Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതിഹാസ താരങ്ങള്‍, വലിയ ആരാധക പിന്തുണ, പക്ഷേ ലോകകപ്പ് നേടാന്‍ ഭാഗ്യമുണ്ടായില്ല; അഞ്ച് പേരിതാ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ലോകകപ്പ് കിരീടമെന്നത് ഏതൊരു താരത്തിന്റെയും സ്വപ്‌നമാണ്. ഇതിഹാസമെന്ന് ക്രിക്കറ്റ് ലോകം വാഴ്ത്തുന്ന താരങ്ങളില്‍ പലര്‍ക്കും ഈ ഭാഗ്യമുണ്ടായിട്ടില്ലെന്നതാണ് വസ്തുത. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 2011ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പോടെ ആ ചരിത്ര നേട്ടത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഈ ഭാഗ്യം അര്‍ഹിച്ച പലര്‍ക്കും ലഭിക്കാതെ പോയിട്ടുണ്ട്. ഇത്തരത്തില്‍ ലോകകപ്പ് നേടാന്‍ സാധിക്കാതെ പോയ ക്രിക്കറ്റിലെ ചില ഇതിഹാസങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്. ഏത് ബൗളര്‍മാര്‍ക്കെതിരേയും ആധിപത്യം സ്ഥാപിക്കാന്‍ മികവുള്ള എബിഡിയുടെ പേരിലാണ് ഏകദിനത്തിലെ വേഗമേറിയ സെഞ്ച്വറി. നിരവധി റെക്കോഡ് പ്രകടനങ്ങള്‍ സ്വന്തം പേരിലുള്ള എബിഡിക്ക് പക്ഷേ ഒരു തവണ പോലും ലോകകപ്പ് കിരീടം നേടാനായിട്ടില്ല. 2021ലെ ടി20 ലോകകപ്പ് കളിക്കാന്‍ വിരമിക്കല്‍ പിന്‍വലിച്ച് എബിഡി തിരിച്ചെത്തുമെന്ന് കരുതിയിരുന്നെങ്കിലും മടങ്ങിവരില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വഖാര്‍ യൂനിസ്

വഖാര്‍ യൂനിസ്

പാകിസ്താന്‍ മുന്‍ പേസ് ഇതിഹാസമാണ് വഖാര്‍ യൂനിസ്. നിരവധി വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള വഖാര്‍ 1992ലെ ഏകദിന ലോകകപ്പ് കിരീടം നേടിയ പാകിസ്താന്‍ ടീമില്‍ ഉണ്ടായിരുന്നില്ല. പരിക്കിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന് ടീമില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നത്. ഇതോടെ ലോകകപ്പ് കിരീടത്തിന്റെ ഭാഗമാവാനുള്ള സുവര്‍ണ്ണാവസരം അദ്ദേഹത്തിന് നഷ്ടപ്പെട്ടു. ടെസ്റ്റില്‍ 373 വിക്കറ്റും ഏകദിനത്തില്‍ 416 വിക്കറ്റും വഖാന്‍ യൂനിസ് വീഴ്ത്തിയിട്ടുണ്ട്.

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വീരനായകന്മാരിലൊരാളാണ് സൗരവ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്നത്തെ വളര്‍ച്ചക്കുള്ള തുടക്കം ഗാംഗുലിയുടെ കീഴിലായിരുന്നു. ലോകകപ്പ് കിരീടം തീര്‍ച്ചയായും അദ്ദേഹം അര്‍ഹിച്ചിരുന്നെങ്കിലും ആ ഭാഗ്യം ഉണ്ടായില്ല. 2003ലെ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കാന്‍ ഗാംഗുലിക്ക് സാധിച്ചെങ്കിലും കലാശപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റു.

ബ്രയാന്‍ ലാറ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസമാണ് ബ്രയാന്‍ ലാറ. ടെസ്റ്റില്‍ 400 റണ്‍സെന്ന മാജിക്കല്‍ സ്‌കോര്‍ ഒറ്റക്ക് സ്വന്തമാക്കിയ പ്രതിഭയാണ് അദ്ദേഹം. ഏകദിനത്തില്‍ 10000ന് മുകളില്‍ സ്‌കോര്‍ നേടിയിട്ടുള്ള ലാറ 150ന് മുകളില്‍ മൂന്ന് തവണ നേടിയിട്ടുണ്ട്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഒരു ഏകദിന ലോകകപ്പ് കിരീടം പോലും നേടാന്‍ ലാറക്ക് സാധിച്ചില്ല.

ഷാഹിദ് അഫ്രീദി

ഷാഹിദ് അഫ്രീദി

പാകിസ്താന്റെ സൂപ്പര്‍ ഓള്‍റൗണ്ടറാണ് ഷാഹിദ് അഫ്രീദി. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ അദ്ദേഹം തിളങ്ങിയിരുന്നു. 37 പന്തില്‍ ഏകദിന സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് അഫ്രീദി. മുന്‍ പാകിസ്താന്‍ നായകന്‍ കൂടിയായിരുന്ന അഫ്രീദിക്ക് പക്ഷെ ഒരു തവണ പോലും ലോകകപ്പ് കിരീടം നേടാന്‍ സാധിച്ചിട്ടില്ല. ഏകദിനത്തില്‍ 8064 റണ്‍സും 395 വിക്കറ്റും 99 ടി20യില്‍ നിന്ന് 1416 റണ്‍സും 98 റണ്‍സും ടെസ്റ്റില്‍ 1716 റണ്‍സും 48 വിക്കറ്റുമാണ് അഫ്രീദിയുടെ പേരിലുള്ളത്.

Story first published: Saturday, July 17, 2021, 10:39 [IST]
Other articles published on Jul 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+