Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവ ശ്രീലങ്കയെ നാണംകെടുത്തി... ഇന്ത്യന്‍ ജയം ഇന്നിങ്‌സിന്, വിജയം പൂര്‍ത്തിയാക്കി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍...

കൊളംബോ: ഒന്നാം യൂത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ യുവ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ശ്രീലങ്ക അണ്ടര്‍ 19 നെയാണ് ഇന്ത്യ അണ്ടര്‍ 19 ടീം പരാജയപ്പെടുത്തിയത്. ശ്രീലങ്കന്‍ മണ്ണില്‍ ഇന്നിങ്‌സിനും 21 റണ്‍സിനുമായിരുന്നു ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ വിജയം. ഇതിഹാസ താരം സചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം നടത്തിയ മല്‍സരം കൂടിയായിരുന്നു ഇത്. വിജയത്തോടെ രണ്ട് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

arjun

ലങ്കയെ എറിഞ്ഞൊതുക്കി ഇന്ത്യ


ബാറ്റ്‌സ്മാന്‍മാര്‍ക്കു പിന്നാലെ ഇന്ത്യന്‍ ബൗളര്‍മാരും കൊളംബോയില്‍ നിറഞ്ഞാടുകയായിരുന്നു. ഇന്ത്യ നല്‍കിയ 589 റണ്‍സ് ശ്രീലങ്കന്‍ ബാറ്റിങ് നിരയ്ക്ക് എത്തിപിടിക്കാന്‍ കഴിയുന്നതിലും അപ്പുറമായി മാറുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത ലങ്ക 244 റണ്‍സെടുത്തപ്പോഴാണ് ഇന്ത്യ 589 റണ്‍സിലൂടെ മറുപടി നല്‍കിയത്. ആയുഷ് ബഡോനിയുടെയും (185*) ആതര്‍വ തയ്‌ഡെയും (113) സെഞ്ച്വറികളാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തേകിയത്.

ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കുകായെന്ന ലക്ഷ്യത്തോടെയിറങ്ങിയ ശ്രീലങ്കയ്ക്ക് ഇന്ത്യന്‍ ബൗളിങ് നിരയ്ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. നിഷാന്‍ മഡുസ്‌കയാണ് (104) രണ്ടാമിന്നിങ്‌സില്‍ ലങ്കയുടെ ടോപ്‌സ്‌കോറര്‍. 118 പന്തില്‍ 17 ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് മഡുസ്‌കയുടെ ഇന്നിങ്‌സ്.

അഞ്ച് വിക്കറ്റുമായി മോഹിത് ജാന്‍ഗ്രാ; പൂര്‍ത്തിയാക്കി അര്‍ജുന്‍


അഞ്ച് വിക്കറ്റ് വീഴ്ത്തിയ മോഹിത് ജാന്‍ഗ്രായാണ് രണ്ടാമിന്നിങ്‌സില്‍ ലങ്കയെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. ആയുഷ് ബഡോനി രണ്ടും അര്‍ജുന്‍് ടെണ്ടുല്‍ക്കര്‍, ആകാശ് പാണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നിപുന്‍ മലിങ്കയെ ഹര്‍ഷ് ടയാഗിയുടെ കൈകളിലെത്തിച്ച് അര്‍ജുന്‍ ടെണ്ടുല്‍ക്കറാണ് ഇന്ത്യന്‍ വിജയം നേരത്തെയാക്കിയത്. രണ്ടാമിന്നിങ്‌സില്‍ ഒരു വിക്കറ്റാണ് അര്‍ജുന്‍ നേടിയത്. ഒന്നാമിന്നിങ്‌സിലും ഒരു ലങ്കന്‍ താരത്തെ പുറത്താക്കാന്‍ അര്‍ജുന് കഴിഞ്ഞിരുന്നു.

Story first published: Friday, July 20, 2018, 18:53 [IST]
Other articles published on Jul 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+