Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂക്ഷിച്ചു നോക്കേണ്ടാ... ഇതു ഞാനല്ല!! ഇവര്‍ തനിപ്പകര്‍പ്പുകള്‍, ഒരുമിച്ചു വന്നാല്‍ ശരിക്കും പെട്ടു

മുംബൈ: ലോകത്ത് ഒരാളെപ്പോലെ ഏഴു പേരുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. അതു ഇതു വരെ തെറ്റിയിട്ടുമില്ല. പല പ്രമുഖരുടെയും അപരന്‍മാരെ നാം കണ്ടിട്ടുമുണ്ട്. അടുത്തിടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ തനിപ്പകര്‍പ്പിനെ ഇറാനില്‍ കണ്ടെത്തിയിരുന്നു. മെസ്സിക്കു മാത്രമല്ല പല സെലിബ്രിറ്റികള്‍ക്കും അപരമാരുണ്ടെന്നതാണ് സത്യം.

ക്രിക്കറ്റിലും ഇത്തരത്തില്‍ ചില താരങ്ങളുമായി രൂപസാദൃശ്യമുള്ളവരുണ്ട്. ഈ അപരന്‍മാര്‍ ചിലര്‍ ക്രിക്കറ്റ് കളിക്കാര്‍ തന്നെയാണെങ്കില്‍ മറ്റു ചിലര്‍ സിനിമാ താരങ്ങളാണ്. അഞ്ചു പ്രമുഖ ക്രിക്കറ്റ് താരങ്ങളുടെ അപരന്‍മാരെ പരിചയപ്പെടാം.

മാര്‍ട്ടിന്‍ ഗുപ്റ്റില്‍- ഹെന്റിച്ച് ക്ലാസെന്‍

മാര്‍ട്ടിന്‍ ഗുപ്റ്റില്‍- ഹെന്റിച്ച് ക്ലാസെന്‍

ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലും ദക്ഷിണാഫ്രിക്കയുടെ നിശ്ചിത ഓവര്‍ ടീമിലെ പുതിയ കണ്ടെത്തലായ ഹെന്റിച്ച് ക്ലാസെനും തന്നെ ഏറെ രൂപസാദൃശ്യമുണ്ട്. ശൈലിയുടെ കാര്യത്തിലും ഇരുവരും ഒരുപോലെയാണ്. ഗുപ്റ്റിലിനെപ്പോലെ തന്നെ എതിര്‍ ടീം ബൗളറെ കരുണയില്ലാതെ പ്രഹരിക്കുന്ന ബാറ്റ്‌സ്മാനാണ് ക്ലാസെന്‍.
പരിക്കേറ്റ ഫഫ് ഡു പ്ലെസിസിനു പകരമാണ് ക്ലാസെന്‍ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കും ട്വന്റി20 പരമ്പരയ്ക്കുമുള്ള ടീമിലെത്തിയത്. ചില തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ താരം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ഇയാന്‍ ബട്ട്‌ലര്‍ -ബെന്‍ അഫ്‌ളെക്ക്

ഇയാന്‍ ബട്ട്‌ലര്‍ -ബെന്‍ അഫ്‌ളെക്ക്

ന്യൂസിലന്‍ഡിന്റെ മറ്റൊരു താരം ഇയാന്‍ ബട്‌ലര്‍ക്കും ഒരു അപരനുണ്ട്. പ്രമുഖ ഹോളിവുഡ് നടനും സംവിധായകനുമായ ബെന്‍ അഫ്‌ളെക്കുമായി ഏറെ രൂപസാദൃശ്യം ബട്ട്‌ലര്‍ക്കുണ്ട്. 2010ലാണ് ബട്ട്‌ലര്‍ അവസാനമായി ന്യൂസിലന്‍ഡിനു വേണ്ടി കഴിച്ചത്.
നിരവധി ശ്രദ്ധേയമായ റോളുകള്‍ അവതരിപ്പിച്ചിട്ടുള്ള അഫ്‌ളെക്ക് ഏറെ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

ഹെര്‍ഷല്‍ ഗിബ്‌സ്- പിറ്റ്ബുള്‍

ഹെര്‍ഷല്‍ ഗിബ്‌സ്- പിറ്റ്ബുള്‍

തലയില്‍ ഒട്ടും മുടിയില്ലാത്ത ബൗളര്‍മാര്‍ക്കു പുല്ലുവില കല്‍പ്പിക്കുന്ന ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓപ്പണറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ഹെര്‍ഷല്‍ ഗിബ്‌സിനുമുണ്ട് ഒരു അപരന്‍.
പിറ്റുബള്‍ എന്ന പേരില്‍ പ്രശസ്തനായ പോപ് ഗായകന്‍ അര്‍മാന്‍ഡോ ക്രിസ്റ്റിയന്‍ പെരസാണ് ഗിബ്‌സിന്റെ ഡ്യൂപ്ലിക്കേറ്റ്്.
ഗിബ്‌സിനെപ്പോലെ തന്നെ തല മുണ്ഡനം ചെയ്തു മാത്രമേ പിറ്റ്ബുളിനെയും ആല്‍ബങ്ങളിലും പൊതുവേദികളിലും കാണാറുള്ളൂ. കറുത്ത കൂളിങ് ഗ്ലാസ് ധരിച്ച് ഗിബ്‌സും പിറ്റ്ബുളും ഒരുമിച്ച് വന്നാല്‍ ഇവരെ തിരിച്ചറിയുക കൂടുതല്‍ ദുഷ്‌കരമാവും.

ഇഷാന്ത് ശര്‍മ- ബ്രയാന്‍ റൂയിസ്

ഇഷാന്ത് ശര്‍മ- ബ്രയാന്‍ റൂയിസ്

ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മയുടെ അപരന്‍ ക്രിക്കറ്റിലും ഹോളിവുഡിലുമൊന്നുമല്ല, ഫുട്‌ബോളിലാണ്. കോസ്റ്റാറ്കിക്കന്‍ ദേശീയ ടീം ക്യാപ്റ്റനും അറ്റാക്കിങ് മിഡ്ഫീല്‍ഡറുമായ ബ്രയാന്‍ റൂയിസിനാണ് ഇഷാന്തുമായി രൂപസാദൃശ്യമുള്ളത്. നീട്ടി വളര്‍ത്തിയ മുടിയും ഹെയര്‍സ്‌റ്റൈലുമെല്ലാം ഇഷാന്തിനെപ്പോലെ റൂയിസിനുമുണ്ട്.
കോസ്റ്ററിക്കയ്ക്കു വേണ്ടി 100ല്‍ അധികം മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള റൂയിസ് 23 ഗോളുകളും നേടിയിട്ടുണ്ട്.

അലെസ്റ്റര്‍ കുക്ക്- ഹെന്റി കവില്‍

അലെസ്റ്റര്‍ കുക്ക്- ഹെന്റി കവില്‍

ഇംഗ്ലണ്ട് ഓപ്പണറും മുന്‍ ക്യാപ്റ്റനുമായ അസ്റ്റെര്‍ കുക്കുമായി രൂപസാദൃശ്യമുള്ളയാള്‍ ഹോളിവുഡിലുണ്ട്. സൂപ്പര്‍ ഹീറോയായ സൂപ്പര്‍മാന്‍ സിനിമകളിലെ നായകനായി പ്രത്യക്ഷപ്പട്ടിട്ടുള്ള ഹെന്റി കവിലുമായാണ് കുക്കിന് സാാമ്യമുള്ളത്.
ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായി വിലയിരുത്തപ്പെടുന്ന കുക്ക് ഇപ്പോഴും ടെസ്റ്റ് ടീമിലെ സ്ഥിരസാന്നിധ്യമാണ്.

Story first published: Wednesday, February 21, 2018, 11:29 [IST]
Other articles published on Feb 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+