ട്വന്റി-ട്വന്റിയിലും വിജയക്കൊടി നാട്ടി ഇന്ത്യന്‍ വനിതകള്‍... രക്ഷയില്ലാതെ ശ്രീലങ്ക
കൊളംബോ: പുരുഷന്‍മാര്‍ക്കു പിന്നാലെ വനിതകളിലും ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് രക്ഷയില്ല. ഏകദിന പരമ്പര നേട്ടത്തിനു പിന്നാലെ നടന്ന ട്വന്റി-ട്വന്റി പരമ്പരയിലെ ആദ്യ മല്‍സരത്തിലും ലങ്കയ്‌ക്കെതിരേ ഇന്ത്യ വിജയക്കൊടി നാട്ടി.
അഞ്ച് മല്‍സരങ്ങളുടെ ട്വന്റി-ട്വന്റി പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ 13 റണ്‍സിനായിരുന്നു ഇന്ത്യന്‍ വനിതകളുടെ ജയം. പരമ്പരയിലെ രണ്ടാം ട്വന്റി-ട്വന്റി നാളെ അരങ്ങേറും. നേരത്തെ, മൂന്ന് മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.

ഇന്ത്യ 8ന് 168
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റിന് 168 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ടാനിയ ഭാട്ടിയ (46), ജെമിമ റോഡ്രിഗസ് (36), അനുജ പാട്ടില്‍ (36) എന്നിവരാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ തിളങ്ങിയത്.

നാല് വിക്കറ്റുമായി പൂനം; ലങ്ക 155ന് പുറത്ത്
മറുപടിയില്‍ പൊരുതി നോക്കിയെങ്കിലും 19.3 ഓവറില്‍ 155 റണ്‍സിന് ശ്രീലങ്കന്‍ പോരാട്ടം അവസാനിക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ പൂനം യാദവാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്.
രണ്ട് വിക്കറ്റ് വീതം വീഴ്ത്തി രാധ യാദവും ഹര്‍മന്‍പ്രീത് കൗറും ഇന്ത്യന്‍ ബൗളിങ് നിരയില്‍ തിളങ്ങി. 45 റണ്‍സെടുത്ത ഇഷാനി ലോകുസുര്യാഗയാണ് ലങ്കന്‍ ടോപ്‌സ്‌കോറര്‍.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications