Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യിലെ ഡെക്ക് കിങ്... ഒന്നും രണ്ടുമല്ല, തുടരെ അഞ്ചു കളികളില്‍ ഡെക്ക്!! നാണംകെട്ട് ടേര്‍ണര്‍

IPLൽ ഹാട്രിക്ക് ഗോൾഡൻ ഡക്ക്

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍
ആഷ്ടണ്‍ ടേര്‍ണര്‍ നാണക്കേടില്‍ പുതിയൊരു ലോക റെക്കോര്‍ഡ് തന്നെ കുറിച്ചിരിക്കുകയാണ്. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളില്‍ പൂജ്യത്തിനു പുറത്തായ ലോകത്തിലെ തന്നെ ആദ്യ ക്രിക്കറ്ററെന്ന നാണക്കേടാണ് ടേര്‍ണറുടെ പേരിലായത്.

ഐപിഎല്ലില്‍ തിങ്കളാഴ്ച രാത്രി നടന്ന മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ അക്കൗണ്ട് തുറക്കാനാവാതെ ടേര്‍ണര്‍ ക്രീസ് വിട്ടിരുന്നു. ഇതോടെയാണ് ഒരു ക്രിക്കറ്ററും ഓര്‍ക്കാനാഗ്രഹിക്കാത്ത റെക്കോര്‍ഡ് താരത്തിനു ചുമക്കേണ്ടിവന്നത്.

ഐപിഎല്ലില്‍ ഹാട്രിക്ക് ഡെക്ക്

ഐപിഎല്ലില്‍ ഡെക്കുകളില്‍ ഹാട്രിക്കാണ് ഡല്‍ഹിക്കെതിരേ ടേര്‍ണര്‍ പൂര്‍ത്തിയാക്കിയത്. ഇഷാന്ത് ശര്‍മയാണ് താരത്തിന്റെ വിക്കറ്റെടുത്തത്. 26കാരനായ താരം രാജസ്ഥാനു വേണ്ടി അഞ്ചാമനായാണ് ബാറ്റ് ചെയ്യാനിറങ്ങിയത്.
ഐപിഎല്ലിനു മുമ്പ് കളിച്ച രണ്ടു ടി20കളിലും റണ്ണൊന്നുമെടുത്താന്‍ ടേര്‍ണര്‍ക്കായില്ല. ഇതാദ്യമായാണ് ടി20യില്‍ ഒരു താരത്തിന് തുടര്‍ച്ചയായി ഇത്രയും മല്‍സരങ്ങളില്‍ പൂജ്യത്തിനു പുറത്താവേണ്ടിവന്നത്.

തുടക്കം ബിഗ് ബാഷ് ലീഗില്‍

തുടക്കം ബിഗ് ബാഷ് ലീഗില്‍

ഓസ്‌ട്രേലിയയില്‍ ഫെബ്രുവരിയില്‍ നടന്ന ബിഗ് ബാഷ് ടി20 ലീഗില്‍ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സിനു വേണ്ടി കളിക്കവെയാണ് ടേര്‍ണര്‍ ഡെക്കിനു തുടക്കമിട്ടത്. പിന്നീട് ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ ടേര്‍ണറും സംഘത്തിലുണ്ടായിരുന്നു. ഇന്ത്യക്കെതിരായ ടി20യില്‍ അഞ്ചു പന്തുകള്‍ നേരിട്ട് റണ്ണെടുക്കാനാവാതെ താരം പുറത്താവുകയായിരുന്നു.
ഐപിഎല്ലില്‍ നേരിട്ട ആദ്യ പന്തുകളില്‍ തന്നെയാണ് മൂന്നു മല്‍സരങ്ങളിലും ടേര്‍ണര്‍ പുറത്തായത്

ഓസീസ് ടീമില്‍ ഇല്ല

ലോകകപ്പിനുള്ള 15 അംഗ ടീമിനെ അടുത്തിടെ പ്രഖ്യാപിച്ചപ്പോള്‍ ടേര്‍ണറെ ഉള്‍പ്പെടുത്തിയിരുന്നില്ല. ടി20യില്‍ കഷ്ടകാലം തുടരുകയാണെങ്കിലും ഏകദിനത്തില്‍ താരം മോശമല്ലാത്ത പ്രകടനാണ് ഓസീസിനു വേണ്ടി നടത്തിയത്. ഇന്ത്യക്കെതിരേ നടന്ന ഏകദിന പരമ്പരയിലെ നിര്‍ണായക മല്‍സരത്തില്‍ 43 പന്തില്‍ 84 റണ്‍സ് അടിച്ചെടുത്ത് ടേര്‍ണര്‍ ഓസ്‌ട്രേലിയക്കു അവിസ്മരണീയ വിജയം സമ്മാനിച്ചിരുന്നു.

Story first published: Tuesday, April 23, 2019, 15:38 [IST]
Other articles published on Apr 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+