For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒന്നാം ടെസ്റ്റ്: ദക്ഷിണാഫ്രിക്കയെ എറിഞ്ഞു വീഴ്ത്തി; ശ്രീലങ്ക മികച്ച ലീഡിലേക്ക്

ഗല്ലെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് മേല്‍ക്കൈ. ഒന്നാമിന്നിങ്‌സില്‍ 287 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ നേടിയ ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ ഒന്നാമിന്നിങ്‌സില്‍ എറിഞ്ഞുവീഴ്ത്തുകയായിരുന്നു. ലങ്കന്‍ ബൗൡങ് ആക്രമണത്തിനു മുന്നില്‍ 126 റണ്‍സിന് ദക്ഷിണാഫ്രിക്ക കൂടാരം കയറുകയായിരുന്നു.

Srilanka-SouthAfrica

നാല് വിക്കറ്റ് വീഴ്ത്തിയ ദില്‍റുവാന്‍ പെരേരയും മൂന്ന് വിക്കറ്റ് നേടിയ സുരങ്ക ലക്മലുമാണ് ആഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ നാശംവിതച്ചത്. രംഗനാ ഹെരാത്ത് രണ്ടും ലക്ഷാന്‍ സന്‍ഡാകന്‍ ഒരു വിക്കറ്റും നേടി. 88 പന്തില്‍ അഞ്ച് ബൗണ്ടറി സഹിതം 49 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്‌സ്‌കോറര്‍.

ലീഡ് നേടി രണ്ടാമിന്നിങ്‌സ് ബാറ്റിങാരംഭിച്ച ശ്രീലങ്ക മൂന്നാംദിനം 37 ഓവറില്‍ നാല് വിക്കറ്റിന് 111 റണ്‍സെന്ന നിലയിലാണ്. ആറ് വിക്കറ്റ് ശേഷിക്കേ ആതിഥേയര്‍ക്ക് 272 റണ്‍സിന്റെ മികച്ച ലീഡായി.

ഒന്നാമിന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ദിമുത് കരുണരത്‌നെ രണ്ടാമിന്നിങ്‌സിലും ലങ്കന്‍ നിരയില്‍ തിളങ്ങി. 80 പന്തില്‍ ഏഴ് ബൗണ്ടറിയോടെ 60 റണ്‍സെടുത്താണ് കരുണരത്‌നെ പുറത്തായത്. രണ്ടാമിന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ് മൂന്ന് വിക്കറ്റ് നേടി.

Story first published: Friday, July 13, 2018, 19:55 [IST]
Other articles published on Jul 13, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+