Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ടെസ്റ്റ്: എല്‍ഗറും ഡുപ്ലെസിയും മാര്‍ക്രമും തിളങ്ങി, ശ്രീലങ്കയ്‌ക്കെതിരേ തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക

സെഞ്ച്വൂറിയന്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക തിരിച്ചടിക്കുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ നേടിയ 396 റണ്‍സിന് മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെന്ന നിലയിലാണ്. ആറ് വിക്കറ്റ് ശേഷിക്കെ സന്ദര്‍ശകരേക്കാള്‍ 79 റണ്‍സിന് മാത്രമാണ് ദക്ഷിണാഫ്രിക്ക. ഡീന്‍ എല്‍ഗര്‍ (95), എയ്ഡന്‍ മാര്‍ക്രം (68),ഫഫ് ഡുപ്ലെസിസ് (55*) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ടീമിന് കരുത്തായത്. ഡുപ്ലെസിസിനൊപ്പം ടെംബ ബവുമയാണ് (41) ക്രീസില്‍.

ദക്ഷിണാഫ്രിക്കയ്ക്ക് സ്വപ്‌ന തുല്യമായ തുടക്കമാണ് ഡീന്‍ എല്‍ഗറും എയ്ഡന്‍ മാര്‍ക്രമും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 141 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എല്‍ഗര്‍ 130 പന്തുകള്‍ നേരിട്ട് 16 ബൗണ്ടറി നേടിയപ്പോള്‍ 94 പന്തുകള്‍ നേരിട്ട് 14 ബൗണ്ടറി മാര്‍ക്രമും സ്വന്തമാക്കി. മൂന്നാമന്‍ റാസി വാന്‍ ഡെര്‍ ഡൂസന്‍ (15) പെട്ടെന്ന് മടങ്ങിയെങ്കിലും മുന്‍ നായകന്‍ ഡുപ്ലെസിസ് തിളങ്ങിയത് ടീമിന് കരുത്തായി. 81 പന്തുകള്‍ നേരിട്ട് 9 ബൗണ്ടറി ഉള്‍പ്പെടെയാണ് ഡുപ്ലെസിസ് ക്രീസില്‍ തുടരുന്നത്.

savssltest

നായകന്‍ ക്വിന്റന്‍ ഡീകോക്ക് (18) നിരാശപ്പെടുത്തി. അതിവേഗം റണ്‍സുയര്‍ത്താനുള്ള ഡീകോക്കിന്റെ ശ്രമമാണ് പിഴച്ചത്. ബവുമ-ഡുപ്ലെസിസ് കൂട്ടുകെട്ടിന്റെ പ്രകടനം നിര്‍ണ്ണായകമാണ്.ശ്രീലങ്കയ്ക്കുവേണ്ടി വിശ്വ ഫെര്‍ണാണ്ടോ,ധസുന്‍ ഷണക,വനിന്‍ഡു ഹസരങ്ക,ലഹിരു കുമാര എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 396 റണ്‍സിന് ദക്ഷിണാഫ്രിക്ക കൂടാരം കയറ്റി. ദിനേഷ് ചണ്ഡിമാല്‍ (85),ധനഞ്ജയ് ഡി സില്‍വ (79),ധസുന്‍ ഷണക (66),നിരോഷന്‍ ഡിക്വെല്ല (49) എന്നിവരുടെ പ്രകടനമാണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇടവേളയ്ക്ക് ശേഷം കളിക്കാനിറങ്ങിയെങ്കിലും അതൊന്നും ബാധിക്കാതെ ബാറ്റ് ചെയ്യാന്‍ ശ്രീലങ്കയ്ക്കായി. ഏറെ നാളായി ടീമിന് പുറത്തായിരുന്ന ചണ്ഡിമാലിന്റെ പ്രകടനമാണ് ശ്രദ്ധേയമായത്.

മധ്യനിരയിലെ ധസുന്‍ ഷണക,നിരോഷന്‍ ഡിക്വെല്ല എന്നിവരുടെ പ്രകടനവും ടീമിന് നിര്‍ണ്ണായകമായി. നായകന്‍ ദിമുത് കരുണരത്‌ന (22),കുശാല്‍ പെരേര (16),കുശാല്‍ മെന്‍ഡീസ് (12) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലൂത്തോ സിപാംല നാലും വിയാന്‍ മുല്‍ഡര്‍ മൂന്നും വിക്കറ്റും വീഴ്ത്തിയപ്പോള്‍ ലൂങ്കി എന്‍ഗിഡി,ആന്റിച്ച് നോക്കിയേ ഓരോ വിക്കറ്റും പങ്കിട്ടു.

Story first published: Monday, December 28, 2020, 9:41 [IST]
Other articles published on Dec 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+