Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഫിറ്റ്‌നസില്‍ വിട്ടുവീഴ്ചയ്ക്കില്ല'; ഏറ്റവും ഫിറ്റ്‌നസുള്ള നിലവിലെ ക്രിക്കറ്റ് താരങ്ങളുടെ പ്ലേയിങ്11 ഇതാ

കായിക താരങ്ങളെ സംബന്ധിച്ച് ഫിറ്റ്‌നസെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കരിയറില്‍ എത്രനാള്‍ മുന്നോട്ട് പോകാനാവുമെന്നത് അദ്ദേഹത്തിന്റെ ഫിറ്റ്‌നസിനെ ആശ്രയിച്ചിരിക്കും. ഫിറ്റ്‌നസ് കുറഞ്ഞ താരങ്ങളില്‍ പരിക്കേല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്. നിലവിലെ ക്രിക്കറ്റ് താരങ്ങളില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും മാതൃകയാണ്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറാവില്ല. നിലവിലെ ക്രിക്കറ്റ് താരങ്ങളെ പരിഗണിച്ചുള്ള മികച്ച ഫിറ്റ്‌നസുള്ള താരങ്ങളുടെ പ്ലേയിങ് 11 പരിശോധിക്കാം.


മാര്‍ട്ടിന്‍ ഗുപ്റ്റില്‍-ഡേവിഡ് വാര്‍ണര്‍

മാര്‍ട്ടിന്‍ ഗുപ്റ്റില്‍-ഡേവിഡ് വാര്‍ണര്‍

ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറും ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍. ഗുപ്റ്റില്‍ 2015ലെ ഏകദിന ലോകകപ്പില്‍ ഇരട്ട സെഞ്ച്വറിയിട്ടുള്ള താരമാണ്. മികച്ച ഫിറ്റ്‌നസുള്ള ഗുപ്റ്റില്‍ ഫീല്‍ഡിങ്ങിലും മികവ് കാട്ടുന്നു. വേഗത്തില്‍ പന്തിന് പിന്നാലെ ഓടാനും ഡൈവിങ് ക്യാച്ചുകള്‍ എടുക്കാനും അദ്ദേഹത്തിന് മികവുണ്ട്. ഡേവിഡ് വാര്‍ണറും മികച്ച കായിക ക്ഷമതയുള്ള താരമാണ്. പന്തിനെ പിറകെ ദീര്‍ഘദൂരം ഓടി ബൗണ്ടറി തടയുന്നതില്‍ അദ്ദേഹം മിടുക്കനാണ്.

വിരാട് കോലി,നിക്കോളാസ് പുരാന്‍,ബെന്‍ സ്റ്റോക്‌സ്

വിരാട് കോലി,നിക്കോളാസ് പുരാന്‍,ബെന്‍ സ്റ്റോക്‌സ്

യുവതാരങ്ങളെല്ലാം മാതൃകയാക്കുന്ന ഫിറ്റ്‌നസിനുടമയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഈ പ്ലേയിങ് 11ന്റെയും നായകന്‍ കോലിയാണ്. റണ്‍സിനായുള്ള ഓട്ടത്തിലും പന്തിന് പിന്നാലെയുള്ള ഓട്ടത്തിലും ഡൈവിങ് ക്യാച്ചുകളിലുമെല്ലാം അസാമാന്യ കായികക്ഷമത കോലിക്കുണ്ട്. വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കോളാസ് പുരാനാണ് അഞ്ചാമന്‍. വെടിക്കെട്ട് ബാറ്റ്‌സ്മാനായ പുരാന്‍ വേഗത്തില്‍ ഓടാന്‍ കെല്‍പ്പുള്ള താരവും ശരീര ഭംഗി സംരക്ഷിക്കുകയും ചെയ്യുന്ന താരമാണ്. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സും ഇക്കാര്യത്തില്‍ പിന്നിലല്ല. ഏറെ നേരം ക്രീസില്‍ നിന്നാലും തളരാതെ ബാറ്റ് ചെയ്യുന്ന സ്റ്റോക്‌സ് മികച്ച കായിക ക്ഷമത എപ്പോഴും കാത്ത് സൂക്ഷിക്കുന്നു.

ജോസ് ബട്‌ലര്‍,രവീന്ദ്ര ജഡേജ,മിച്ചല്‍ സാന്റ്‌നര്‍

ജോസ് ബട്‌ലര്‍,രവീന്ദ്ര ജഡേജ,മിച്ചല്‍ സാന്റ്‌നര്‍

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ മികച്ച ഫിറ്റ്‌നസുള്ള താരമാണ്. ടീമിലെ ആറാമനും വിക്കറ്റ് കീപ്പറും അദ്ദേഹമാണ്. ഏഴാം നമ്പറില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. ഫീല്‍ഡിങ്ങിലെ ഓട്ടത്തിലും റണ്ണിനായുള്ള ഓട്ടത്തിലും ജഡേജ മിടുക്കനാണ്. ടെസ്റ്റില്‍ ഏറെ നേരം ബാറ്റ് ചെയ്യുകയും നിരവധി ഓവറുകള്‍ പന്തെറിയുകയും ചെയ്യാന്‍ ജഡേജയ്ക്ക് മികവുണ്ട്. ന്യൂസീലന്‍ഡിന്റെ സ്പിന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ സാന്റ്‌നറാണ് എട്ടാമന്‍.മികച്ച ശരീര ഭംഗിയുള്ള താരം കൂടിയാണ് അദ്ദേഹം.

ഷഹീന്‍ അഫ്രീദി,ട്രന്റ് ബോള്‍ട്ട്,പാറ്റ് കമ്മിന്‍സ്

ഷഹീന്‍ അഫ്രീദി,ട്രന്റ് ബോള്‍ട്ട്,പാറ്റ് കമ്മിന്‍സ്

പാകിസ്താന്റെ യുവ പേസര്‍ ഷഹീന്‍ അഫ്രീദി മികച്ച കായിക ക്ഷമത കാത്ത് സൂക്ഷിക്കുന്ന താരമാണ്. മൂന്ന് ഫോര്‍മാറ്റിലും നിലവില്‍ അദ്ദേഹം സജീവ സാന്നിധ്യമാണ്. ന്യൂസീലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ടാണ് ടീമിലെ മറ്റൊരു താരം. ബൗണ്ടറി ലൈനില്‍ പറക്കും ക്യാച്ചുകള്‍ നേടി പല തവണ അദ്ദേഹം ഞെട്ടിച്ചിട്ടുണ്ട്. കൂടാതെ അതിവേഗത്തില്‍ ഓടാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സാണ് 11ാമന്‍.അതിവേഗത്തില്‍ പന്തെറിയാന്‍ സാധിക്കുന്ന കമ്മിന്‍സ് ലോങ് റണ്ണിന് ശേഷമാണ് പന്തെറിയുന്നത്. എന്നിട്ടും ടെസ്റ്റില്‍ നിരവധി ഓവറുകള്‍ ചെയ്യാന്‍ സാധിക്കുന്നുവെന്നത് അദ്ദേഹത്തിന്റെ ഫിറ്റ്‌നസിന്റെ കരുത്താണ്.

Story first published: Monday, May 31, 2021, 12:55 [IST]
Other articles published on May 31, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+