ഇംഗ്ലണ്ട് പിടിക്കാന്‍ പാകിസ്താന്‍; ആദ്യ ദൗത്വം നാളെ മുതല്‍
ലണ്ടന്‍: ഇംഗ്ലണ്ട്-പാകിസ്താന്‍ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ ലണ്ടനില്‍ തുടക്കം. രണ്ടു മല്‍സരങ്ങളടങ്ങിയ പരമ്പരയാണ് ഇംഗ്ലണ്ടിനെതിരേ പാകിസ്താന്‍ കളിക്കുക. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഇംഗ്ലണ്ട്-പാകിസ്താന്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തിന് തുടക്കമാവുന്നത്. സ്വന്തം നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര കൈക്കലാക്കാനുള്ള തയ്യാറെടുപ്പിലാണ് ജോ റൂട്ട് നയിക്കുന്ന ഇംഗ്ലണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മിന്നും താരങ്ങളായ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറും ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സും ഇംഗ്ലണ്ടിനു വേണ്ടി കളിക്കുന്നുണ്ട്. ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമില്‍ ബാറ്റേന്തിയ താരമാണ് ബട്‌ലര്‍.

അതേസമയം, വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനായ സര്‍ഫ്രാസ് അഹ്മദാണ് പാകിസ്താനെ നയിക്കുന്നത്. ഒരുപറ്റം യുവതാരങ്ങളുമായാണ് പാക് ടീം ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി അയര്‍ലന്‍ഡിനെതിരേ ഏക ടെസ്റ്റിലും പാകിസ്താന്‍ കളിച്ചിരുന്നു. മല്‍സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു പാകിസ്താന്റെ വിജയം. ഇംഗ്ലണ്ട്-പാകിസ്താന്‍ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ജൂണ്‍ ഒന്ന് മുതല്‍ ലീഡ്‌സില്‍ അരങ്ങേറും. അതിനു ശേഷം സ്‌കോട്ട്‌ലന്‍ഡിനെതിതരേ രണ്ട് ട്വന്റി മല്‍സരങ്ങളിലും പാകിസ്താന്‍ കളിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications