For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റ്: വില്യംസണ് സെഞ്ച്വറി, ന്യൂസീലന്‍ഡിന് മികച്ച സ്‌കോര്‍, പാകിസ്താന്റെ ഒരു വിക്കറ്റ് വീണു

മൗണ്ട് മൗന്‍ഗ്വൂനിയി: പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍.ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 431 റണ്‍സാണ് അടിച്ചെടുത്തത്. കെയ്ന്‍ വില്യംസണിന്റെ (129) സെഞ്ച്വറി പ്രകടനമാണ് കിവീസിനെ തുണച്ചത്. മറുപടിക്കിറങ്ങിയ പാകിസ്താന്‍ രണ്ടാം ദിനം കളി പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെന്ന നിലയിലാണ്. ആബിദ് അലി (19),മുഹമ്മദ് അബ്ബാസ് (0) എന്നിവരാണ് ക്രീസില്‍. ഒമ്പത് വിക്കറ്റ് ശേഷിക്കെ ന്യൂസീലന്‍ഡിനെക്കാള്‍ 401 റണ്‍സിന് പിന്നിലാണ് കിവീസ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ന്യൂസീലന്‍ഡിന്റെ തുടക്കം മോശമായിരുന്നു. ടോം ലാദം (4),ടോം ബ്ലന്‍ഡല്‍ (5) എന്നിവര്‍ പെട്ടെന്ന് മടങ്ങിയെങ്കിലും മൂന്നാം വിക്കറ്റിലെ വില്യംസണ്‍-റോസ് ടെയ്‌ലര്‍ കൂട്ടുകെട്ടാണ് കിവീസ് ഇന്നിങ്‌സിന് അടിത്തറയായത്. 151 പന്തുകള്‍ നേരിട്ട റോസ് ടെയ്‌ലര്‍ 10 ഫോറും 1 സിക്‌സും ഉള്‍പ്പെടെ മനോഹര ഇന്നിങ്‌സ് കാഴ്ചവെച്ച് മടങ്ങിയെങ്കിലും വില്യംസണ്‍ ടീമിനെ മുന്നോട്ട് നയിച്ചു. 120 റണ്‍സാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ അടിച്ചെടുത്തത്.

nzvspaktest

മധ്യനിരയും അവസരത്തിനൊത്ത് ഉയര്‍ന്നത് ആതിഥേയര്‍ക്ക് കരുത്തായി. ഹെന്റി നിക്കോള്‍സ് (56),ബിജെ വാല്‍ട്ടിങ് (73) എന്നിവരുടെ അര്‍ധ സെഞ്ച്വറിനേടി. നിക്കോള്‍സ് 137 പന്തുകള്‍ നേരിട്ട് 5 ഫോര്‍ പറത്തിയപ്പോള്‍ വാല്‍ട്ടിങ് 145 പന്തില്‍ 8 ഫോറും സ്വന്തമാക്കി.ഇരുവരും മികച്ച പിന്തുണ നല്‍കിയതോടെയാണ് കിവീസ് സ്‌കോര്‍ 400 കടന്നത്.

മിച്ചല്‍ സാന്റ്‌നര്‍ (19) പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും കെയ്ല്‍ ജാമിന്‍സന്‍ (32) നിര്‍ണ്ണായക സംഭാവന ചെയ്തു. ടിം സൗത്തി (0),നെയ്ല്‍ വാഗ്നര്‍ (19),ട്രന്റ് ബോള്‍ട്ട് (8*) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. പാകിസ്താനുവേണ്ടി ഷഹീന്‍ അഫ്രീദി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്പിന്നര്‍ യാസിര്‍ ഷാ മൂന്ന് വിക്കറ്റും വീഴ്ത്തി. മുഹമ്മദ് അബ്ബാസ്,ഫഹീം അഷറഫ്,നസീം ഷാ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

മറുപടിക്കിറങ്ങിയ പാകിസ്താന് ഷാന്‍ മസൂദിന്റെ (10) വിക്കറ്റാണ് നഷ്ടമായത്. കെയ്ല്‍ ജാമിന്‍സനാണ് മസൂദിനെ പുറത്താക്കിയത്. നായകന്‍ ബാബര്‍ അസാം ഇല്ലാതെ ഇറങ്ങുന്ന പാകിസ്താന്റെ ബാറ്റിങ് നിരയില്‍ ആര് അദ്ദേഹത്തിന്റെ വിടവ് നികത്തുമെന്ന് കണ്ടറിയണം. പാകിസ്താന്‍ ക്രിക്കറ്റ് മാനേജ്‌മെന്റിനെതിരേ വിമര്‍ശനം ശക്തമായുള്ള ഈ സാഹചര്യത്തില്‍ വലിയ തോല്‍വികള്‍ പരിശീലകന്‍ മിസ്ബാഹ് ഉള്‍ഹഖിന്റെ സ്ഥാനമടക്കം തെറിപ്പിച്ചേക്കും.

Story first published: Sunday, December 27, 2020, 13:31 [IST]
Other articles published on Dec 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+