Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കിവികള്‍ക്കു മുന്നില്‍ കടുവകള്‍ മുട്ടുമടക്കി; ബംഗ്ലാദേശിനെതിരെ ന്യൂസിലാന്‍ഡിന് ഇന്നിങ്‌സ് ജയം

ഹാമില്‍റ്റണ്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ന്യൂസിലാന്‍ഡിന് തകര്‍പ്പന്‍ ജയം. മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ കിവീസ് ഇന്നിങ്‌സിനും 52 റണ്‍സിനും ബംഗ്ലാ കടുവകളെ തോല്‍പ്പിക്കുകയായിരുന്നു. ബംഗ്ലാദേശ് 234, 429. ന്യൂസിലാന്‍ഡ് 715/6 ഡിക്ലയേര്‍ഡ്.

തോല്‍വി ഒഴിവാക്കാനായി രണ്ടാമിന്നിങ്‌സില്‍ പൊരുതി നോക്കിയെങ്കിലും 429 റണ്‍സിന് ബംഗ്ലാദേശ് പുറത്താവുകയായിരുന്നു. സൗമ്യ സര്‍ക്കാരും (149) ക്യാപ്റ്റന്‍ മഹ്മൂദുല്ലയുമാണ് (146) രണ്ടാമിന്നിങ്‌സില്‍ ബംഗ്ലാ നിരയില്‍ പൊരുതി നോക്കിയത്. കിവീസിനായി രണ്ടാമിന്നിങ്‌സില്‍ ട്രെന്റ് ബോള്‍ട്ട് അഞ്ചും ടിം സോത്തി മൂന്നും വിക്കറ്റ് വീഴ്ത്തി തിളങ്ങി.

test

നേരത്തെ, ബംഗ്ലാദേശിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 234ന് മറുപടിയായി ന്യൂസിലാന്‍ഡ് ആറ് വിക്കറ്റിന് 715 റണ്‍സെടുത്ത് ഡിക്ലയേര്‍ഡ് ചെയ്യുകയായിരുന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന്റെ (200*) ഇരട്ട സെഞ്ച്വറിയും ടോം ലാതം (161), ജീറ്റ് റാവാല്‍ (132) എന്നിവരുടെ സെഞ്ച്വറിയുമാണ് ഒന്നാമിന്നിങ്‌സില്‍ ആതിഥേയര്‍ക്ക് കൂറ്റന്‍ സ്‌കോര്‍ നേടിക്കൊടുത്തത്. കെയ്ന്‍ വില്ല്യംസണനാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Sunday, March 3, 2019, 12:53 [IST]
Other articles published on Mar 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+