For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒന്നാം ടെസ്റ്റ്: ശ്രീലങ്ക നാണംകെട്ടു, ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നിങ്‌സ് ജയം

സെഞ്ച്വൂറിയന്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നിങ്‌സ് ജയം. ആതിഥേയരായ ദക്ഷിണാഫ്രിക്ക ഇന്നിങ്‌സിനും 45 റണ്‍സിനുമാണ് വിജയം സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ 225 റണ്‍സ് ലീഡ് നേടിയ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ രണ്ടാം ഇന്നിങ്‌സില്‍ 180 റണ്‍സില്‍ ഒതുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 396 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 621 റണ്‍സാണ് അടിച്ചെടുത്തത്. തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ഫഫ് ഡുപ്ലെസിസാണ് കളിയിലെ താരം. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ 1-0ന് ദക്ഷിണാഫ്രിക്ക മുന്നിലെത്തി.

കൂറ്റന്‍ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ശ്രീലങ്കയ്ക്കുവേണ്ടി കുശാല്‍ പെരേര (64),വനിന്‍ഡു ഹസരങ്ക (59) എന്നിവര്‍ക്ക് മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചത്. നായകന്‍ ദിമുത് കരുണരത്‌ന (6),കുശാല്‍ മെന്‍ഡിസ് (0),ധനുന്‍ ഷണക (6) എന്നിവരെല്ലാം നിരാശപ്പെടുത്തി. ദിനേഷ് ചണ്ഡിമാല്‍,നിരോഷന്‍ ഡിക്വെല്ല (10) എന്നിവര്‍ക്കും രണ്ടാം ഇന്നിങ്‌സില്‍ തിളങ്ങാനായില്ല. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലൂങ്കി എന്‍ഗിഡി,ആന്‍ റിച്ച് നോക്കിയേ,വിയാന്‍ മുല്‍ഡര്‍,ലൂത്തോ സിപാംല എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.

savssltest

നേരത്തെ ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 396 എന്ന ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കാന്‍ ശ്രീലങ്കയ്ക്കായി. ദിനേഷ് ചണ്ഡിമാല്‍ (85),ധനഞ്ജയ് ഡി സില്‍വ (79),നിരോഷന്‍ ഡിക്വെല്ല (49),ധസുന്‍ ഷനക (66) എന്നിവരുടെ പ്രകടനമാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. നായകന്‍ ദിമുത് കരുണരത്‌ന (22),കുശാല്‍ മെന്‍ഡിസ് (12),കുശാല്‍ പെരേര (16) എന്നിവര്‍ക്ക് ആദ്യ ഇന്നിങ്‌സില്‍ തിളങ്ങാനായില്ല. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലൂക്കോ സിപാംല നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വിയാന്‍ മുല്‍ഡര്‍ മൂന്ന് വിക്കറ്റും ലൂങ്കി എന്‍ഗിഡി,ആന്‍ റിച്ച് നോക്കിയേ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി മുന്‍ നായകന്‍ ഡുപ്ലെസിസ് (199) സെഞ്ച്വറിയോടെ തിളങ്ങി. ഒരു റണ്‍സിനാണ് അദ്ദേഹത്തിന് സെഞ്ച്വറി നഷ്ടമായത്. ധനഞ്ജയ് ഡി സില്‍വയെ ബൗണ്ടറി കടത്താനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. ഡീന്‍ എല്‍ഗര്‍ (95),എയ്ഡന്‍ മാര്‍ക്രം (68),ടെംബ ബവുമ (71),കേശവ് മഹാരാജ് (73) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി. ശ്രീലങ്കയ്ക്കുവേണ്ടി വനിന്‍ഡു ഹസരങ്ക നാല് വിക്കറ്റും വിശ്വ ഫെര്‍ണാണ്ടോ മൂന്നും ദസന്‍ ഷണക രണ്ട് വിക്കറ്റും ലഹിരു കുമാര ഒരു വിക്കറ്റും വീഴ്ത്തി.

Story first published: Wednesday, December 30, 2020, 9:43 [IST]
Other articles published on Dec 30, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+