വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തുടക്കം ഗംഭീരം, പിന്നീട് അഡ്രസില്ല- ക്രിക്കറ്റില്‍ പ്രതീക്ഷക്കൊത്ത് അവസരം കിട്ടാത്ത അഞ്ച് താരങ്ങള്‍

മുംബൈ: ക്രിക്കറ്റില്‍ ആരാധക മനസുകളില്‍ ഇടം പിടിച്ച താരങ്ങള്‍ നിരവധിയാണ്. വെടിക്കെട്ട് ബാറ്റിങ് ഇഷ്ടപ്പെടുന്നവര്‍ സെവാഗ്, ഡിവില്ലിയേഴ്‌സ്, ജയസൂര്യ, ക്രിസ് ഗെയ്ല്‍ തുടങ്ങിയവരെ ആരാധിക്കുമ്പോള്‍ ക്ലാസിക് ശൈലിയെ ഇഷ്ടപ്പെടുന്നവര്‍ സച്ചിന്‍, ദ്രാവിഡ് തുടങ്ങിയവരുടെയൊക്കെ ആരാധകരാവും. എന്നാല്‍ വളരെ വേഗം ആരാധക മനസില്‍ ഇടം പിടിച്ച് ക്രിക്കറ്റില്‍ ഗംഭീര തുടക്കം ലഭിച്ചിട്ടും വലിയ ദൂരം കരിയര്‍ കൊണ്ടുപോകാന്‍ സാധിക്കാത്ത ചില താരങ്ങളുണ്ട്. അത്തരത്തിലുള്ള അഞ്ച് താരങ്ങളെ പരിചയപ്പെടാം.


ഹസീബ് ഹമീദ്

ഹസീബ് ഹമീദ്

ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലൂടെ ആരാധക മനസില്‍ ഇടം പിടിച്ച ഇംഗ്ലണ്ട് താരമാണ് ഹസീബ് ഹമീദ്. 19ാം വയസില്‍ ഇംഗ്ലണ്ട് ടീമിലെത്തി ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും തിളങ്ങി നിന്നിരുന്ന സമയത്ത് ഇന്ത്യയിലെത്തി മികച്ച ബാറ്റിങ് കാഴ്ചവെച്ചവനാണ് ഹമീദ്. ആറ് ഇന്നിങ്‌സില്‍ നിന്ന് 43.80 ശരാശരിയില്‍ 219 റണ്‍സ് അദ്ദേഹം നേടി. എന്നാല്‍ പരമ്പരക്കിടെയേറ്റ പരിക്ക് ഹമീദിന്റെ കരിയറെ മാറ്റിമറിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച് തുടങ്ങിയിട്ടും പിന്നീട് ദേശീയ ടീമില്‍ ഇടം പിടിക്കാന്‍ ഹമീദിനായില്ല.

ജോഗീന്ദര്‍ ശര്‍മ

ജോഗീന്ദര്‍ ശര്‍മ

2007ലെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ ഹീറോയാണ് ജോഗീന്ദര്‍ ശര്‍മ. ഫൈനലിലെ അവസാന ഓവര്‍ എറിഞ്ഞ് ഇന്ത്യക്ക് ലോകകപ്പ് കിരീടം സമ്മാനിച്ച ജോഗീന്ദറിനെ അത്ര പെട്ടെന്നൊന്നും ക്രിക്കറ്റ് ലോകം മറക്കില്ല. എന്നാല്‍ പിന്നീട് ദേശീയ ടീമില്‍ ഇടം പിടിക്കാന്‍ താരത്തിനായില്ല. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്ക് വേണ്ടി കളിച്ചെങ്കിലും കരിയറില്‍ വലിയ നേട്ടമുണ്ടാക്കാന്‍ ജോഗീന്ദറിനായില്ല. ഇന്ത്യക്കുവേണ്ടി നാല് വീതം ടി20യും ഏകദിനവും മാത്രമാണ് അദ്ദേഹം കളിച്ചത്. നിലവില്‍ ഹരിയാന പോലീസിനെ ഡെപ്യൂട്ടി സൂപ്രണ്ടന്റാണ് അദ്ദേഹം.

സ്റ്റീവ് ഒക്കിഫി

സ്റ്റീവ് ഒക്കിഫി

ഓസീസ് ബൗളര്‍ സ്റ്റീവ് ഒക്കിഫിയുടെ ദേശീയ ടീം തുടക്കവും ഗംഭീരമായിരുന്നു. പൂനെയില്‍ ഇന്ത്യക്കെതിരായ ടെസ്റ്റിലൂടെ അരങ്ങേറിയ താരം 35 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയാണ് വരവറിയിച്ചത്. ഇന്ത്യന്‍ ബാറ്റിങ് നിരയെ നന്നായി വെള്ളം കുടിപ്പിച്ച ഒക്കിഫി ടീമിലെ സ്ഥിര സാന്നിധ്യമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പിന്നീടൊരിക്കലും ഓസീസ് ടീമിലേക്ക് വിളിയെത്തിയില്ല. ബിബിഎല്ലിന്റെ 2021 സീസണില്‍ സിഡ്‌നി സിക്‌സേഴ്‌സിന് വേണ്ടി കളിക്കുന്നുണ്ട്. 36കാരനായ താരത്തിന് പ്രതീക്ഷയ്‌ക്കൊത്തുള്ള അവസരം ഓസീസ് ടീമില്‍ ലഭിച്ചില്ല.

ഫില്‍ ജാക്വിസ്

ഫില്‍ ജാക്വിസ്


ജസ്റ്റിന്‍ ലാംഗര്‍ വിരമിച്ച ഒഴിവിലേക്ക് ഓസ്‌ട്രേലിയ കണ്ടെത്തിയ താരമാണ് ഫില്‍ ജാക്വിസ്. ആഭ്യന്തര മത്സരങ്ങളിലെ തിളക്കമാര്‍ന്ന പ്രകടനത്തോടെ ഹെയ്ഡനൊപ്പം ഓപ്പണറാവാന്‍ ജാക്വിസിന് അവസരം ലഭിച്ചു. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ സൈമണ്‍ കാറ്റിച്ചിനൊപ്പം ഓപ്പണിങ്ങില്‍ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാന്‍ ജാക്വിസിനായി. 11 ടെസ്റ്റില്‍ നിന്ന് 47.5 ശരാശരിയില്‍ 902 റണ്‍സ് നേടിയിട്ടും താരത്തിന് ടീമില്‍ സ്ഥാനം നിലനിര്‍ത്താനായില്ല. 2014ല്‍ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

ജയന്ത് യാദവ്

ജയന്ത് യാദവ്

ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമായി ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുന്ന സ്പിന്‍ ബൗളറാണ് ജയന്ത് യാദവ്. സ്പിന്‍ ഓള്‍റൗണ്ടറായ ജയന്ത് ഇന്ത്യക്കുവേണ്ടി ടെസ്റ്റ് കളിച്ചിട്ടുണ്ട്. രണ്ട് ടെസ്റ്റില്‍ നിന്ന് നാല് വിക്കറ്റ് നേടിയ താരം ബാറ്റുകൊണ്ട് തിളങ്ങി. 35,27*,55,104 എന്നിങ്ങനെയായിരുന്നു ജയന്തിന്റെ ബാറ്റിങ് പ്രകടനം. എന്നാല്‍ പിന്നീട് ടീമില്‍ നിന്ന് തഴയപ്പെട്ട താരത്തിന് പിന്നീടൊരു തിരിച്ചുവരവ് അവസരം ലഭിച്ചില്ല. നിലവിലും സജീവ താരമാണ് ജയന്ത്.

Story first published: Saturday, January 16, 2021, 14:37 [IST]
Other articles published on Jan 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X