വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഇവര്‍ ചേര്‍ന്നാല്‍ ബൗളര്‍മാര്‍ സുല്ലിടും!! തല്ലിപ്പരുവമാക്കുമെന്നുറപ്പ്...

ടൂര്‍ണമെന്റിലെ ചരിത്രത്തിലെ മികച്ച അഞ്ച് ബാറ്റിങ് ജോടികള്‍

മുംബൈ: ഐപിഎല്ലിന്റെ കഴിഞ്ഞ 10 സീസണുകള്‍ പൂര്‍ത്തിയായപ്പോള്‍ നിരവധി അവിസ്മരണീയ ബാറ്റിങ് കൂട്ടുകെട്ടുകളാണ് ക്രിക്കറ്റ് പ്രേമികള്‍ കണ്ടത്. എതിര്‍ ടീമിലെ ബൗളര്‍മാര്‍ക്കു പേടിസ്വപ്‌നമായി മാറിയ ചില കൂട്ടുകെട്ടുകള്‍ ഐപിഎല്ലിലുണ്ടായിരുന്നു.

പുതിയൊരു സീസണ്‍ ഏപ്രിലില്‍ ആരംഭിക്കാനിരിക്കെ ചരിത്രത്തിലേക്ക് ഒന്നു റിവൈന്‍ഡ് ചെയ്യാം. ഐപിഎല്ലിലെ ഏറ്റവു മികച്ച അഞ്ചു ബാറ്റിങ് ജോടികള്‍ ആരെന്ന് ഒന്നു പരിശോധിക്കാം.

മുരളി വിജയ്-മൈക്ക് ഹസ്സി (ചെന്നൈ)

മുരളി വിജയ്-മൈക്ക് ഹസ്സി (ചെന്നൈ)

ഓസീസിന്റെ വെടിക്കെട്ട് ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ ടീം വിട്ട ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പുതിയ ഓപ്പണിങ് ജോടികള്‍ ഓസീസിന്റെ തന്ന മൈക്ക് ഹസ്സിയും ഇന്ത്യന്‍ താരം മുരളി വിജയിയുമായിരുന്നു. എന്നാല്‍ ഹെയ്ഡന്റെ അഭാവം ഒരു തരത്തിലും ടീമിനെ ബാധിത്താതെ ഹസ്സി-വിജയ് ജോടി ചെന്നൈയെ മുന്നോട്ടു നയിച്ചു. ഈ കൂട്ടുകെട്ട് പിന്നീട് എതിരാളികള്‍ക്കു വന്‍ ഭീഷണിയായി മാറുന്നതാണ് കണ്ടത്.
ഇരുവരും കൂടി 35 ഇന്നിങ്‌സുകളില്‍ നിന്ന് 1367 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. രണ്ടു സെഞ്ച്വറി കൂട്ടുകെട്ടുകളു 11 അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുകളും ഇതില്‍പ്പെടുന്നു.
2011ല്‍ ഹസ്സി-വിജയ് കൂട്ടുകെട്ടിന്റെ മാസ്മരിക പ്രകടനമാണ് ചെന്നൈയെ കിരീടവിജയത്തിലേക്ക് നയിച്ചത്.

റോബിന്‍ ഉത്തപ്പ-ഗൗതം ഗംഭീര്‍ (കൊല്‍ക്കത്ത)

റോബിന്‍ ഉത്തപ്പ-ഗൗതം ഗംഭീര്‍ (കൊല്‍ക്കത്ത)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സൂപ്പര്‍ ബാറ്റിങ് ജോടികളായിരുന്നു ഗൗതം ഗംഭീറും റോബിന്‍ ഉത്തപ്പയും. 2014ല്‍ ന്യൂസിലന്‍ഡ് സൂപ്പര്‍ താരം ബ്രെന്‍ഡന്‍ മക്കുല്ലം ടീം വിട്ട ശേഷമാണ് പകരം ഉത്തപ്പ കൊല്‍ക്കത്തയില്‍ എത്തിയത്. ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനം താരം നടത്തുകയും ചെയ്തു.
കൊല്‍ക്കത്തയ്ക്ക് സ്ഥിരമായി മികച്ച തുടക്കം നല്‍കാന്‍ ഗംഭീര്‍- ഉത്തപ്പ സഖ്യത്തിനു കഴിഞ്ഞിരുന്നു. 48 ഇന്നിങ്‌സുകളിലായി ഇരുവരും ചേര്‍ന്ന് 1906 റണ്‍സാണ് നേടിയത്. മൂന്നു സെഞ്ച്വറി കൂട്ടുകെട്ടുകളും 10 അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുകളും ഇതില്‍പ്പെടുന്നു.
2014ല്‍ കൊല്‍ക്കത്തയെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഗംഭീര്‍-ഉത്തപ്പ കോമ്പിനേഷനായിരുന്നു.

 വിരാട് കോലി- എബി ഡിവില്ലിയേഴ്‌സ് (ബാംഗ്ലൂര്‍)

വിരാട് കോലി- എബി ഡിവില്ലിയേഴ്‌സ് (ബാംഗ്ലൂര്‍)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ദക്ഷിണാഫ്രിക്കയുടെ വെടിക്കട്ട് ബാറ്റ്‌സ്മാനായ എബി ഡിവില്ലിയഴ്‌സും ചേര്‍ന്ന് സ്വപ്‌നതുല്യമായ കൂട്ടുകെട്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. 53 ഇന്നിങ്‌സുകളില്‍ നിന്നു മാത്രം 2212 റണ്‍സാണ് കോലിയും ഡിവില്ലിയേഴ്‌സും ചേര്‍ന്നു വാരിക്കൂട്ടിയത്.
ഐപിഎല്ലില്‍ ഒരേയൊരു 200 സെഞ്ച്വറി കൂട്ടുകെട്ടും ഇവരുടെ പേരിലാണ്. രണ്ടു തവണയാണ് ഈ ജോടി 200ല്‍ കൂടുതല്‍ റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയത്.

ഡേവിഡ് വാര്‍ണര്‍- ശിഖര്‍ ധവാന്‍ (ഹൈദരാബാദ്)

ഡേവിഡ് വാര്‍ണര്‍- ശിഖര്‍ ധവാന്‍ (ഹൈദരാബാദ്)

സണ്‍റൈസേഴ്‌സ് ബാറ്റിങിന്റെ നെടുംതൂണുകളാണ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും. ഈ കൂട്ടുകെട്ടിന്റെ പ്രകടനമാണ് ഹൈദരാബാദിന്റെ കുതിപ്പില്‍ നിര്‍ണായകമാവുന്നത്.
50 ഇന്നിങ്‌സുകളിലായി 2357 റണ്‍സിന്റെ കൂട്ടുകെട്ടാണ് ധവാനു വാര്‍ണറും ചേര്‍ന്നു പടുത്തുയര്‍ത്തിയത്. 48ല്‍ കൂടുതലാണ് ഇവരുടെ ബാറ്റിങ് ശരാശരി.
ആറ് സെഞ്ച്വറി കൂട്ടുകെട്ടുകളും 14 അര്‍ധസെഞ്ച്വറി കൂട്ടുകളും സഖ്യം പടുത്തുയര്‍ത്തിയിട്ടുണ്ട്.

വിരാട് കോലി-ക്രിസ് ഗെയ്ല്‍ (ബാംഗ്ലൂര്‍)

വിരാട് കോലി-ക്രിസ് ഗെയ്ല്‍ (ബാംഗ്ലൂര്‍)

ബാംഗ്ലൂരിന്റെ മറ്റൊരു കിടിലന്‍ ബാറ്റിങ് ജോടികളാണ് കോലിയും വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലും. മധ്യ ഓവറുകളില്‍ ഈ ജോടി ചേര്‍ന്ന് നിരവധി മികച്ച കൂട്ടുകെട്ടുകളാണ് ഐപിഎല്ലില്‍ ഉണ്ടാക്കിയത്. ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്റിങ് ജോടികളെന്ന റെക്കോര്‍ഡും കോലി-ഗെയ്‌ലിന്റെ പേരിലാണ്. 59 ഇന്നിങ്‌സുകളില്‍ നിന്നും 52.5 ശരാശരിയില്‍ 2787 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്.
ഒമ്പതില്‍ അധികം സെഞ്ച്വറി കൂട്ടുകെട്ടുകളും 21ല്‍ കൂടുതല്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുകളും ഇതില്‍പ്പെടുന്നു.

അശ്വിനെ ക്യാപ്റ്റനാക്കാന്‍ കാരണം കപില്‍, അക്രം!! 90 ശതമാനം പേരും യുവിക്കൊപ്പം, വെളിപ്പെടുത്തി സെവാഗ് അശ്വിനെ ക്യാപ്റ്റനാക്കാന്‍ കാരണം കപില്‍, അക്രം!! 90 ശതമാനം പേരും യുവിക്കൊപ്പം, വെളിപ്പെടുത്തി സെവാഗ്

കോലി കരുതിയിരുന്നോ... റെക്കോര്‍ഡ് സുരക്ഷിതമല്ല!! തകര്‍ക്കാന്‍ മിടുക്കുള്ളവരുണ്ട്, ഇവരെ സൂക്ഷിക്കുക കോലി കരുതിയിരുന്നോ... റെക്കോര്‍ഡ് സുരക്ഷിതമല്ല!! തകര്‍ക്കാന്‍ മിടുക്കുള്ളവരുണ്ട്, ഇവരെ സൂക്ഷിക്കുക

നഷ്ടമായ 'ധോണിസം'... ആരാധകര്‍ ഇപ്പോഴും മിസ്സ് ചെയ്യുന്നു, ഇനി ഒരിക്കലും കാണുകയുമില്ല!! നഷ്ടമായ 'ധോണിസം'... ആരാധകര്‍ ഇപ്പോഴും മിസ്സ് ചെയ്യുന്നു, ഇനി ഒരിക്കലും കാണുകയുമില്ല!!

Story first published: Tuesday, February 27, 2018, 13:16 [IST]
Other articles published on Feb 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X