസ് ബൗളര്‍ ജോഷ് ഹാസ്ല്‍വുഡ്. അഞ്ചു മല്‍സരങ്ങളില്‍ നാലു റണ്‍സ് മാത്രം ശരാശരിയില്‍ താരം ഏഴു വിക്കറ്റെടുത്തിരുന്നു. 2014ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമില്‍ അംഗമായിരുന്നു ഹാസ്ല്‍വുഡ്. പക്ഷെ സീസണില്‍ ഒരു കളിയില്‍ പോലും മുംബൈക്കായി പന്തെറിയാന്‍ അദ്ദേഹത്തിനായില്ല. ഇതേ തുടര്‍ന്നു തൊട്ടുത്ത സീസണിലെ ഐപിഎഎല്‍ ലേലത്തില്‍ നിന്നും ഹാസ്ല്‍വുഡ് പിന്‍മാറുകയും ചെയ്തു.
കരിയറിന്റെ തുടക്കകാലത്ത് അടുത്ത ഗ്ലെന്‍ മഗ്രാത്തെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന താരമായിരുന്നു അദ്ദേഹം. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് ട്വന്റി20 ലീഗില്‍ ഏഴു സീസണുകളില്‍ സിഡ്‌നി സിക്‌സേഴ്‌സിനു വേണ്ടി കളിച്ചതിന്റെ അനുഭവസമ്പത്തുള്ള താരമാണ് ഹാസ്ല്‍വുഡ്.
ദേശീയ ടീമനായി ഏഴു ട്വന്റി20 മല്‍സരങ്ങളിലാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. എട്ടു വിക്കറ്റും ഹാസ്ല്‍വുഡ് നേടി.

സ്റ്റുവര്‍ട്ട് ബ്രോഡ്

സ്റ്റുവര്‍ട്ട് ബ്രോഡ്

ഇംഗ്ലീഷ് ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ പേസ് ബൗളര്‍മാരിലൊരാളാണ് സ്റ്റുവര്‍ട്ട് ബ്രോഡ്. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പില്‍ യുവരാജ് സിങിനെകതിരേ ഒരോവറില്‍ ആറു സിക്‌സറുകള്‍ വഴങ്ങിയെങ്കിലും ബ്രോഡ് തളര്‍ന്നില്ല. കൂടുതല്‍ ശക്തിയോടെ അദ്ദേഹം തിരിച്ചെത്തി ഉയരങ്ങള്‍ കീഴടക്കുകയായിരുന്നു.
2011, 12 സീസണുകളിലെ ഐപിഎല്ലില്‍ കിങ്‌സ് പഞ്ചാബ് ടീമിലെ അംഗമായിരുന്നു അദ്ദേഹം. എന്നാല്‍ രണ്ടു തവണയും അദ്ദേഹം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഒരു മല്‍സരത്തില്‍ പോലും ബ്രോഡ് പഞ്ചാബിനായി കളിച്ചിട്ടില്ല.
ഇംഗ്ലീഷ് ടീമിലെ സ്ഥിരസാന്നിധ്യമായിരുന്നു ബ്രോഡ്. 56 ട്വന്റി20 മല്‍സരങ്ങളില്‍ നിന്നായി 65 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ലെസ്റ്റര്‍ഷെയര്‍, നോട്ടിങ്ഹാംഷെയര്‍, ഹൊബാര്‍ട്ട് ഹറിക്കേന്‍സ് എന്നീ ടീമുകള്‍ക്കായി മികച്ച പ്രകടനം നടത്തിയിട്ടുള്ള ബ്രോഡിന് കളിച്ചിരുന്നെങ്കില്‍ ഐപിഎല്ലിലും മികച്ച ഭാവിയുണ്ടാവുമായിരുന്നു.

വെര്‍ണോണ്‍ ഫിലാന്‍ഡര്‍

വെര്‍ണോണ്‍ ഫിലാന്‍ഡര്‍

ദക്ഷിണാഫ്രിക്കയുടെ പ്രമുഖ പേസറായ വെര്‍ണോണ്‍ ഫിലാന്‍ഡറും ഐപിഎല്ലിന്റെ നഷ്ടമാണ്. ഓസ്‌ട്രേലിയക്കെതിരായ തന്റെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ 15 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത് അദ്ദേഹം ലോകത്തെ വിസ്മയിപ്പിച്ചിരുന്നു. സസെക്‌സ്, ജമൈക്ക ടല്ലാവാസ്, ഡെവോണ്‍, വെസ്‌റ്റേണ്‍ പ്രൊവിന്‍സ്, കെന്റ്, കേപ് കോബ്രാസ്, മിഡില്‍സെക്‌സ്, സോമസെറ്റ് എന്നീ എട്ടു ടീമുകള്‍ക്കു വേണ്ടി ഫിലാന്‍ഡര്‍ പന്തെറിഞ്ഞിട്ടുണ്ട്. പക്ഷെ ഒരിക്കല്‍പ്പോലും ഐപിഎല്ലില്‍ അദ്ദേഹത്തെ കണ്ടിട്ടില്ല.
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഏഴു ട്വന്റി20 മല്‍സരങ്ങളാണ് ഫിലാന്‍ഡര്‍ കളിച്ചിട്ടുള്ളത്. നാലു വിക്കറ്റുകളും അദ്ദേഹം നേടി.

ഐപിഎല്‍: പറയാന്‍ ഇവര്‍ക്കു ടീമുണ്ട്, പക്ഷെ കളിക്കാന്‍ ചാന്‍സില്ല!!ഐപിഎല്‍: പറയാന്‍ ഇവര്‍ക്കു ടീമുണ്ട്, പക്ഷെ കളിക്കാന്‍ ചാന്‍സില്ല!!

ഐപിഎല്‍: ബാറ്റ്‌സ്മാന്‍മാരുടെ അന്തകര്‍... ഇവര്‍ എട്ടു പേര്‍!! സംഘത്തെ നയിക്കുന്നത് മലിങ്കഐപിഎല്‍: ബാറ്റ്‌സ്മാന്‍മാരുടെ അന്തകര്‍... ഇവര്‍ എട്ടു പേര്‍!! സംഘത്തെ നയിക്കുന്നത് മലിങ്ക

Story first published: Thursday, March 15, 2018, 9:57 [IST]
Other articles published on Mar 15, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X