ഇന്ത്യന്‍ ടീമിന്റെ ഭാഗമായി, എന്നാല്‍ ഒരു മത്സരം പോലും കളിച്ചില്ല- അഞ്ച് നിര്‍ഭാഗ്യവാന്മാര്‍ ഇവര്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുവേണ്ടി ഒരു മത്സരം കളിക്കുകയെന്നത് രാജ്യത്തെ ഒട്ടുമിക്ക ക്രിക്കറ്റ് താരങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യമാണ്. ഓരോ ആഭ്യന്തര മത്സരങ്ങളും ഇപ്പോള്‍ ഐപിഎല്ലിലും ദേശീയ ടീമിലേക്കെത്താനുള്ള ചവിട്ടുപടിയാണ്. നിരവധി താരങ്ങള്‍ ഇത്തരത്തില്‍ ദേശീയ ടീമിലൂടെ വളര്‍ന്നുപോയിട്ടുണ്ടെങ്കിലും ഇതുവരെ ടീമില്‍ എത്താന്‍ സാധിക്കാത്ത നിരവധിയാണ്. എന്നാല്‍ ടീമിന്റെ ഭാഗമാവുകയും ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിക്കാതിരിക്കുകയും ചെയ്ത ചില താരങ്ങളുണ്ട്. അത്തരത്തില്‍ നിര്‍ഭാഗ്യവാന്മാരായി മാറിയ ഇന്ത്യയിലെ അഞ്ച് താരങ്ങളെ പരിചയപ്പെടാം.

ധീരജ് ജാദവ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കാന്‍ അവസരം ലഭിക്കാതെ പോയ നിര്‍ഭാഗ്യവാനായ താരമാണ് ധീരജ് ജാദവ്. 2003-04 രഞ്ജി ട്രോഫിയില്‍ 12 ഇന്നിങ്‌സില്‍ നിന്ന് 1066 റണ്‍സുമായി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച താരമാണ് അദ്ദേഹം. 2004ല്‍ ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന പരമ്പരയിലെ നാലാം മത്സരത്തില്‍ ധീരജിനെയും ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അവസരം ലഭിച്ചില്ല. ധീരജിനെ മറികടന്ന് ഗൗതം ഗംഭീറിനാണ് അന്ന് അവസരം ലഭിച്ചത്. പിന്നീട് ഒരിക്കലും ധീരജിന് തിരിച്ചുവരവ് അവസരം ലഭിച്ചില്ല. ഓപ്പണിങ് ബാറ്റ്‌സ്മാനായ താരം 175 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 50.85 ശരാശരിയില്‍ 7679 റണ്‍സാണ് നേടിയത്. ലിസ്റ്റ് എയില്‍ 52 ഇന്നിങ്‌സില്‍ നിന്ന് 43.22 ശരാശരിയില്‍ 2075 റണ്‍സും അദ്ദേഹം സ്വന്തമാക്കി.

ഈശ്വര്‍ പാണ്ഡെ
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെ ആരാധകര്‍ക്ക് പരിചയമുള്ള താരമാണ് ഈശ്വര്‍ പാണ്ഡെ. സ്വിങ്ങ് ബൗളിങ്ങില്‍ മികവുള്ള താരം 2012-13 രഞ്ജി ട്രോഫിയില്‍ 8 മത്സരത്തില്‍ നിന്ന് 48 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇതോടെ 2014ലെ ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ടീമില്‍ താരത്തെയും ഉള്‍പ്പെടുത്തി. എന്നാല്‍ അവസരം ലഭിച്ചില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 72 മത്സരത്തില്‍ നിന്ന് 252 വിക്കറ്റ് അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. മൂന്ന് സീസണില്‍ ഐപിഎല്ലിലും കളിച്ചിട്ടുണ്ട്.

ബേസില്‍ തമ്പി
കേരള പേസര്‍ ബേസില്‍ തമ്പിയും ഈ പട്ടികയില്‍ ഉള്‍പ്പെടും. 2017ല്‍ നാട്ടില്‍ നടന്ന ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള ടീമില്‍ ബേസില്‍ തമ്പിയും ഉള്‍പ്പെട്ടിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല. ഇന്ത്യ എ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നെങ്കിലും പിന്നീട് എ ടീമില്‍ നിന്നും തഴയപ്പെട്ടു. 2017ല്‍ ഗുജറാത്ത് ലയണ്‍സിനുവേണ്ടി കളിച്ച താരം എമര്‍ജിങ് പ്ലേയര്‍ പുരസ്‌കാരവും നേടിയിരുന്നു. എന്നാല്‍ പിന്നീട് മികവ് ആവര്‍ത്തിക്കാനായില്ല. ഐപിഎല്ലില്‍ ഒരു മത്സരത്തില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളര്‍ ബേസിലാണ്.

രണദേബ് ബോസ്
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പേസ് ബൗളറാണ് രണദേബ് ബോസ്. 2006-07 രഞ്ജി ട്രോഫിയില്‍ എട്ട് മത്സരത്തില്‍ നിന്ന് 57 വിക്കറ്റാണ് ബംഗാള്‍ പേസര്‍ വീഴ്ത്തിയത്. ഇതോടെ 2007ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ താരത്തെയും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല. ആര്‍ പി സിങ്,സഹീര്‍ ഖാന്‍,ശ്രീശാന്ത് എന്നിവരെയാണ് ഇന്ത്യ പേസ് നിരയില്‍ കളിപ്പിച്ചത്. പിന്നീട് ഒരു തിരിച്ചുവരവ് നടത്താനും താരത്തിനായില്ല. 91 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 317 വിക്കറ്റാണ് അദ്ദേഹം നേടിയത്.

ദീപക് ഹൂഡ
മധ്യനിരയില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള ദീപക് ഹൂഡയെ 2017ലെ ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള ടീമിലാണ് ഇന്ത്യ ഉള്‍പ്പെടുത്തിയത് എന്നാല്‍ കളിക്കാന്‍ അവസരം നല്‍കിയില്ല. ഐപിഎല്ലിലൂടെയാണ് ഹൂഡ ആരാധക മനസില്‍ ഇടം പിടിച്ചത്. അവസാന സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടിയും ഹൂഡ തിളങ്ങിയിരുന്നു. പ്രായം 25 വയസ് മാത്രമാണുള്ളത്. അതിനാല്‍ ഇനിയൊരു തിരിച്ചുവരവ് നടത്താനും ഹൂഡയ്ക്ക് മുന്നില്‍ അവസരമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications