For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലസിത് മലിംഗ തിരിച്ചുവരുന്നു; പ്രതീക്ഷയോടെ ശ്രീലങ്ക

By Anwar Sadath

കൊളംബൊ: മുന്‍നിര താരങ്ങളുടെ വിരമിക്കല്‍കാരണം പ്രതിസന്ധിയിലായ ശ്രീലങ്കന്‍ ക്രിക്കറ്റിന് പ്രതീക്ഷയായി ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ തിരിച്ചുവരുന്നു. കാല്‍മുട്ടിലെ പരിക്കുകാരണം ഏറെനാളായി ടീമില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ശ്രീലങ്കയുടെ മുന്‍നിര ബൗളര്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയോടെയാണ് മലിംഗ ടീമില്‍ മടങ്ങിയെത്തുന്നത്. ഫിബ്രുവരി 17ന് മെല്‍ബണിലാണ് പരമ്പരയിലെ ആദ്യ മത്സരം.

2016 ഫിബ്രവരിയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് മലിംഗ അവസാനമായി ടീമിനുവേണ്ടി കളത്തിലിറങ്ങിയത്. പിന്നീട് പലവിധ പരിക്കുകള്‍ കാരണം ടീമില്‍ നിന്നും പുറത്തുനില്‍ക്കുകയായിരുന്നു ഈ മുപ്പത്തിമൂന്നുകാരന്‍. ശ്രീലങ്കയ്ക്കുവേണ്ടി ഇതുവരെ 191 ഏകദിന മത്സരങ്ങളിലും 62 ടി20 മത്സരങ്ങളും മലിംഗ കളിച്ചിട്ടുണ്ട്.

malinga

ആഞ്ജലോ മാത്യൂസിന്റെ അഭാവത്തില്‍ ഇപ്പോള്‍ ടീമിനെ നയിക്കുന്നത് ഉപുല്‍ തരംഗയാണ്. തരംഗ തന്നെയാകും ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലും ടീമിന്റെ ക്യാപ്റ്റന്‍. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ടീമിനെ നയിച്ചത് ദിനേഷ് ചാന്ദിമാല്‍ ആയിരുന്നു. എന്നാല്‍ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ചാന്ദിമാലിന് ടീമില്‍ സ്ഥാനം നഷ്ടമായി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര വിജയം ഒഴിച്ചു നിര്‍ത്തിയാല്‍ രാജ്യത്തിന് പുറത്ത് കാര്യമായ വിജയം നേടാന്‍ അടുത്തകാലത്തായി ശ്രീലങ്കയ്ക്ക് കഴിഞ്ഞിട്ടില്ല. മഹേല ജയവര്‍ധനെ, കുമാര്‍ സങ്കക്കാരെ, ദില്‍ഷന്‍ തുടങ്ങിയവരുടെ അഭാവമാണ് ടീമിന് തിരിച്ചടിയായത്.

Story first published: Friday, February 10, 2017, 8:50 [IST]
Other articles published on Feb 10, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+