ട്വന്റി-ട്വന്റി: വിന്‍ഡീസിന് വിജയത്തുടക്കം; ബംഗ്ലാ കടുവകളെ തകര്‍ത്തു
ബസെറ്റെറെ: ബംഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി-ട്വന്റി ക്രിക്കറ്റ് മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് തകര്‍പ്പന്‍ ജയം. ആന്ദ്രെ റസ്സല്‍ ഓള്‍റൗണ്ട് പ്രകടനവുമായി മിന്നിയ മല്‍സരത്തില്‍ വിന്‍ഡീസ് മികച്ച വിജയം സ്വന്തമാക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് ഡക്ക് വര്‍ത്ത ലൂയിസ് നിയമപ്രകാരം ഏഴു വിക്കറ്റും 11 പന്തും ബാക്കിനില്‍ക്കേയായിരുന്നു കരീബിയന്‍ പടയുടെ വിജയം.
വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ ട്വന്റി-ട്വന്റി പരമ്പരയില്‍ വിന്‍ഡീസ് 1-0ന്റെ ലീഡ് നേടി. പരമ്പരയിലെ രണ്ടാം ടി-ട്വന്റി ഈ മാസം നാലിന് നടക്കും.

ഭേദപ്പെട്ട സ്‌കോര്‍ നേടി ബംഗ്ലാദേശ്
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 143 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി. 27 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 35 റണ്‍സെടുത്ത മഹ്മൂദുല്ലയാണ് ബംഗ്ലാദേശിന്റെ ടോപ്‌സ്‌കോറര്‍.
ലിറ്റണ്‍ ദാസ് 24 റണ്‍സെടുത്തു. നാല് വിക്കറ്റ് വീഴ്ത്തിയ മീഡിയം പേസര്‍ കെസറിക് വില്ല്യംസാണ് വിന്‍ഡീസ് ബൗളിങ് നിരയില്‍ തിളങ്ങിയത്. ആഷ്‌ലി നുര്‍സും കീമോ പൗലും ആതിഥേയര്‍ക്കു വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. റസ്സല്‍ ഒരു വിക്കറ്റ് നേടി.

മഴ; വിന്‍ഡീസ് വിജയലക്ഷ്യം 11 ഓവറില്‍ 91
മഴയെ തുടര്‍ന്ന് വിന്‍ഡീസ് വിജയലക്ഷ്യം 11 ഓവറില്‍ 91 റണ്‍സാക്കുകയായിരുന്നു. റസ്സലും മര്‍ലോണ്‍ സാമുവല്‍സും റോവ്മാന്‍ പവലും തകര്‍ത്തടിച്ചപ്പോള്‍ 9.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആതിഥേയര്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
21 പന്തില്‍ മൂന്ന് വീതം സിക്‌സറും ബൗണ്ടറിയും സഹിതം പുറത്താവാതെ 35 റണ്‍സാണ് റസ്സല്‍ അടിച്ചെടുത്തത്. 13 പന്തില്‍ രണ്ട് വീതം സിക്‌സറും ബൗണ്ടറിയും ഉള്‍പ്പെടെ 26 റണ്‍സാണ് സാമുവല്‍സ് നേടിയത്. പുറത്താവാതെ ഒമ്പത് പന്തില്‍ 15 റണ്‍സെടുത്ത പവലിന്റെ ഇന്നിങ്‌സില്‍ രണ്ട് സിക്‌സര്‍ ഉള്‍പ്പെട്ടിരുന്നു.
ബംഗ്ലാദേശിനു വേണ്ടി മുസ്തഫിസൂര്‍ റഹ്മാന്‍ രണ്ടും റുബെല്‍ ഹുസെയ്ന്‍ ഒരു വിക്കറ്റും വീഴ്ത്തി. വിന്‍ഡീസ് താരം ആന്ദ്രെ റസ്സാലാണ് മാന്‍ ഓഫ് ദി മാച്ച്.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications