Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ടെസ്റ്റ്: വിന്‍ഡീസിനെ ചുരുട്ടികെട്ടി സ്പിന്നര്‍മാര്‍; ബംഗ്ലാദേശിന് തകര്‍പ്പന്‍ ജയം

ചിറ്റാങ്കോങ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ബംഗ്ലാദേശിന് തകര്‍പ്പന്‍ ജയം. സ്പിന്നര്‍മാരുടെ സമ്പൂര്‍ണ്ണ ആധിപത്യം കണ്ട മല്‍സരത്തില്‍ 64 റണ്‍സിന്റെ മികച്ച വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. വിജയത്തോടെ രണ്ട് മല്‍സരങ്ങളുടെ പരമ്പരയില്‍ 1-0ന്റെ ലീഡ് നേടാനും ബംഗ്ലാദേശിന് കഴിഞ്ഞു.

bang-wst

204 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ വിന്‍ഡീസിനെ രണ്ടുദിനം ബാക്കിനില്‍ക്കേ 139 റണ്‍സിന് ബംഗ്ലാദേശ് കറക്കി വീഴ്ത്തുകയായിരുന്നു. ഒന്നാമിന്നിങ്‌സിലേത് പോലെ രണ്ടാമിന്നിങ്‌സിലും സ്പിന്നര്‍മാരാണ് കരീബിയക്കാരുടെ മുഴുവന്‍ വിക്കറ്റുകളും പോക്കറ്റിലാക്കിയത്. ആറ് വിക്കറ്റുമായി തൈജുല്‍ ഇസ്ലാം രണ്ടാമിന്നിങ്‌സില്‍ ബംഗ്ലാ കടുവകളുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചു. ക്യാപ്റ്റന്‍ ശാക്വിബുല്‍ ഹസ്സനും മെഹ്ദി ഹസന്‍ മിറാസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി വിന്‍ഡീസ് പതനം പൂര്‍ത്തിയാക്കി. നേരത്തെ, ഒന്നാമിന്നിങ്‌സില്‍ അരങ്ങേറ്റക്കാരന്‍ നയീം ഹസന്‍ അഞ്ച് വിക്കറ്റുമായി വരവറിയിച്ചിരുന്നു.

വിന്‍ഡീസ് നിരയില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് രണ്ടാമിന്നിങ്‌സില്‍ രണ്ടക്കം കാണാനായത്. സുനില്‍ അംബ്രിസ് (43), ജോമെല്‍ വാറിക്കന്‍ (41), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (27) എന്നിവരാണ് രണ്ടാമിന്നിങ്‌സില്‍ വിന്‍ഡീസ് നിരയിലെ പ്രധാന സ്‌കോറര്‍മാര്‍. സ്‌കോര്‍: ബംഗ്ലാദേശ് 324, 125. വിന്‍ഡീസ് 246, 139. ഒന്നാമിന്നിങ്‌സിലെ സെഞ്ച്വറി വീരനായ ബംഗ്ലാദേശിന്റെ മൊമിനുല്‍ ഹഖാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Sunday, November 25, 2018, 12:50 [IST]
Other articles published on Nov 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+