For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാണക്കേടിന് ആദ്യ തിരിച്ചടി നല്‍കി ദക്ഷിണാഫ്രിക്ക; ലങ്കയെ എട്ട് വിക്കറ്റിന് തകര്‍ത്തു

ജൊഹാനസ്ബര്‍ഗ്: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാണകെട്ട തോല്‍വിക്ക് ആദ്യ തിരിച്ചടി നല്‍കി ആതിഥേയരായ ദക്ഷിണാഫ്രിക്ക. ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ലങ്കയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ദക്ഷിണാഫ്രിക്കയുടെ തിരിച്ചടി. ഓള്‍റൗണ്ട് മികവിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. വിജയത്തോടെ അഞ്ച് മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ആതിഥേയര്‍ 1-0ന്റെ ലീഡും സ്വന്തമാക്കി.

south africa

നേരത്തെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 0-2ന് തൂത്തുവാരി ശ്രീലങ്ക ചരിത്രം സൃഷ്ടിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 47 ഓവറില്‍ 231 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഇംറാന്‍ താഹിറും ലുന്‍ഗി എന്‍ഗിഡിയുമാണ് ലങ്കയെ തകര്‍ത്തത്. 73 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 60 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ്‌സ്‌കോറര്‍.

മറുപടിയില്‍ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിസ് (112*) സെഞ്ച്വറിയുമായും ക്വിന്റണ്‍ ഡികോക്ക് (81) അര്‍ധസെഞ്ച്വറിയുമായി കത്തികയറിയപ്പോള്‍ 38.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക അനായാസ ജയം നേടുകയായിരുന്നു. 114 പന്തില്‍ 15 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് ഡുപ്ലെസിസിന്റെ ഇന്നിങ്‌സ്. 72 പന്തില്‍ 11 ബൗണ്ടറി ഉള്‍പ്പെടുന്നതാണ് ഡികോക്കിന്റെ ഇന്നിങ്‌സ്. ഡുപ്ലെസിസാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Monday, March 4, 2019, 15:14 [IST]
Other articles published on Mar 4, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+