Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആവേശപ്പോരില്‍ കിവികളെയും വീഴ്ത്തി... ഒന്നാം ടി-ട്വന്റിയില്‍ പാകിസ്താന് ത്രില്ലിങ് ജയം

അബുദാബി: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-ട്വന്റി പരമ്പര തൂത്തുവാരിയതിനു പിന്നാലെ ന്യൂസിലാന്‍ഡിനെതിരേയും പാകിസ്താന്റെ വിജയത്തേരോട്ടം. ഒന്നാം ടി-ട്വന്റിയിലെ ആവേശപ്പോരിനൊടുവിലാണ് പാകിസ്താന്‍ കിവികളെ വീഴ്ത്തിയത്. അവസാന പന്ത് വരെ നീണ്ടുനിന്ന ത്രില്ലിങ് പോരില്‍ രണ്ട് റണ്‍സിനായിരുന്നു പാകിസ്താന്റെ ജയം.

first t20i pakistan beat new zealand

ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ മുഹമ്മദ് ഹഫീസ് (45), ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹ്മദ് (34), ആസിഫ് അലി (24) എന്നിവരുടെ മികവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 148 റണ്‍സ് അടിച്ചെടുത്തു. 36 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് ഹഫീസിന്റെ ഇന്നിങ്‌സ്. ന്യൂസിലാന്‍ഡിനായി ആദം മില്‍നെ രണ്ടും അജാസ് പട്ടേല്‍, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടിയില്‍ ഓപ്പണര്‍ കോളിന്‍ മണ്‍റോയും (58) അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്തിയ റോസ് ടെയ്‌ലറും (42*) പൊരുതി നോക്കിയെങ്കിലും കിവീസിന് ആറ് വിക്കറ്റിന് 146 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 42 പന്തില്‍ ആറ് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് മണ്‍റോയുടെ ഇന്നിങ്‌സ്. 26 പന്ത് നേരിട്ട ടെയ്‌ലറിന്റെ ഇന്നിങ്‌സില്‍ മൂന്ന് ബൗണ്ടറികളുണ്ടായിരുന്നു. പാകിസ്താനു വേണ്ടി ഹസന്‍ അലി മൂന്നും ഇമാദ് വസിം, ഷാദാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

വിജയത്തോട മൂന്ന് മല്‍സരങ്ങളുടെ ടി-ട്വന്റി പരമ്പരയില്‍ പാകിസ്താന്‍ 1-0ന്റെ ലീഡ് നേടി. ബാറ്റിങിനു പുറമേ ബൗളിങില്‍ മൂന്ന് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് പാക് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുഹമ്മദ് ഹഫീസാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Thursday, November 1, 2018, 10:09 [IST]
Other articles published on Nov 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+