വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ 'മൊട്ട തലയന്‍മാരെ' അറിയാമോ?, അഞ്ച് പേരിതാ

പ്രകടന മികവുകൊണ്ട് എല്ലാവരെയും ഞെട്ടിക്കുകയും മൊട്ടത്തലയുടെ ഭംഗികൊണ്ട് ശ്രദ്ധിക്കപ്പെടുകയും ചെയ്ത ചില പ്രമുഖ താരങ്ങളെ പരിചയപ്പെടാം

1

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓരോ താരങ്ങളും അറിയപ്പെടുന്നത് തങ്ങളുടെ ഓരോ സവിശേഷതകൊണ്ടാണ്. ചില താരങ്ങള്‍ക്ക് അവരുടെ ശൈലിയാണ് ശ്രദ്ധിക്കപെടാന്‍ കാരണമാവുന്നതെങ്കില്‍ ചിലരെ അവരുടെ പെരുമാറ്റം കൊണ്ട് ശ്രദ്ധിക്കപ്പെടും. ചിലര്‍ രൂപ ഭംഗികൊണ്ടും ശ്രദ്ധിക്കപ്പെടാറുണ്ട്. ഫീല്‍ഡിങ്ങുകൊണ്ട് മാത്രം ശ്രദ്ധ നേടുന്നവരുമുണ്ട്. ഇങ്ങനെ താരങ്ങളെ ആരാധകര്‍ ഓര്‍ത്തിരിക്കാന്‍ ഓരോരോ കാരണങ്ങളാണ്. ക്രിക്കറ്റില്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ചില മൊട്ടത്തലയന്മാരുണ്ട്. പ്രകടന മികവുകൊണ്ട് എല്ലാവരെയും ഞെട്ടിക്കുകയും മൊട്ടത്തലയുടെ ഭംഗികൊണ്ട് ശ്രദ്ധിക്കപ്പെടുകയും ചെയ്ത ചില പ്രമുഖ താരങ്ങളെ പരിചയപ്പെടാം.

'എറിഞ്ഞ് ബാറ്റൊടിച്ചു', കണ്ണുതള്ളി ബാറ്റ്‌സ്മാന്‍, ഈ അഞ്ച് സംഭവങ്ങള്‍ തീര്‍ച്ചയായും അറിയണം'എറിഞ്ഞ് ബാറ്റൊടിച്ചു', കണ്ണുതള്ളി ബാറ്റ്‌സ്മാന്‍, ഈ അഞ്ച് സംഭവങ്ങള്‍ തീര്‍ച്ചയായും അറിയണം

ഡാരന്‍ ലീമാന്‍

ഡാരന്‍ ലീമാന്‍

മുന്‍ ഓസ്‌ട്രേലിയന്‍ താരവും പരിശീലകനുമായ ഡാരന്‍ ലീമാന്‍ എല്ലാവര്‍ക്കും അറിയാവുന്ന ക്രിക്കറ്റ് താരങ്ങളിലൊരാളാണ്. ഓസ്‌ട്രേലിയക്കായി 27 ടെസ്റ്റും 117 ഏകദിനവും കളിച്ചിട്ടുണ്ട്. ഓള്‍റൗണ്ടറായ താരം 1978 റണ്‍സും 15 വിക്കറ്റും ടെസ്റ്റില്‍ നേടിയപ്പോള്‍ ഏകദിനത്തില്‍ 3078 റണ്‍സും 52 വിക്കറ്റുമാണ് നേടിയിട്ടുള്ളത്. പ്രകടനം കൊണ്ട് ലീമാനെ ഓര്‍ത്തിരിക്കുന്നതിലും കൂടുതല്‍ അദ്ദേഹത്തിന്റെ മൊട്ടത്തലയുടെ പേരിലാണ് ശ്രദ്ധിക്കപ്പെട്ടത്. അല്‍പ്പം തടികൂടിയുള്ള ലീമാന്റെ വെളുത്ത മൊട്ടത്തല കാണാന്‍ പ്രത്യേക ഭംഗിയുള്ളതായിരുന്നു.

'വഴിയേ പോയ പണി ഇരന്നു വാങ്ങി', സ്വന്തം പിഴവില്‍ പരിക്കേറ്റ് പുറത്തായ അഞ്ച് താരങ്ങളിതാ

സെയ്ദ് കിര്‍മാണി

സെയ്ദ് കിര്‍മാണി

മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സെയ്ദ് കിര്‍മാണിയും ഇത്തരത്തില്‍ മൊട്ടത്തലയുമായി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ താരങ്ങളിലൊരാളാണ്. 88 ടെസ്റ്റും 49 ഏകദിനവും കളിച്ച അദ്ദേഹം 3000 ലധികം അന്താരാഷ്ട്ര റണ്‍സാണ് നേടിയിട്ടുള്ളത്. 1983ല്‍ ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു കിര്‍മാണി. കപില്‍ ദേവുമായി ഒമ്പതാം വിക്കറ്റില്‍ 126 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച് കിര്‍മാണി റെക്കോഡ് സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

കല്യാണം കഴിയുന്നതിന് മുമ്പെ അച്ഛനായി, ക്രിക്കറ്റിലെ അഞ്ച് വിരുതന്മാരിതാ, ഒരു ഇന്ത്യക്കാരനും

വിവിയന്‍ റിച്ചാര്‍ഡ്‌സ്

വിവിയന്‍ റിച്ചാര്‍ഡ്‌സ്

മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരമാണ് വിവിയന്‍ വിച്ചാര്‍ഡ്‌സ്. 121 ടെസ്റ്റില്‍ നിന്നും 8540 റണ്‍സാണ് അദ്ദേഹം നേടിയത്. 24 സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 187 ഏകദിനത്തില്‍ നിന്ന് 6721 റണ്‍സാണ് റിച്ചാര്‍ഡ്‌സ് നേടിയത്. 11 സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ഭയമില്ലാത്ത ബാറ്റ്‌സ്മാനായി ക്രിക്കറ്റ് ലോകത്തെ അടക്കിവാണ റിച്ചാര്‍ഡ്‌സ്ഡിന്റെ പ്രകടനം പോലെ തന്നെ അദ്ദേഹത്തിന്റെ മൊട്ടത്തലയും വളരെ ഭംഗിയുള്ളതായിരുന്നു.

ഹാഷിം അംല

ഹാഷിം അംല

ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ഹാഷിം അംല. സ്ഥിരതയോടെ ബാറ്റ് ചെയ്യാന്‍ മിടുക്കനായ അംല ഏകദിനത്തിലും ടെസ്റ്റിലും ഒരേ പോലെ തിളങ്ങിയിട്ടുള്ള താരങ്ങളിലൊരാളാണ്. 124 ടെസ്റ്റില്‍ നിന്ന് 9282 റണ്‍സ് നേടിയിട്ടുള്ള അംല 28 സെഞ്ച്വറിയും നേടിയിട്ടുണ്ട്. 181 ഏകദിനത്തില്‍ നിന്ന് 8113 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. അംലയുടെ പ്രകടനംപോലെ തന്നെ അദ്ദേഹത്തിന്റെ മൊട്ടതല ലുക്കും വളരെ പ്രശസ്തമായിരുന്നു. നീണ്ട താടിയും മൊട്ടത്തലയും ലുക്കിലുള്ള അംലയെ കാണാന്‍ പ്രത്യേക ഭംഗിയായിരുന്നു.

നതാന്‍ ലിയോണ്‍

നതാന്‍ ലിയോണ്‍

ഓസ്‌ട്രേലിയന്‍ സൂപ്പര്‍ സ്പിന്നര്‍മാരിലൊരാളായ നതാന്‍ ലിയോണും മൊട്ടത്തലയനാണ്. അദ്ദേഹത്തിന് നീളന്‍ മുഖത്തിന് മൊട്ടത്തല നല്ല രൂപ ഭംഗി നല്‍കുന്നതാണ്. ചെറിയ താടിവെക്കാറുണ്ടെങ്കിലും ഒട്ടുമിക്ക മത്സരത്തിലും അദ്ദേഹം മൊട്ടത്തലയുമായാണ് ഇറങ്ങുന്നത്. 108 ടെസ്റ്റില്‍ നിന്ന് 427 വിക്കറ്റും 29 ഏകദിനത്തില്‍ നിന്ന് 29 വിക്കറ്റും രണ്ട് ടി20യില്‍ നിന്ന് 1 വിക്കറ്റും ലിയോണിന്റെ പേരിലുണ്ട്. ഇപ്പോഴും ഓസീസ് ടീമില്‍ അദ്ദേഹം സജീവമാണ്.

Story first published: Tuesday, June 14, 2022, 20:24 [IST]
Other articles published on Jun 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X