കോലിക്കും ബിന്നിക്കും വെറും 1; ഭുവിക്കും ഷമിക്കും 'ഫിഫ്റ്റീസ്'!
നോട്ടിംഗ്ഹാം: ഒമ്പതാം നമ്പറിലും പതിനൊന്നാം നമ്പറിലും ഇറങ്ങുന്ന ബാറ്റ്‌സ്മാന്മാര്‍ അര്‍ദ്ധ സെഞ്ചുറി അടിക്കുന്ന ബാറ്റിംഗ് നിരയ്ക്ക് എവിടെയാണ് വാലറ്റം. നോട്ടിംഗ്ഹാമിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ബൗളിംഗിനെ അടിച്ചുപരത്തിയതും വിറപ്പിച്ചു വിട്ടതും സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കോലിയും സര്‍ ജഡേജയും ഒന്നുമല്ല, ഫാസ്റ്റ് ബൗളര്‍മാരായ മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറുമാണ്.
പത്താം വിക്കറ്റില്‍ 11 റണ്‍സാണ് ഭുവിയും ഷമിയും കൂടി അടിച്ചത്. ഇതില്‍ 58 ഭുവിക്കും 51 ഷമിക്കും. ഒമ്പതിന് 346 എന്ന നിലയില്‍ നിന്നും ഇരുവരും കൂടി ഇന്ത്യയെ എത്തിച്ചത് 457 എന്ന സ്വപ്‌ന സ്‌കോറിലേക്ക്. നേരത്തെ 82 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയും 146 റണ്‍സെടുത്ത മുരളി വിജയുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് അടിത്തറയിട്ടത്.
മറുപടി ബാറ്റിംഗില്‍ കുക്കിനെ നേരത്തെ പുറത്താക്കിയ ഇന്ത്യ കളിയില്‍ പിടിമുറുക്കുകയാണ്. കൂടുതല്‍ കളിവിശേഷങ്ങളിലേക്ക്

ഷമിയെന്തൊര് അടി
പതിനൊന്നാം നമ്പറിലിറങ്ങി അര്‍ദ്ധസെഞ്ചുറി അടിച്ച ഷമി ഇന്ത്യന്‍ ക്യാപ്റ്റന്റെ മാനം കാത്തു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കുക്കിന്റെ വിക്കറ്റും ഷമി വീഴ്ത്തി.

ഭുവിയെന്താ മോശമാ
ഐ പി എല്ലിലെ ഫോം അതേപോലെ ടെസ്റ്റ് ക്രിക്കറ്റിലേക്കും കൊണ്ടുവരികയാണ് ഭുവനേശ്വര്‍ കുമാര്‍. ടെസ്റ്റില്‍ പക്ഷേ ബാറ്റിംഗിലാണ് ഭുവി തിളങ്ങിയത്.

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്
82 റണ്‍സെടുത്ത ധോണിയാണ് മുരളി വിജയ്‌ക്കൊപ്പം ഇന്ത്യന്‍ ഇന്നിംഗ്‌സിനെ മുമ്പോട്ട് കൊണ്ടുപോയത്. എന്നാല്‍ ധോണി പുറത്തായതും മധ്യനിര തകര്‍ന്നു.

വിജയ് കലക്കി
146 റണ്‍സോടെ ഓപ്പണര്‍ മുരളി വിജയ് സീസണ് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്.

വീണുപോകുമോ
ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിനെ നയിക്കുന്നത് ഇഷാന്ത് ശര്‍മയാണ്. ബൗളിംഗിനിടെ ഇഷാന്ത്.

എന്താണിത് രഹാനെ?
ഇന്ത്യയുടെ രഹാനെയെ തകര്‍പ്പന്‍ ഒരു ക്യാച്ചിലൂടെ കുക്ക് പുറത്താക്കുന്നു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications