ക്രിക്കറ്റ്: ഇന്ത്യ എക്ക് ഇന്നിങ്‌സ് ജയം... ദക്ഷിണാഫ്രിക്ക എ നാണംകെട്ടു
ബംഗളൂരു: ദക്ഷിണാഫ്രിക്ക എക്കെതിരായ ഒന്നാം അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ഇന്ത്യ എക്ക് ഉജ്ജ്വല ജയം. ഇന്ത്യയുടെ ഓള്‍റൗണ്ട് പ്രകടനത്തിനു മുന്നില്‍ ദക്ഷിണാഫ്രിക്ക ഇന്നിങ്‌സിനും 30 റണ്‍സിനും തകര്‍ന്നടിയുകയായിരുന്നു. വിജയത്തോടെ രണ്ട് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന്റെ ലീഡ് നേടി.

10 വിക്കറ്റ് നേട്ടവുമായി മുഹമ്മദ് സിറാജ്
രണ്ടിന്നിങ്‌സുകളിലായി 10 വിക്കറ്റ് വീഴ്ത്തിയ പേസര്‍ മുഹമ്മദ് സിറാജാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്. ഒന്നാമിന്നിങ്‌സില്‍ സിറാജ് അഞ്ച് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക 246 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.
സിറാജിനു പുറമേ നവ്ദീപ് സയ്‌നിയും രജ്‌നീഷ് ഗുര്‍ബാനിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. യുസ്‌വേന്ദ്ര ചഹാല്‍ ഒരു വിക്കറ്റ് നേടി. 94 റണ്‍സെടുത്ത റുഡി സെക്കന്‍ഡായിരുന്നു ഒന്നാമിന്നിങ്‌സില്‍ സന്ദര്‍ശകരുടെ ടോപ്‌സ്‌കോറര്‍.

ബാറ്റിങില്‍ മിന്നി അഗര്‍വാളും പ്രിത്വി ഷായും
മറുപടിയില്‍ ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും (220) പ്രിത്വി ഷായും (136) മിന്നിയപ്പോള്‍ ഇന്ത്യ എട്ട് വിക്കറ്റിന് 584 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഒന്നാമിന്നിങ്‌സ് ഡിക്ലയേര്‍ഡ് ചെയ്യുകയായിരുന്നു.
251 പന്തില്‍ 31 ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടുന്നതാണ് അഗര്‍വാളിന്റെ ഇന്നിങ്‌സ്. 196 പന്ത് നേരിട്ട ഷാ 20 ബൗണ്ടറിയും ഒരു സിക്‌സറും കണ്ടെത്തി.

338 റണ്‍സിന്റെ ലീഡ് മറികടക്കാനാവാതെ സന്ദര്‍ശകര്‍
ഒന്നാമിന്നിങ്‌സില്‍ 338 റണ്‍സിന്റെ മികച്ച ലീഡാണ് ഇന്ത്യ നേടിയത്. രണ്ടാമിന്നിങ്‌സിലും ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് സിറാജ് ചുക്കാന്‍ പിടിച്ചപ്പോള്‍ നാലാംദിനം ദക്ഷിണാഫ്രിക്ക 308 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.
രണ്ടാമിന്നിങ്‌സിലും സിറാജ് അഞ്ച് വിക്കറ്റുമായി ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചു. രജ്‌നീഷ് ഗുര്‍ബാനി രണ്ടും സയ്‌നി, അക്ഷര്‍ പട്ടേല്‍, ചഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
94 റണ്‍സുമായി രണ്ടാമിന്നിങ്‌സിലും സെക്കന്‍ഡ് ദക്ഷിണാഫ്രിക്കയുടെ ടോപ്‌സ്‌കോററായി. സുബായര്‍ ഹംഷ (63), ഷോണ്‍ വോന്‍ ബെര്‍ഗ് (50) എന്നിവരാണ് ആഫ്രിക്കന്‍ നിരയിലെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications