ഏകദിനത്തിലും യുവ ഇന്ത്യന്‍ കുതിപ്പ്... ശ്രീലങ്കയെ ആറു വിക്കറ്റിന് തകര്‍ത്തു
കൊളംബോ: ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയിലും യുവ ഇന്ത്യന്‍ കുതിപ്പ്. അണ്ടര്‍ 19 യൂത്ത് ഏകദിന ക്രിക്കറ്റില്‍ ആതിഥേയരായ ശ്രീലങ്കയെയാണ് യുവ ഇന്ത്യന്‍ ടീം പരാജയപ്പെടുത്തിയത്. ഓള്‍റൗണ്ട് മികവിലേറി ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയം ആഘോഷിക്കുകയായിരുന്നു. ഇതോടെ അഞ്ച് മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ 1-0ന്റെ ലീഡ് നേടുകയും ചെയ്തു.
ആതിഥേയരെ 143 റണ്‍സില്‍ എറിഞ്ഞൊതുക്കി
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ ഇന്ത്യ 38.4 ഓവറില്‍ 143 റണ്‍സില്‍ ഓള്‍ഔട്ടാക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അജയ് ദേവ് ഗൗണ്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മോഹിത് ജാന്‍ഗ്രാ, യാറ്റിന്‍ മാന്‍ഗ്‌വാനി, ആയുഷ് ബഡോനി എന്നിവരാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്. സിദ്ദാര്‍ഥ് ദേശായി ഒരു വിക്കറ്റ് നേടി. ശ്രീലങ്കന്‍ നിരയില്‍ ലക്ഷിത മാനാസിന്‍ഗെ (38), ക്യാപ്റ്റന്‍ നിപുന്‍ ധനഞ്ജയ പെരേര (33) എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്.

റാവത്ത്, ചൗദരി മികവില്‍ അനായാസം ഇന്ത്യ
മറുപടിയില്‍ ഓപ്പണര്‍ അനുജ് റാവത്തിന്റെ (50) അര്‍ധസെഞ്ച്വറിയും സമീര്‍ ചൗദരിയുടെ (31*) വെടിക്കെട്ട് ഇന്നിങ്‌സിന്റേയും മികവില്‍ 37.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 85 പന്തില്‍ അഞ്ച് ബൗണ്ടറി അടിച്ചാണ് റാവത്ത് ഇന്ത്യയുടെ ടോപ്‌സ്‌കോററായത്. 35 പന്ത് നേരിട്ട ചൗദരിയുടെ ഇന്നിങ്‌സില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications