
ബോള്‍ട്ട് ഇളക്കി
മൂന്ന് വിക്കറ്റുകളോടെ ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബൗള്‍ട്ടാണ് ഇന്ത്യയുടെ ബോള്‍ട്ടിളക്കിയത്. സ്പിന്നര്‍ സാന്ത്‌നറും മൂന്ന് വിക്കറ്റ് വീഴ്ത്തി.

രഹാനെ
18 റണ്‍സെടുത്ത രഹാനെയുടെ വിക്കറ്റ് വീഴ്ത്തിയത് ക്രെയ്ഗാണ്. 36 പന്തില്‍ രണ്ട് ബൗണ്ടറികളോടെയാണ് രഹാനെ 18 റണ്‍സെടുത്തത്.

രോഹിത് ശര്‍മ
ക്ഷമയോടെ 35 റണ്‍സടിച്ച രോഹിത് ശര്‍മ വെറുതെ വിക്കറ്റ് കളഞ്ഞു. 67 പന്തില്‍ 35 റണ്‍സായിരുന്നു ശര്‍മയുടെ സമ്പാദ്യം.

അശ്വിന്‍
40 റണ്‍സെടുത്ത അശ്വിന്‍ മാത്രമാണ് വാലറ്റത്ത് പിന്നീട് പിടിച്ചുനിന്നത്. 76 പന്തില്‍ 7 ബൗണ്ടറികളോടെയായിരുന്നു അശ്വിന്റെ 40 റണ്‍സ്.

പൂജാരയുടെ ക്ലാസ്
മനോഹരമായ ഫുട് വര്‍ക്കും ഷോട്ടുകളുമായി കളം നിറഞ്ഞ ചേതേശ്വര്‍ പൂജാര 62 റണ്‍സാണ് അടിച്ചത്. 109 പന്തിലായിരുന്നു പൂജാരയുടെ 62 റണ്‍സ്. എട്ട് ബൗണ്ടറികളും പൂജാര പായിച്ചു. സ്പിന്നര്‍ സാന്ത്‌നറിനാണ് പൂജാരയുടെ വിക്കറ്റ്.

കോലി പരാജയപ്പെട്ടു
പത്ത് പന്തുകള്‍ മാത്രമേ ക്യാപ്റ്റന്‍ കോലി കളിച്ചുള്ളൂ. രണ്ട് ബൗണ്ടറികള്‍ അടക്കം 9 റണ്‍സെടുത്ത് ക്യാപ്റ്റന്‍ പുറത്തായി. വാഗ്നറുടെ പന്തില്‍ സാന്ത്‌നര്‍ പിടിച്ചാണ് കോലി ഔട്ടായത്.

മുരളി വിജയ്
65 റണ്‍സെടുത്ത മുരളി വിജയുടെ വിക്കറ്റ് വീഴ്ത്തിയത് സ്പിന്നര്‍ സോധിയാണ്. പുള്‍ ഷോട്ട് കളിക്കാനുള്ള ശ്രമം ലെഗ് സൈഡില്‍ വാട്‌ലിങിന്റെ കയ്യില്‍ ഒതുങ്ങി. 8 ഫോറുകളാണ് വിജയ് അടിച്ചത്

കെ എല്‍ രാഹുല്‍ പോയി
സ്‌കോര്‍ 41ല്‍ എത്തിയപ്പോള്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 39 പന്തില്‍ 1 സിക്‌സും 4 ഫോറും സഹിതം 32 റണ്‍സടിച്ച കെ എല്‍ രാഹുലാണ് പുറത്തായത്.

രോഹിതിന്റെ ഭാഗ്യം
ഭാഗ്യമാണോ ടീം മാനേജ്‌മെന്റിന്റെ താല്‍പര്യമാണോ എന്ന് പറയാന്‍ പറ്റില്ല രോഹിത് ശര്‍മയ്ക്ക് ഈ ടെസ്റ്റിലും അവസരം കിട്ടി. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലും പിന്നീട് നടന്ന സന്നാഹ മത്സരത്തിലും രോഹിത് ശരാശരി പ്രകടനം പോലും പുറത്തെടുത്തിരുന്നില്ല.

പൂജാരയും ഇന്‍
സാധാരണ രോഹിത് ടീമിലെത്തുമ്പോള്‍ സ്ഥാനം നഷ്ടപ്പെടാറുള്ളത് ചേതേശ്വര്‍ പൂജാരയ്ക്കാണ്. എന്നാല്‍ ദുലീപ് ട്രോഫിയിലെ മിന്നും പ്രകടനം പൂജാരയുടെ സ്ഥാനം ഉറപ്പിച്ചു.

ധവാന്‍ ടീമിന് പുറത്ത്
തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ഒടുവില്‍ ശിഖര്‍ ധവാനെ പുറത്തിരുത്തിയാണ് ഇന്ത്യ ഒന്നാം ടെസ്റ്റിന് ഇറങ്ങിയത്. മുരളി വിജയും കെ എല്‍ രാഹുലുമാണ് ഓപ്പണിംഗില്‍.

ടീം ഇങ്ങനെ
കോലി, രഹാനെ, എന്നിവരാണ് ടീമിലെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. ഉമേഷ് യാദവ്, ഷമി എന്നിവര്‍ ഫാസ്റ്റ് ബൗളിംഗിന്, അശ്വിനും ജഡേജയും സ്പിന്‍. വൃദ്ധിമാന്‍ സാഹയാണ് വിക്കറ്റ് കീപ്പര്‍.


Click it and Unblock the Notifications