രക്ഷകനായി ദിമുത് കരുണരത്‌നെയുടെ ഒറ്റയാള്‍ പോരാട്ടം; ശ്രീലങ്ക 287ന് പുറത്ത്
ഗല്ലെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്കയുടെ രക്ഷകനായി ദിമുത് കരുണരത്‌നെ. ഒരുവശത്ത് ദക്ഷിണാഫ്രിക്ക ലങ്കന്‍ ബാറ്റിങ് നിരയെ കശാപ്പ് ചെയ്തപ്പോള്‍ മറുവശത്ത് ഒറ്റയാള്‍ പോരാട്ടത്തിലൂടെ കരുണരത്‌നെ ചെറുത്ത് നില്‍ക്കുകയായിരുന്നു. ഓപ്പണറായ കരുണരത്‌നെ തകര്‍പ്പന്‍ സെഞ്ച്വറിയിലൂടെ (158*) ലങ്കയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുകയായിരുന്നു.

കരുണരത്‌നെയുടെ ഒറ്റയാള്‍ പോരാട്ട മികവില്‍ ശ്രീലങ്ക ഒന്നാമിന്നിങ്‌സില്‍ 287 റണ്‍സെടുത്ത് പുറത്തായി. അതില്‍ 158 റണ്‍സും കരുണരത്‌നെയുടെ സംഭാവനയായിരുന്നു. പുറത്താവാതെ 222 പന്തില്‍ 13 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് കരുണരത്‌നെയുടെ നിര്‍ണായക ഇന്നിങ്‌സ്.
ധനുഷ്‌ക ഗുണതിലക (26), ലക്ഷാന്‍ സന്‍ഡാകന്‍ (25), കുശാല്‍ മെന്‍ഡിസ് (24) എന്നിവരാണ് ലങ്കന്‍ നിരയിലെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാണ്ട നാലും ടബറെയ്‌സ് ഷംസി മൂന്നും വിക്കറ്റ് വീഴ്ത്തി തിളങ്ങി. വെര്‍ണോണ്‍ ഫിലാന്‍ഡന്‍, ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications