Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലിയുടെ ഫിറ്റ്‌നസ്: 10 രഹസ്യങ്ങള്‍

ജൂനിയര്‍ സച്ചിനാണോ... ലോകകപ്പില്‍ പാകിസ്താനുമായുള്ള കളിക്ക് ശേഷം മാന്‍ ഓഫ് ദ മാച്ച് വാങ്ങുമ്പോള്‍ അവതാരകന്റെ ചോദ്യം. കുറച്ച് നേരം നിശബ്ദനായി നിന്നു. പിന്നെ തന്ത്രപൂര്‍വ്വം കോലി വിഷയം മാറ്റി. കളിയെക്കുറിച്ച് മാത്രം പറഞ്ഞു. തോല്‍ക്കുന്നത് എനിക്കിഷ്ടമല്ല. എപ്പോഴും ജയിക്കാനാണ് ആഗ്രഹം. അത് ജന്മനാ അങ്ങനെയാണ്.

ജന്മനാ കിട്ടിയ പ്രതിഭയും ആക്രമണോത്സുകതയും മാത്രമല്ല, മികച്ച ഫിറ്റ്‌നസുമുണ്ട് കോലിയുടെ കൂട്ടിന്. പരിക്ക് മൂലം കോലിക്ക് അധികം കളികളൊന്നും നഷ്ടമായിട്ടില്ല. മറിച്ച് ശസ്ത്രക്രിയകളുടെ കൂമ്പാരമായിരുന്നു സച്ചിന്റെ കളിജീവിതം. തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയിലും കോലി തന്റെ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നത് എങ്ങനെയാണ്.

വലിക്കാതെയും കുടിക്കാതെയും കഷ്ടപ്പെട്ടാണ് കോലി ഈ ഫിറ്റ്‌നസ് ഇങ്ങനെ സൂക്ഷിക്കുന്നത്. കാണൂ, കോലിയുടെ ഫിറ്റ്‌നസ് രഹസ്യങ്ങള്‍ പത്തെണ്ണം.

5 ദിവസം ശ്രമം, 2 ദിവസം വിശ്രമം!

5 ദിവസം ശ്രമം, 2 ദിവസം വിശ്രമം!

അടുത്തിടെ ഒരു അഭിമുഖത്തിലാണ് കോലി ഈ രഹസ്യം വെളിപ്പെടുത്തിയത്. അഞ്ച് ദിവസം ജിമ്മില്‍. കടുത്ത പരിശീലനം. വ്യായാമ മുറകള്‍. ബാക്കി രണ്ട് ദിവസം വിശ്രമം മാത്രം. കഷ്ടപ്പെട്ട് പണിയില്ല.

വലിയില്ല കുടിയില്ല

വലിയില്ല കുടിയില്ല

ചീത്ത ശീലങ്ങള്‍ ഒന്നുമില്ല. പുകവലിക്കില്ല. മദ്യപിക്കില്ല. ശരീരത്തിന് ദോഷം ചെയ്യുന്ന ശീലങ്ങളൊന്നുമില്ല.

നാനും ബട്ടര്‍ ചിക്കനും

നാനും ബട്ടര്‍ ചിക്കനും

കടുത്ത ഡയറ്റാണ് കോലിയുടെ ആരോഗ്യ രഹസ്യത്തിന് പിന്നിലുള്ളത്. നാനും ബട്ടര്‍ ചിക്കനുമാണ് കോലിയുടെ ഇഷ്ടഭക്ഷണം. എന്ന് കരുതി തട്ടിക്കയറ്റുകയൊന്നുമില്ല.

ഒരു ദിവസം ഫുഡ്ഡടി മാത്രം

ഒരു ദിവസം ഫുഡ്ഡടി മാത്രം

ആഴ്ചയില്‍ ഒരു ദിവസം കണ്ണും പൂട്ടി ഫുഡ്ഡടിക്കും. പിറ്റേദിവസം അതും കൂടി കഷ്ടപ്പെട്ട് കത്തിച്ചുകളയും എന്ന് മാത്രം.

രാത്രി കുറച്ച് മാത്രം

രാത്രി കുറച്ച് മാത്രം

ഡിന്നര്‍ വളരെ കുറച്ച് മാത്രം. ലഘുവായ രാത്രിഭക്ഷണം ഫിറ്റ്‌നസിന് പ്രധാനമാണ് എന്ന് കോലി പറയുന്നു

വെളളം കുടിയുണ്ട്, സാധാരണ വെള്ളം

വെളളം കുടിയുണ്ട്, സാധാരണ വെള്ളം

ആവശ്യത്തിനും അധിലധികവും വെള്ളം കുടിക്കണം. അത് കോലിക്ക് പ്രധാനമാണ്.

വെയ്‌റ്റെടുക്കണം

വെയ്‌റ്റെടുക്കണം

എന്തൊക്കെയാണ് കോലി ജിമ്മില്‍ ചെയ്യുന്നത്. വെയ്റ്റ് ലിഫ്റ്റിംഗാണ് പ്രധാനം. ഭാരം കൂടാതെ നോക്കണം. കാര്‍ഡിയോ നമ്പരുകളുമുണ്ട്ട

കളികളുണ്ട്

കളികളുണ്ട്

ക്രിക്കറ്റ് പ്രാക്ടീസിന് പുറമേ ലഘുവായ കളികളിലും കോലി ഏര്‍പ്പെടാറുണ്ട്. വോളിബോള്‍ ഒക്കെ കളിക്കും

ഫോക്കസ് ഫോക്കസ്

ഫോക്കസ് ഫോക്കസ്

ഏത് ടെന്‍ഷനും സമ്മര്‍ദ്ദവും മാറ്റിയെടുക്കാന്‍ കോലിയുടെ പക്കല്‍ ഒരു നമ്പരുണ്ട്. ഫോക്കസ് എന്നാണ് കോലി അതിനെ വിളിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ തിളങ്ങാന്‍ ഫോക്കസ്ഡ് ആയേ പറ്റൂ.

രണ്ട് ദിവസം നോ പണി

രണ്ട് ദിവസം നോ പണി

നേരത്തെ പറഞ്ഞില്ലേ, രണ്ട് ദിവസം വിശ്രമിക്കാനുള്ളതാണ്. 5 ദിവസത്തെ പണിക്ക് ശേഷം ശരീരം പഴയ രീതിയിലെത്തണം. അതിനാണ് ഈ 2 ദിവസം

Story first published: Monday, February 16, 2015, 14:38 [IST]
Other articles published on Feb 16, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+